ഒരു ജാതിയിലും മതത്തിലും ഉൾപ്പെട്ടയാളല്ല എന്ന സർട്ടിഫിക്കറ്റ് കരസ്ഥമാക്കുന്ന ഇന്ത്യയിലെ ആദ്യ വ്യക്തി.
നമുക്കറിയാം ഏതൊരു ഫോം പൂരിപ്പിക്കാൻ എടുത്താലും അതിൽ ജാതി ഏതാണ് മതം ഏതാണ് എന്ന് എഴുതാനുള്ള ഒരു കോളം ഉണ്ടാകും.അത് പൂരിപ്പിക്കാതെ ഫോം പൂർത്തിയാക്കാനും കഴിയില്ല.എന്നിരുന്നാലും തമിഴ്നാട്ടിൽ നിന്നും ഒരു പെൺകുട്ടി പറയുന്നു തനിക്കു ഇനി ആ കോളങ്ങളിൽ എഴുതാം തനിക്ക് ജാതിയും മതവുമില്ല എന്ന്.അതെ അങ്ങനെ ഒരു സർട്ടിഫിക്കറ്റ് നേടിയിരിക്കുകയാണ് സ്നേഹ പ്രതിഭാരാജ എന്ന പെൺകുട്ടി.
ഇന്ത്യയിൽ ആദ്യമായാണ് ഇങ്ങനെ ഒരു സർട്ടിഫിക്കറ്റ് ഒരാൾ കരസ്ഥമാക്കുന്നത്.അത് ഒരു സ്ത്രീ ആയതുകൊണ്ടുതന്നെ സ്ത്രീകൾക്കും അഭിമാനിക്കാവുന്ന കാര്യം തന്നെ.9 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ഫെബ്രുവരി 5 നു ആണ് സ്നേഹയുടെ കൈയിൽ ആ സർട്ടിഫിക്കറ്റ് കിട്ടുന്നത് .തമിഴ്നാട്ടിലെ വെല്ലൂർ എന്ന സ്ഥലത്തെ വക്കീൽ ആണ് 35 കാരിയായ സ്നേഹ പ്രതിഭാരാജ.പോരാട്ടത്തിൽ ഭർത്താവായിരുന്ന സ്നേഹക്കു പ്രചോദനം.
ഒരു ജാതിയിലോ മതത്തിലോ വിശ്വസിക്കാത്ത ഒരു കുടുംബത്തിലായിരുന്നു സ്നേഹ വളർന്നുവന്നത്.സ്കൂളുകളിലോ കോളേജുകളിലോ കിട്ടിയിരുന്ന അപേക്ഷകളിൽ ജാതിയുടെയും മതത്തിന്റെയും കോളങ്ങളിൽ ഒന്നും എഴുതിയിരുന്നില്ല.എന്നെ ഇന്ത്യൻ എന്ന് കണ്ടാൽ മതി എന്നാണ് സ്നേഹ പറഞ്ഞത്.2010 ൽ ആണ് സ്നേഹ ഇതിനുവേണ്ടിയുള്ള പോരാട്ടം തുടങ്ങുന്നത്.2017 ൽ അവസാന ഫയലും സബ്മിറ്റ് ചെയ്തു.തീര്പ്പാട്ടൂർ തഹസിൽദാർ ടി എസ് സത്യമൂർത്തിയിൽ നിന്നും സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയപ്പോൾ സ്‌നേഹയെക്കാൾ സന്തോഷിച്ചത് അവളുടെ മാതാപിതാക്കളായിരുന്നു.സ്നേഹയുടെ വിജയത്തിൽ കമൽ ഹസ്സൻ ഉൾപ്പെടെ ഒട്ടേറെ പ്രമുഖർ അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു.
Leave a Comment