ലക്ഷങ്ങളുടെ കടത്തിൽ നിന്നും കോടികൾ വിറ്റുവരവുള്ള ക്ലോത്തിങ് ബ്രാൻഡ് ഉടമയിലേക്കുള്ള വിജയവഴി..


ലക്ഷങ്ങളുടെ കടം ഉണ്ടായിട്ടും അതെല്ലാം തരണം ചെയ്ത് കോടികളുടെ സ്വത്തിലേക്ക് എത്തിപ്പെട്ട വഴി അത്ര നിസ്സാരമായിരുന്നില്ല.ടെൻ ഓൺ ടെൻ എന്ന കോടികൾ വിറ്റുവരവുള്ള ഒരു ക്ലോത്തിങ് ബ്രാൻഡ് ഉടമയായ സൗമ്യ ഗുപ്‌തയുടെ വിജയകഥയാണിത്.തീരെ ചെറുപ്പം മുതലേ ഒരു പൈലറ്റ് ആവുക എന്നതായിരുന്നു സൗമ്യയുടെ സ്വപ്നം.പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞതോടെ വേറെ ഡിഗ്രി ഒന്നും എടുക്കാതെ സൗമ്യ നേരെ അമേരിക്കയിലേക്ക് പോയി.അവിടെ പൈലറ്റ് ട്രെയിനിങ് കോഴ്സിന് ചേർന്നു.

നിർഭാഗ്യകരമെന്ന് പറയട്ടെ കടുത്ത സാമ്പത്തികമാന്ദ്യം മൂലം ആ വർഷം അതായത് 2008 ൽ പൈലറ്റ് മേഖലയിൽ നിന്നും മറ്റു അനവധി മേഖലയിൽ നിന്നും ജോലിക്കാരെ പറഞ്ഞുവിടുകയായിരുന്നു.റിക്രൂട്ടിങ് പ്രോസസ്സ് എല്ലാം പതിയെ ആയി തുടങ്ങി.സൗമ്യക്ക് തിരിച്ചു ഇന്ത്യയിലേക്ക് പോരേണ്ടി വന്നു.15 മാസത്തോളം ജോലിയില്ലാതെ നിക്കേണ്ടി വന്നു.സൗമ്യയുടെ മാതാപിതാക്കൾക്കും എന്ത് ചെയ്യണമെന്ന അവസ്ഥയായി കാരണം ലക്ഷങ്ങൾ മുടക്കിയാണ് പൈലറ്റ് ട്രെയിനിങ് കോഴ്സ് ചെയ്തത്.ഒരു വർഷത്തോളം വെറുതെ വീട്ടിൽ ഇരിക്കേണ്ടി വന്നപ്പോൾ മാതാപിതാക്കളുടെ നിര്ബന്ധത്താൽ സൗമ്യ വേറെ ജോലിക്ക് നോക്കിത്തുടങ്ങി.ഒരു ഡിഗ്രി പോലും ഇല്ല എന്ന കാരണത്താൽ ഒരു ജോലിയും കിട്ടിയില്ല.അവസാനം ഒരു ജിമ്മിൽ റിസപ്‌ഷനിസ്റ് ആയിട്ട് 5000 രൂപ മാസാവരുമാനത്തിൽ കേറി.പക്ഷെ ഒരു 7 ദിവസത്തിൽ കൂടുതൽ അത് മുന്നോട്ടു കൊണ്ടുപോകാനായില്ല.ഒരു കാൾ സെന്ററിൽ ജോലിക്കു കയറി 20000 മാസം കിട്ടി.വേറെ നിവൃത്തിയില്ലായിരുന്നു എങ്കിലും സൗമ്യ സന്തോഷിച്ചു അവസാനം ഒരു നല്ല ജോലി കിട്ടിയതിൽ .

