IAS ജീവിതം സ്വപ്നം കണ്ട കർഷകന്റെ മകൾ - പൂവിതയുടെ വിജയ കഥ

തമിഴ്‌നാട്ടിലെ കരൂർ ജില്ലയിലായിരുന്നു പൂവിത ജനിച്ചത്.അച്ഛനും അമ്മയും ക്ഷീരകർഷകരായിരുന്നു.ഒരു ഐഎസ് ഓഫീസർ അല്ലെങ്കിൽ പ്രൈമറി സ്കൂളിലെ ടീച്ചർ ആവണം എന്നതായിരുന്നു പൂവിതയുടെ ചെറുപ്പം മുതലുള്ള സ്വപ്നം.പക്ഷെ പിന്നോക്ക വിഭാഗം ആയതുകൊണ്ടുതന്നെ പൂവിത നേരിട്ട വെല്ലുവിളികൾ ഒരുപാടായിരുന്നു.ജാതിവിവേചനവും സ്ത്രീവിരുദ്ധതയും മറ്റൊരു വശത്ത്.പക്ഷെ ഒരുകാരണവശാലും തോറ്റുകൊടുക്കില്ലെന്നു പൂവിത ഉറപ്പിച്ചു.

ചെറുപ്പം മുതൽ മനസ്സിൽ കേറിക്കൂടിയ ഐഎസ് മോഹം സ്കൂളിലെ ഫാൻസിഡ്രസ്സ് മത്സരങ്ങളിൽ പോലും ഐഎസ് ഓഫീസറുടെ വേഷം കെട്ടാൻ പൂവിതയെ പ്രേരിപ്പിച്ചു.പൂവിത വളർന്നുവന്ന ചുറ്റുപാടിൽ  ജാതിവിവേചനം നല്ല രീതിയിൽ ഉണ്ടായിരുന്നു.കഷ്ടപ്പെടാൻ മാത്രമായി ഒരു കൂട്ടം ആളുകൾ അവരുടെ കഷ്ടപ്പാടിന്റെ ഫലം അനുഭവിക്കുന്നതോ അവർക്ക് അയിത്തം കല്പിച്ചവരും.അവരൊക്കെ ജാതിപ്പേര് വെച്ചാണ് താഴ്‌ജാതിക്കാരെ വിളിച്ചിരുന്നതുപോലും.സ്ത്രീവിവേചനവും കുറവായിരുന്നില്ല.ചെറുപ്പം മുതൽ പൂവിത കേട്ടുകൊണ്ടിരിക്കുന്നതാണ് സ്ത്രീധനം കുറഞ്ഞുപോയി എന്ന പേരിൽ അച്ഛന്റെ 'അമ്മ എപ്പോളും അമ്മയെ കുറ്റപ്പെടുത്തുന്നത്.
പെൺകുട്ടികളുടെ പഠനത്തിന് തന്നെ പൂവിതയുടെ കുടുംബക്കാർക്ക് എതിർപ്പായിരുന്നു.അതുകൊണ്ടു തന്നെ ഡിഗ്രി കഴിഞ്ഞു പൂവിതക്കു ജോലിക്കു കയറേണ്ടി വന്നു.പെൺകുട്ടികളെ കല്യാണം കഴിപ്പിച്ചു മറ്റൊരു സമുദായത്തിലേക്ക് കൊണ്ടുപോകും അങ്ങനെയുള്ളവർക്ക് വേണ്ടി ഇത്രയും കാശ് മുടക്കി ഇത്രയുമൊക്കെ പഠിപ്പിക്കേണ്ട ആവശ്യമില്ല എന്ന നിലപാടായിരുന്നു പൂവിതയുടെ ബന്ധുക്കളുടേത്.എല്ലാം അവഗണിച്ച് മൂന്നു വർഷം കഴിഞ്ഞപ്പോൾ ജോലി ഉപേക്ഷിച്ചു.ഐഎസ് പഠിക്കാനായി പൂവിത ഡൽഹിക്ക് താമസം മാറി.ഐഎസ് പഠനം തുടങ്ങി.പരീക്ഷയെഴുതി റിസൾട്ട് വന്നപ്പോൾ ആദ്യഘട്ടം പോലും പാസ്സായില്ല.അതോടെ എതിർപ്പുകൾ കൂടി.അതിന്റെയിടയിൽ അടുത്ത പരീക്ഷ എഴുതാനും കഴിഞ്ഞില്ല.

ഇന്ത്യൻ റയിൽവെയുടെ പേർസണൽ സർവീസിൽ ജോലി തുടങ്ങി.അപ്പോളും ഐഎസ് പഠനം നിർത്തിയില്ല.പൂവിതയുടെ മാതാപിതാക്കൾ കൂടെ തന്നെ നിന്നു.2015 ൽ വീണ്ടും പരീക്ഷയെഴുതി.വീണ്ടും തോറ്റുപോകുമെന്നു തോന്നിയെങ്കിലും ദേശീയ തലത്തിൽ 175 റാങ്ക് വാങ്ങി പൂവിത സ്വപ്നം പൂവണിയിച്ചു.കർണാടകയിലെ ഉഡുപ്പിയിൽ ആയിരുന്നു ആദ്യത്തെ നിയമനം.
പെൺകുട്ടികൾ എന്നാൽ കെട്ടിച്ചുവിടാനും വീട്ടുജോലി നോക്കാനും മാത്രമുള്ളവരല്ലെന്നു പൂവിത തന്റെ തന്നെ ജീവിതം കൊണ്ട് തെളിയിക്കുകയായിരുന്നു.പൂവിത ഇന്നത്തെ കുട്ടികളോട് പറയുന്നു "തോൽപ്പിക്കാൻ നമ്മളെ തളർത്താൻ നമുക്ക് ചുറ്റും ഒരുപാട് കാരണങ്ങൾ ഉണ്ടാവും.പക്ഷെ സ്വന്തം കഴിവിൽ വിശ്വസിക്കുക,അധ്വാനിക്കുക,വിജയം നിങ്ങളെ തേടി എത്തും."കർണാടകം കേഡറിൽ സബ് ഡിവിഷണൽ ജില്ലാ മജിസ്‌ട്രേറ്റായിട്ടാണ് പൂവിതയുടെ അടുത്ത നിയമനം.

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.