ഡോക്ടർമാരെപ്പോലും അതിശയിപ്പിച്ചുകൊണ്ടു കാൻസർ കീഴടക്കിയ മിടുക്കി.

   

 കാൻസർ ഭേദപ്പെട്ടാലും വീണ്ടും തിരിച്ചു വരുമോയെന്നു പലർക്കും ആശങ്കയുണ്ട് അവർക്കൊക്കെ ഒരു മാതൃക ആണ് തൃശൂർ സ്വദേശി ആയ ലിജി ജോസ്.2015 ൽ ആയിരുന്നു ലിജിയുടെ വിവാഹം.പിന്നീട് തൃശ്ശൂരുള്ള ജൂബിലി മിഷൻ ആശുപത്രിയിൽ വെച്ച് നടത്തിയ ടെസ്റ്റിലാണ് ഓവറിയിൽ മുഴകൾ ഉണ്ടെന്നു മനസിലായത്. ഓവറി എടുത്തുകളയുന്നതിനോട് ലിജിക്ക്‌ യോജിക്കാൻ ആയില്ല അതും കല്യാണം കഴിഞ്ഞു നാലു മാസം മാത്രമായ സമയത്.അങ്ങനെയാണ്  ലേക്ഷോർ ഹോസ്പിറ്റലിൽ ചെല്ലുന്നതു അവിടെയും അവർ ഓവറി കളയണമെന്ന തീരുമാനത്തിൽ ആണ് എത്തിയത് .പ്രശസ്ത കാൻസർ രോഗ വിദഗ്ദ്ധൻ ആയ ഡോ.ഗംഗാധരന്റെ ഭാര്യ ചിത്രലേഖയാണ് ഓപ്പറേഷൻ ചെയ്തത് .ഓവറിക്ക് ഒപ്പം യുട്രെസും കളയേണ്ടിവന്നു.അന്ന് തൊട്ടാണ് ലിജി കാൻസർ എന്ന രോഗത്തിനോടുള്ള പോരാട്ടം ആരംഭിച്ചത്.

 ലിജിയുടെ വീട്ടുകാരും വളരെയധികം പേടിച്ചിരുന്നു ഇരുപതിനാലാമത്തെ വയസിൽ ഗർഭപാത്രവും ഓവറിയും എടുത്തുകളയേണ്ടി വന്ന മകളുടെ ഈ അവസ്ഥ അവൾ എങ്ങനെ നേരിടും എന്ന് ഓർത്തിട്ടു.പക്ഷെ എന്തുവന്നാലും പൊരുതുമെന്നു ലിജി മനസ്സിൽ ഉറപ്പിച്ചു.അവിടെ തുടങ്ങി ജീവിതത്തിന്റെ പോരാട്ടം.ബയോപ്സി റിസൾട്ടിൽ കാൻസർ ആണെന്ന് വ്യക്തമായി.അത് അറിഞ്ഞതോടെ ഭർത്താവു വിവാഹബന്ധം ഉപേക്ഷിച്ചു.
കിമോതെറാപ്പിയുടെ ആദ്യദിവസം തന്നെ കിട്ടിയ ഡിവോഴ്സ് നോട്ടീസ് ശരീര വേദനക്കൊപ്പം തന്നെ മനസിന്റെ വേദനയും കൂട്ടി.ചികിൽസ ഫലിക്കുമോയെന്നു ഡോ.ഗംഗാധരൻ വ്യാകുലപ്പെട്ടു.പക്ഷെ ലിജി തോറ്റില്ല.തോൽക്കാൻ തയ്യാറല്ലായിരുന്നു അവൾ.ഇതൊക്കെ ഞാൻ അതിജീവിക്കും എന്ന് മനസിനെ പറഞ്ഞു പാകപ്പെടുത്തിയിരുന്നു അവൾ .അതോടുകൂടി ചികിത്സ ഫലം കണ്ടുതുടങ്ങി.ഡോക്ടർമാരെ വരെ അത്ഭുതപ്പെടുത്തിയ ഒരു തിരിച്ചുവരവായിരുന്നു അത്.