തന്റെ സ്വപ്നത്തിൽ നിന്നുമൊരുപാട് വെത്യാസപ്പെട്ട ജോലിയായിരുന്നു അത്.രാത്രിയായിരുന്നു ജോലിയുടെ സമയം. തളർന്നു തുടങ്ങിയപ്പോളാണ് തുണികൾ എടുത്തു വിൽക്കുന്നതിനെപ്പറ്റി ആലോചിച്ചു തുടങ്ങിയത്.മാതാപിതാക്കളും സപ്പോർട്ട് ചെയ്തു.അങ്ങനെ ഒരു 30 തുണികൾ ഒരു ഷോപ്പിൽ നിന്നും വാങ്ങി സൗമ്യയുടെ തന്നെ ബെഡ്‌റൂമിൽ കുറച്ചു സ്ഥലം ഉണ്ടാക്കി അവിടെ കച്ചവടം തുടങ്ങി.തുണികളുടെ വൈവിധ്യം ഇഷ്ടപ്പെട്ടു തുടങ്ങിയതോടെ വാങ്ങിക്കുന്നവരുടെ എണ്ണവും കൂടി വന്നു.അപ്പോളും കാൾ സെന്ററിൽ രാത്രിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു സൗമ്യ എന്നിട്ടു രാവിലെ കിട്ടുന്ന സമയമാണ് തുണിയുടെ കച്ചവടത്തിനായിട്ടു തെരഞ്ഞെടുത്തത്.ആവശ്യക്കാരുടെ എണ്ണം കൂടി വന്നതോടുകൂടി ഒരു ചെറിയ ബുട്ടിക് തുടങ്ങി അതിലേക്കായി കച്ചവടം.ടെൻ ഓൺ ടെൻ അതായിരുന്നു ബുട്ടിക്കിന്റെ പേര്.ഫേസ്ബുക്കിലൂടെയൊക്കെ പോപ്പുലർ ആയിത്തുടങ്ങി.ബിസ്സിനെസ്സ് ഉയർന്നതോടെ ഒരു വര്ഷം കഴിഞ്ഞപ്പോളേക്കും സൗമ്യ കാൾ സെന്ററിലെ ജോലി ഉപേക്ഷിച്ചു.2011 ൽ കമ്പനിയുടെ റെജിസ്ട്രേഷനും ചെയ്തു.
അങ്ങനെയിരിക്കെയാണ് സൗമ്യയുടെ 'അമ്മ ഫേസ്ബുക്കിൽ ഒരു പരസ്യം കാണുന്നത് ഫാഷൻ & യു എന്ന കമ്പനി ക്ലോത്തിങ് ബ്രാൻഡുകളുടെ പ്രൊമോഷൻ ചെയ്യുന്നതായി.അതിൽ തന്റെ ക്ലോത്തിങ് ബ്രാൻഡ് അയച്ചു കൊടുക്കാൻ സൗമ്യ തീരുമാനിച്ചു.പക്ഷെ സ്വന്തമായി ഒരു പ്രൊഫഷണൽ ക്യാമറയോ എന്തിന് ലാപ്ടോപ്പ് പോലും സൗമ്യയുടെ കൈയിൽ ഉണ്ടായിരുന്നില്ല.അച്ഛന്റെ ലാപ്ടോപ്പ് എടുത്താണ് രാത്രികളിൽ ചെയ്തിരുന്നത് രാവിലെ അച്ഛന്റെ ജോലിക്കാര്യത്തിനും ഉപയോഗിക്കും.ഫോട്ടോഗ്രാഫി പഠിക്കുന്ന ഒരു സുഹൃത്ത് ഷൂട്ട് ചെയ്യാൻ സമ്മതിച്ചു.പക്ഷെ മോഡൽ ഇല്ല.അങ്ങനെ സൗമ്യയും അമ്മയും കോളേജുകളുടെ പുറത്തു കാണാൻ ഭംഗിയുള്ള കുട്ടികളെ നോക്കി നിന്ന്,കുറെ പേരോട് അപേക്ഷിച്ചു അവർക്ക് കൊടുക്കാൻ കാശ് ഇല്ലാത്തതുകൊണ്ട് തങ്ങളുടെ ഷോപ്പിൽ നിന്നും തുണികൾ പകരമായി നൽകാമെന്ന് പറഞ്ഞു.കുറെ പേര് അവരെ പുച്ഛിച്ചു.പക്ഷെ അവസാനം ഒരു കുട്ടി സമ്മതിച്ചു.അങ്ങനെ ചിത്രങ്ങൾ അയച്ചുകൊടുത്തു.അതിൽ സെലെക്ഷൻ കിട്ടുകയും അതിലൂടെ മാത്രമായി 180000 വിറ്റുവരവ് ഉണ്ടായി.പിന്നീട് ഒരിക്കലും സൗമ്യക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.10000 ൽ കൂടുതൽ ഓർഡറുകൾ ഒരു മാസം ഇപ്പോൾ ടെൻ ഓൺ ടെൻ വിൽക്കുന്നുണ്ട്. ഇപ്പോൾ തന്നെ ഒരു വര്ഷം 12 കോടിയിലധികം വിറ്റുവരവുണ്ട്.
സൗമ്യ പറയുന്നു എന്റെ മാതാപിതാക്കളാണ് എന്റെ വഴികാട്ടികൾ,അവരുള്ളതുകൊണ്ട് മാത്രമാണ് ഞാൻ ഇത്രയും എത്തിയത്.ഷോപ് തുടങ്ങാനുള്ള കാശിനു വേണ്ടിയാണു ഞാൻ ഒരുപാട് അലഞ്ഞത്.20 വയസ് ആകാത്തതുകൊണ്ട് ബാങ്കിൽ നിന്നും ലോൺ പോലും കിട്ടിയില്ല. ഒരു ജോലിയില്ല എന്ന് കരുതി വിഷമിച്ചിരിക്കുന്നവരോട് എനിക്ക് പറയാനുള്ളത് ഇതാണ്..നിങ്ങൾക്ക് ജോലി ലഭിക്കാത്തതിന്റെ കാരണം എന്തുമായിക്കോട്ടെ..വേറെ ഒരുപാട് അവസരങ്ങൾ ഉണ്ട്..ഏതാണ് നിങ്ങൾക്ക് ബെസ്റ്റ് ഏതാണ് നിങ്ങൾക്ക് ചേരുന്നത്  എന്ന് തിരഞ്ഞെടുക്കുക മാത്രമാണ് നിങ്ങൾ ചെയ്യേണ്ടത്,പിന്നീട് അതിനായി കഷ്ടപ്പെടുക..അതിന്റെ ഓരോ കാര്യങ്ങളിലും നിങ്ങൾക്ക് സന്തോഷം കണ്ടെത്താൻ കഴിയും.നിങ്ങൾ തനിയെ വളരും.ഒരിക്കലും മറ്റുള്ളവരുടെ അഭിപ്രായങ്ങൾ കേട്ട് തളരരുത്...ബുദ്ധിമുട്ടേറിയ ദിവസങ്ങൾ ഉണ്ടാകും ഓർക്കുക അതൊക്കെ കുറച്ചു കാലത്തേക്കേ ഉള്ളു എന്ന്.നല്ല ദിവസങ്ങളിലേക്ക് നമ്മൾ എത്തും.തല ഉയർത്തിപ്പിടിച്ചുകൊണ്ട് വിശ്വാസത്തോടെ മുന്നോട്ടു പോവുക.

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.