ടിപ്പർ ലോറികൾക്ക് അനുവദിച്ചിരിക്കുന്ന സമയം രാത്രിയാണ്.പക്ഷെ നമ്മൾ തന്നെ കാണാറുണ്ട് സമയം തെറ്റി ഓടിയിട്ടു അപകടങ്ങൾ വിളിച്ചു വരുത്തുന്ന ടിപ്പറുകൾ.പക്ഷെ ആരും ഒരു ആക്ഷനും എടുക്കാറില്ല.എങ്കിൽ ഇന്നത്തെ തലമുറയിലെ കുട്ടികളോട് കളിയ്ക്കാൻ നിക്കേണ്ട എന്ന് കാണിച്ചു തരികയാണ് അങ്കമാലിയിലെ ഒരു കൂട്ടം പെൺകുട്ടികൾ.പാലിശ്ശേരി സർക്കാർ സ്കൂളിൽ പടിക്കുന്നവരാണ് ഈ മിടുക്കികൾ.കുട്ടികൾ പറയുന്നു എന്നും പേടിച്ചാണ് ഞങ്ങൾ ഈ വഴി യാത്ര ചെയ്യുന്നത്.അമിത സ്പീഡിലുമാണ് ടിപ്പറുകൾ പോകുന്നത്.ഇവിടുത്തെ ഭൂരിഭാഗം കുട്ടികളും പഠിക്കുന്ന ഒരു സ്കൂൾ ആണ് ഞങ്ങളുടെ.നടന്നും സൈക്കിളിനുമാണ് എല്ലാരും സ്കൂളിൽ എത്തുക.ഗവണ്മെന്റിന്റെ തന്നെ നിയമമാണ് സ്കൂൾ ടൈമിൽ ടിപ്പറുകൾ നിരത്തിലിറങ്ങരുതെന്നത് .പക്ഷെ ഇവിടെ രാവിലെ 5 തൊട്ടേ ഇവ ഓടിത്തുടങ്ങും.

പേടിച്ചിട്ടു കാര്യം വീട്ടിൽ അവതരിപ്പിച്ചപ്പോൾ കുട്ടികളുടെ മാതാപിതാക്കൾ ഡ്രൈവർമാരോട് സംസാരിച്ചു നോക്കി ഫലമുണ്ടായില്ല .അങ്കമാലി പോലീസ് സ്റ്റേഷനിലും പരാതിപ്പെട്ടിട്ടും ഒരു രക്ഷയുമുണ്ടായില്ല.അങ്ങനെയാണ് പെൺകുട്ടികൾ ഈ തീരുമാനമെടുത്തത്.അച്ഛനോട് ഞാൻ ചോദിച്ചു ഞങ്ങൾ ടിപ്പർ തടയട്ടെ എന്ന് അച്ഛൻ സമ്മതിച്ചു.അതോടെയാണ് കൂട്ടുകാരികളെയും കൂട്ടി വണ്ടികൾ തടഞ്ഞത്.പിന്നെയും അവർ ഒഴിഞ്ഞുമാറുന്നത് കണ്ടപ്പോൾ ഫോട്ടോയെടുത്തു ഫേസ്ബുക്കിൽ ഇട്ടു,എള്ളെണ്ണയുടെ അച്ഛനും ആ സ്കൂളിലെ പി ടി എ അംഗവുമായ സിബി പറയുന്നു.പല സ്ഥലത്തു നിന്നും ഭീഷണികൾ വന്നെങ്കിലും സ്വന്തം കുഞ്ഞുങ്ങളുടെ ജീവനേക്കാൾ ഒന്നുമില്ല എന്ന് പറഞ്ഞു നിൽക്കുകയാണ് ഇവർ.
Leave a Comment