ലിജിയുടെ മനോധൈര്യം കണ്ടു വീട്ടുകാർക്കും ധൈര്യമായി.6 കിമോകൾ  28 ദിവസം ഇടവിട്ട് ചെയ്തു.മുടിയെല്ലാം പോയിത്തുടങ്ങി വിഗ്ഗ് വെക്കാമെന്നു എല്ലാരും പറഞ്ഞു തുടങ്ങി.അവൾ പറഞ്ഞു വിഗ്ഗ് വെക്കാൻ എനിക്ക് താത്പര്യമില്ല..ഞാൻ ഈ അവസ്ഥയിൽ എത്തിയത് ദൈവം അറിയാതെയും അല്ല..അപ്പോൾ എനിക്ക് വിഗ്ഗ് വേണ്ട.

ട്രീറ്റ്മെന്റ് കഴിഞ്ഞു ഒരു മാസം ആയപ്പോളാണ് തൃശൂർ മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിൽ നിന്നും ഇന്റർവ്യൂ കാർഡ് വന്നത്.ഒരു ജോലി നേടണമെന്ന് വളരെയധികം ആഗ്രഹിച്ചിരുന്ന സമയം.പക്ഷെ ജോലിക്കു വിടാൻ വീട്ടുകാർക്ക് പേടിയാരുന്നു.എങ്കിലും ലിജിയുടെ ആത്മവിശ്വാസത്തിനു മുന്നിൽ വീട്ടുകാർ മുട്ടുമടക്കി.അങ്ങനെ സ്കൂളിൽ ജോയിൻ ചെയ്യാൻ എത്തിയ ദിവസം തന്നെ അവിടുത്തെ ഫാ.ജിയോ കല്ലടാന്തിയിലിനോട് ലിജി പറഞ്ഞു "ഞാൻ ഒരു കാൻസർ പേഷ്യന്റ് ആണ്.ട്രീറ്റ്മെന്റ് കഴിഞ്ഞു ഒരു മാസം ആയതേയുള്ളു.എന്തെങ്കിലും തടസ്സം ഉണ്ടെങ്കിൽ പറഞ്ഞുവിട്ടോളു".മാനേജ്മന്റ് ലിജിയോട് ഒരു വേർതിരിവും കാണിച്ചില്ല.എല്ലാവരും ഒപ്പം നിന്നും രണ്ടര വർഷം.


ലിജി പറയുന്നു..ഒരു അസുഖം വന്നു എന്നുവെച്ചു വീടിന്റെ അകത്തളങ്ങളിൽ ഒതുങ്ങിയിരിക്കേണ്ടവരല്ല ആരും.ഒളിച്ചുവെക്കേണ്ട കാര്യവുമില്ല.നമ്മുടെ മനസിന് ശക്തിയുണ്ടെങ്കിൽ ഏത് അസുഖത്തെയും നമുക്ക് നിഷ്പ്രയാസം തോൽപ്പിക്കാൻ കഴിയും.രോഗം വന്നതോടുകൂടി എനിക്ക് കൂടെ നിൽക്കുന്നവർ ആരൊക്കെയാണെന്നും ഒരു ജീവന്റെ വില എന്താണെന്നും മനസിലായി.ലിജി ഇപ്പോൾ തൃശൂർ ഹോളിഫാമിലി സ്കൂളിലെ മലയാളം അധ്യാപികയാണ്.കൂടാതെ സാമൂഹികപ്രവർത്തനങ്ങളും മോട്ടിവേഷണൽ സ്‌പീച്ചും ഒക്കെയായി ജീവിതം ആഘോഷിക്കുന്നു.രണ്ടു അവാർഡുകളും സാമൂഹിക പ്രവർത്തനത്തിന് ലഭിച്ചിട്ടുണ്ട്.ഇപ്പോൾ രോഗത്തിൽ നിന്നും പൂർണമുക്തി നേടിയിട്ട് മൂന്നര വർഷമായി.ഇനി വീണ്ടും വന്നാലും അതിനെയും ഞാൻ നേരിടും.

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.