പഴയ ബസുകളെ സ്ത്രീകൾക്ക് അത്യാവശ്യമായ പബ്ലിക് ടോയ്ലറ്റുകൾ ആക്കി മാറ്റിയ അൽക്ക സാധാൽക്കർ!! നമ്മുടെ നാട്ടിൽ ഇതെന്നാണ് യാഥാർഥ്യമാകുക???


യാത്രാവേളകളിൽ ഭൂരിഭാഗം സ്ത്രീകളും അനുഭവിക്കുന്ന ബുദ്ധിമുട്ടാണ് അടക്കിപ്പിടിക്കേണ്ടി വരുന്ന മൂത്രശങ്ക.ഒന്നെങ്കിൽ പോകുന്ന സ്ഥലങ്ങളിൽ പബ്ലിക് ടോയ്ലറ്റ് ഉണ്ടാവുകയില്ല അല്ലെങ്കിൽ വൃത്തിഹീനമായതും ചുരുങ്ങിയതും പൊട്ടിയൊലിക്കുന്നതുമായിരിക്കും അവ.അങ്ങനെ ബുദ്ധിമുട്ടിയ ഒരു ദിവസമാണ് അൽക്ക സാധാൽക്കർ എന്ന യുവതി അതിനൊരു പരിഹാരം കണ്ടെത്തണമെന്ന് തീരുമാനിച്ചത്.ചന്ദിഗാർഹിൽ നിന്നും  ന്യൂഡൽഹിയിലേക്കുള്ള യാത്രയിലായിരുന്നു അൽക്ക, അഞ്ച് മണിക്കൂർ നീണ്ട യാത്ര.മൂത്രശങ്ക തുടങ്ങിയിട്ട് നേരം ഒരുപാടായി അതുകൊണ്ടുതന്നെ ഒരു ഗ്ലാസ് വെള്ളം പോലും കുടിക്കാൻ കഴിയുന്നില്ല.കേറിയ ടോയ്ലറ്റ് ഒക്കെയും പൊട്ടിയൊലിക്കുന്നു.നിർഭാഗ്യവശാൽ സ്ഥലം എത്തുന്നതുവരെയും കടിച്ചുപിടിക്കേണ്ടി വന്നു.
അന്നാണ് നമ്മുടെ രാജ്യത്തെ ശുചിത്വത്തിന്റെ ആവശ്യകതയെപ്പറ്റി അൽക്ക മനസിലാക്കുന്നത്.അങ്ങനെ അൽക്കയും രാജീവ് ഖേർ കൂടെ ചേർന്ന്പൂനെ മുനിസിപ്പൽ കോർപറേഷന്റെ സഹായത്തോടെ 13 - 15 പഴയ ബസുകൾ എടുക്കുകയും വൃത്തിയും നൂതന സാങ്കേതിക വിദ്യകളോടും കൂടിയ ടോയ്ലറ്റുകൾ ആക്കി മാറ്റുകയും ചെയ്തു.2016 ഒക്ടോബർ 2 ന് ആണ് ആദ്യ ബസ് ഇറക്കിയത്.ഇപ്പോൾ അതുപോലെ 12 മൊബൈൽ ടോയ്ലറ്റുകൾ പൂനെ നഗരത്തിൽ അങ്ങോളം ഇങ്ങോളം ഉണ്ട്.സൗരോർജം ഉപയോഗിച്ചാണ് അവ പ്രവർത്തിക്കുന്നത്.സ്ത്രീകൾക്ക് വേണ്ടി മാത്രം പ്രവർത്തിക്കുന്നവയാണ് അവ.
