ചർമ്മസംരക്ഷണത്തിന് മുൻപ് ശ്രദ്ധിക്കുക ഈ കാര്യങ്ങൾ!!
സൗന്ദര്യ സംരക്ഷണത്തിലും ചർമ്മ സംരക്ഷണത്തിലും വളരെയധികം ശ്രദ്ധ കേന്ദ്രികരിക്കുന്നവരാണ് നമ്മൾ ഓരോരുത്തരും.അതുകൊണ്ടു തന്നെ കണ്ടതും കേട്ടതും വെച്ച് പലവിധ പൊടികൈകൾ വീട്ടിൽ ഇരുന്ന് പരീക്ഷിക്കും.ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നാൽ സൗന്ദര്യ വർധക വസ്തുക്കളുടെയും ചർമ്മ സംരക്ഷണ വസ്തുക്കളുടെയും വിഡിയോകളും ട്യൂട്ടോറിയലുകളും ധാരാളം കാണാം.ഇതൊക്കെ കണ്ടിട്ട് നമ്മൾ അതും ഇതും വാങ്ങി ഉപയോഗിക്കുകയും അവസാനം വെളുക്കാൻ തേച്ചത് പാണ്ടായി എന്ന അവസ്ഥയും ആകും.അതുകൊണ്ടു ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ചുവടെ ചേർക്കുന്നു.
- മുഖക്കുരുവിനുള്ള പരീക്ഷണങ്ങളാണ് കൂടുതൽ,അറിയുക പല്ലു തേയ്ക്കാനുള്ളതാണ് പേസ്റ്റ് മുഖത്ത് പുരട്ടാനുള്ളതല്ല : ടൂത്തുപേസ്റ്റിന്റെ കവർ നോക്കിയാൽ തന്നെ നമുക്ക് അറിയാം അത് നിർമിച്ചിരിക്കുന്നത് ധാരാളം വീര്യം കൂടിയ കെമിക്കൽസ് ഉപയോഗിച്ചാണ്.അത് നമ്മൾ ചർമ്മത്തിൽ പുരട്ടുമ്പോൾ നമ്മുടെ ശരീരത്തിന്റെ സാധാരണ പി എച്ച് അളവിന് വ്യത്യാസം വരികയും തന്മൂലം അത് പുരട്ടിയ ഭാഗങ്ങളിൽ പാടുകൾ ഉണ്ടാകാൻ ഇടയാവുകയും ചെയ്യുന്നു.മാത്രമല്ല ചർമ്മം വരളുന്നതിനു കാരണമാകുന്നു.അതുകൊണ്ട് ഒരിക്കലും ടൂത്തപേസ്റ്റ് മുഖക്കുരു മാറ്റും എന്ന് പറഞ്ഞു എടുത്തു പുരട്ടാതിരിക്കുക.
- മുഖക്കുരുവിനു ക്ലൻസിങ് ഏജന്റ് ആയും ആപ്പിൾ സിഡാർ വിനെഗർ ഉപയോഗിച്ചാൽ : ഇത് മുഖം വൃത്തിയാക്കാനും മുഖക്കുരു മാറാനും ഉപയോഗിക്കാമെന്ന് നമ്മൾ കേട്ടിട്ടുണ്ട്.ശരിയാണ്.പക്ഷെ ആപ്പിൾ സൈഡർ വിനെഗർ ഉപയോഗിക്കുമ്പോൾ അത് നേർപ്പിച്ചിട്ട് വേണം ഉപയോഗിക്കാൻ.ഗാഢത കൂടിയ വിനെഗർ ചർമ്മം പൊള്ളുന്നതിനു കാരണമാകും.
- മുഖം കഴുകാനുള്ള സ്‌ക്രബ്ബുകൾ ഉണ്ടാക്കിയാണ് അടുത്ത പരീക്ഷണം,അതിനായി കൂടുതലും ഉപയോഗിക്കുന്നതോ സോഡാ ബൈകാർബോണറ്റ് അല്ലെങ്കിൽ ബേക്കിംഗ് സോഡ നമ്മൾ അലക്കുകാരം എന്നും പറയും കൂടെ പഞ്ചസാരയും : പഞ്ചസാര വളരെ പരുപരുത്ത ഒരു പദാർത്ഥമാണ് .അത് വളരെ നേർത്ത നമ്മുടെ ചർമ്മത്തിൽ സ്ക്രബ്ബ് ആയി ഉപയോഗിക്കുമ്പോൾ പുറത്തെ തൊലിയിൽ വിള്ളലുകൾ,മുറിവുകൾ ഒക്കെ ഉണ്ടാവാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്.അതുപോലെതന്നെ നാരങ്ങയും പഞ്ചസാരയും ഉപയോഗിക്കുമ്പോളും ചർമ്മം മുറിഞ്ഞിട്ട് നാരങ്ങാ നീര് അതിലൂടെ ഉള്ളിലെത്തുകയും കൂടുതൽ അസ്വസ്ഥതകൾ ഉളവാക്കുകയും ചെയ്യുന്നു.
- മുഖത്ത് ഒരു ക്രീം ഇട്ടിട്ടു അത് നന്നായി ഉണങ്ങിയതിനു ശേഷം വലിച്ചെടുക്കുമ്പോൾ നമ്മുടെ മുഖത്തെ ബ്ലാക്ക് ഹെഡ്സ് ഒക്കെ പോകാറുണ്ട് ,അതിനായുള്ള ഫേസ് മാസ്കുകളും വിപണിയിൽ ലഭ്യമാണ് പക്ഷെ ഒട്ടിക്കാനുള്ള പശ ഫേസ് മാസ്കിന്റെ രൂപത്തിൽ ചർമ്മത്തിൽ ഉപയോഗിച്ചാൽ അത് വലിച്ചെടുക്കുമ്പോൾ കൂടെ തൊലി കൂടെ പോരുകയും മുറിവുകൾ ഉണ്ടാവുകയും ചെയ്യും .അത് മൂലം വലിയ രീതിയിൽ ഉള്ള അണുബാധ വരെ ഉണ്ടായേക്കാം.
- ചൂട് കാലത്തും പുറത്തിറങ്ങുമ്പോളും സൂര്യനിൽ നിന്നും രക്ഷപ്പെടാനുള്ള മാർഗങ്ങൾ ആണ് പിന്നെ :നമ്മൾ കടയിൽ നിന്നും വാങ്ങി ഉപയോഗിക്കുന്ന സൺസ്‌ക്രീനുകളിൽ സൂര്യന്റെ എത്ര അപകടകരമായ രശ്മികളേയും പ്രതിരോധിക്കാൻ കഴിയുന്ന ഘടകങ്ങൾ ഉണ്ട്.എങ്കിൽ വീട്ടിൽ ഉണ്ടാക്കുന്നവയ്ക്കു അപകടകരമായ രശ്മികളെ പ്രതിരോധിക്കാനുള്ള കഴിവ് ഉണ്ടാകില്ല.
Leave a Comment