ഈ അമ്മയുടെ കാത്തിരിപ്പ് വെറുതെയായി...6 മക്കളും ഏറ്റെടുക്കാൻ തയാറായില്ല!!
സ്വന്തം തുണ മരിച്ചാൽ പിന്നെ ശരിക്കും ഒറ്റപ്പെടുന്ന അവസ്ഥയിലേക്കാണ് പ്രായമായ ഈ അമ്മയും എത്തിച്ചേർന്നത്.പറയുമ്പോൾ മക്കൾ ആറുപേര് ഉണ്ട് പക്ഷെ ഒരാൾക്ക് പോലും 75 വയസായ ഈ ലക്ഷ്മിഅമ്മയെ നോക്കാൻ കഴിയില്ലെന്ന്.തൃശൂർ ആണ് മനസാക്ഷിയെ വിഷമിപ്പിക്കുന്ന സംഭവം ഉണ്ടായത്.സ്വന്തമായി ഇരവിമംഗലത്ത് പുന്നാട്ടുകാര എന്ന തറവാടും സ്ഥലവുമുണ്ട് ലക്ഷ്മിയമ്മക്ക്.ഭർത്താവ് കുമാരൻ നേരത്തെ മരണമടഞ്ഞു.അമ്മയുടെ സംരക്ഷണത്തിന്റെ പ്രശനം തുടങ്ങുന്നത് ഇങ്ങനെയാണ് ഇത്രയും നാൾ ലക്ഷ്മിയമ്മയെ നോക്കിയിരുന്നത് ഒരു മകളാണ്.ഇനി തനിക്ക് ഒറ്റയ്ക്ക് അമ്മയെ നോക്കാൻ കഴിയില്ലെന്നും 6 മക്കളുണ്ടല്ലോ എല്ലാവർക്കും സംരക്ഷണ ചുമതലയുണ്ട്,അതുകൊണ്ട് എല്ലാവരും നോക്കണമെന്ന് പറഞ്ഞു .ഇങ്ങനെയാണ് കാര്യങ്ങൾ റെവന്യൂ ഡിവിഷൻ ഓഫീസറുടെ മുന്നിൽ എത്തുന്നത് .
പ്രായമായവരുടെ ക്ഷേമം നടപ്പാക്കുക എന്ന ഉദ്ദേശത്തോടെയുള്ള നിയമമുണ്ട് .അതിന്റെ ഭാഗമായി നടക്കുന്ന കൂടിക്കാഴ്ചക്ക് മക്കളെയും ലക്ഷ്മിയമ്മയെയും ആർ ഡി ഓ ടി എൻ സാനു വിളിച്ചു വരുത്തി.ഒരാളെങ്കിലും അമ്മയെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിൽ കൂടിക്കാഴ്ച വൈകിട്ട് വരെ നീട്ടിയെങ്കിലും യാതൊരു ഫലവുമുണ്ടായില്ല.ഇപ്പോൾ ലക്ഷ്മിയമ്മ രാമവര്മപുരത്ത് ഒരു ഓൾഡേജ് ഹോമിലാണ്.പുന്നാട്ടുകാര തറവാട്ടിലേക്ക് താൻ പൊക്കോളാമെന്ന് ലക്ഷ്മിയമ്മ പറഞ്ഞെങ്കിലും ഒന്നരവർഷത്തോളമായി പൂട്ടിക്കിടക്കുന്ന ആ വീട്ടിൽ 'അമ്മ സുരക്ഷിതയായിരിക്കില്ലെന്ന ഓൾഡേജ് ഹോം സൂപ്രണ്ട് കെ ജി വിൻസെന്റ് തുടങ്ങിയവരുടെ നിഗമനത്തിലാണ് ഓൾഡേജ് ഹോമിലേക്ക് മാറ്റിയത്.സാമൂഹിക നീതി വകുപ്പ് ജീവനക്കാർ ലക്ഷ്മിയമ്മയെ അവരുടെ വണ്ടിയി കയറ്റുന്നതിന് മുൻപായി അമ്മയോട് പറഞ്ഞു മക്കളാരെങ്കിലും കുറച്ചു ദിവസത്തിനുള്ളിൽ വരും അതുവരെ നമുക്ക് വൃദ്ധസദനത്തിൽ കഴിഞ്ഞാൽ മതി.അതിനു ശേഷമാണ് 'അമ്മ വണ്ടിയിൽ കയറിയത് പോലും.

Leave a Comment