ബസിലെ സൗകര്യങ്ങൾ : നിങ്ങളെ സ്വീകരിക്കാനും ടോയ്ലറ്റ് ക്ലീൻ ചെയ്തിടാനും മുഴുവൻ സമയം ഒരു അറ്റൻഡർ ഉണ്ടാകും.സോളാർ പാനൽ ചെക്ക് ചെയ്യാൻ ഒരു ടെക്‌നിഷ്യൻ,ഫ്രീ വൈഫൈ,ബസിൽ തന്നെ സാനിറ്ററി പാഡ് ലഭിക്കുന്നതാണ്,യൂറോപ്യൻ ടോയ്ലറ്റും ഇന്ത്യൻ ടോയ്ലറ്റും ഉണ്ട്,വാഷ് ബേസിനുകൾ,ബ്രെസ്റ്റ് ഫീഡിങ്ങിനായുള്ള മുറികൾ,കുട്ടികളുടെ ഡയപ്പർ മാറ്റുന്നതിനായുള്ള മുറി,കൂടാതെ സ്ത്രീ ശുചിത്വത്തെപ്പറ്റിയും സ്തന അർബുദത്തെപ്പറ്റിയും ബോധവൽക്കരിക്കാനായി ഒരു സ്‌ക്രീനിൽ വിഡിയോയും പ്രദർശിപ്പിക്കുന്നു.ആദ്യം ഫ്രീ ആയിട്ടായിരുന്നു സർവീസ് തുടങ്ങിയത് പിന്നീട് മെയ്ന്റനെൻസ് ആവശ്യമായി വന്നപ്പോൾ ചെറിയ തുക വാങ്ങിത്തുടങ്ങി.ഒരു തവണ ടോയ്ലറ്റ് ഉപയോഗിക്കുന്നതിന് വെറും 5 രൂപ മാത്രമാണ് വാങ്ങുന്നത്.പൊതു സ്ഥലങ്ങളിലെയും ബസ് സ്റ്റാന്റുകളിലെയും എയർപോർട്ട് ടോയ്ലറ്റുകളുമൊക്കെ വാങ്ങുന്ന തുകയേക്കാൾ വളരെ കുറവുമാണ് ഇത്.ദിവസവും 150 കൂടുതൽ സ്ത്രീകൾ ഇത് ഉപയോഗിക്കുന്നു.ഏതെങ്കിലും ഫെസ്റ്റിവൽ ഒകെ ഉണ്ടെങ്കിൽ 500 ൽ കൂടുതൽ പേർക്ക് ഇത് ഉപയോഗിക്കാൻ കഴിയുന്നു.
അൽക്ക പറയുന്നു "വൃത്തിയുള്ള ഒരു ടോയ്ലറ്റ് ഓരോരുത്തരുടെയും അവകാശമെന്ന് നമ്മൾ മനസിലാക്കണം.സ്ത്രീകളുടെ മെൻസസ് സമയത്തൊക്കെയും ഒരുപാട് ബുദ്ധിമുട്ടുകളാണ് ടോയ്ലറ്റിന്റെ അഭാവം മൂലം അനുഭവിക്കുന്നത്.അല്ലെങ്കിൽ ഏതെങ്കിലും നല്ല റെസ്റ്റോറന്റിൽ പോയി അവിടുത്തെ ടോയ്ലറ്റ് ഉപയോഗിക്കും അതാണ് നമ്മൾ ഓരോരുത്തരും ചെയ്യുന്നത്.രാജ്യത്തെല്ലായിടത്തും ഇതുപോലെയുള്ള ടോയ്ലറ്റുകൾ കൊണ്ടുവരണം.
കുറച്ചുനാള് മുൻപ് ശങ്കുമുഖം ബീച്ചിൽ വെച്ചുണ്ടായ ഒരു പെൺകുട്ടിയുടെ ഒരനുഭവം ഫേസ്ബുക്കിൽ വൈറൽ ആയിരുന്നു  . മൂത്രശങ്കയ്ക്ക് വിലയിടുന്നവർ എന്ന തലക്കെട്ടോടു കൂടി ആയിരുന്നു പോസ്റ്റ്.ശങ്കുമുഖം ബീച്ചിലെ മലം വിസർജ്യത്തിൽ നിറഞ്ഞ പബ്ലിക് ടോയ്ലറ്റുകളും അവിടുന്ന് ഛർദിച്ചു ഇറങ്ങി വരുമ്പോൾ അടുത്തുതന്നെ 10 രൂപ വാങ്ങുന്ന പ്രൈവറ്റ് ടോയ്‌ലെറ്റുകളുടെയും അവസ്ഥ.10 രൂപ കൊടുക്കാൻ ചേഞ്ച് ഇല്ലാതെ കരഞ്ഞുകൊണ്ട് തിരിച്ചുപോകേണ്ടി വന്ന ഗർഭിണിയായ സ്ത്രീയുടെ അവസ്ഥ.ഇതൊക്കെയും നമ്മുടെ നാട്ടിലെ കാര്യമാണ്.ഓരോ സ്ത്രീയും അനുഭവിക്കുന്ന ബുദ്ധിമുട്ടുകളാണ്..എന്നായിരിക്കും ഇതുപോലെ വൃത്തിയുള്ള മൊബൈൽ ടോയ്‍ലെറ്റുകൾ നമ്മുടെ നാട്ടിലും യാഥാർഥ്യമാവുക ???

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.