തേജസ്സ് പോർ വിമാനം പറത്തി ബാഡ്മിന്റൺ താരം പി വി സിന്ധു
ബാഡ്മിന്റൺ മാത്രമല്ല വേണമെങ്കിൽ വിമാനം വരെ പറത്താൻ കഴിയുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യയുടെ മിടുക്കി ബാഡ്മിന്റൺ താരം പി വി സിന്ധു.വനിതാദിനത്തോട് അനുബന്ധിച്ച് വ്യോമയാനരംഗത്ത് സ്ത്രീകൾ നൽകിയിരിക്കുന്ന സംഭാവനകളെ അനുസ്മരിച്ചുകൊണ്ട് നടത്തിയ എയ്റോ ഇന്ത്യ 2019 എന്ന വ്യോമപ്രദര്ശനത്തിൽ ആണ് സിന്ധു വിമാനം പറത്തിയത് .ബാംഗ്ലൂർ യെലെഹങ്ക വിമാനത്താവളത്തിൽ വെച്ചായിരുന്നു പ്രദർശനം. തേജസ്സ് എന്ന ഹിന്ദുസ്ഥാൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിച്ച വിമാനത്തിലാണ് സിന്ധു സഹ പൈലറ്റ് ആയത്.രണ്ടുപേർക്കു മാത്രം ഇരിക്കാൻ കഴിയുന്ന ലൈറ്റ് കോംപാക്ട് എയർ ക്രാഫ്റ്റ് ആണ് ഇത്.
വ്യോമയാനരംഗത്തിന്റെ ചരിത്രത്തിൽ തന്നെ ഇതാദ്യമാണ് ഒരു ബാഡ്മിന്റൺ താരമായ പെൺകുട്ടി സഹ പൈലറ്റ് ആകുന്നത്.തേജസ്സ് പറപ്പിക്കുന്ന ആദ്യ വനിതയും ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും എന്ന ബഹുമതിയും ഇതോടെ കരസ്ഥമാക്കിയിരിക്കുകയാണ് സിന്ധു.23 വയസ്സ് ആണ് ഇപ്പോൾ സിന്ധുവിന്.ഗ്രീൻ യൂണിഫോം ധരിച്ച് എയർ ക്രഫ്റ്റിന്റെ കോക്ക്പിറ്റിൽ കയറി എല്ലാവരെയും കയ്യ് വീശിക്കാണിച്ചപ്പോൾ സിന്ധുവിന്റെ മാതാപിതാക്കൾ അത്യധികം സന്തോഷിക്കുകയായിരുന്നു.തേജസ്സ് പറത്താൻ സാധിച്ചതിൽ ഞാൻ അഭിമാനിക്കുന്നുവെന്നും സിന്ധു പറഞ്ഞു.
Leave a Comment