കല്യാണം കഴിഞ്ഞാൽ പിന്നെ മുന്നോട്ട് പെൺകുട്ടികൾക്ക് പഠിക്കാൻ കഴിയില്ല എന്നൊരു ചിന്താഗതി നമുക്കിടയിലുണ്ട് അത് തെറ്റാണു - രേണു രാജ് IAS
ആദ്യം റാങ്കുകാരി ആയി ഇപ്പോൾ ജോലിയിലെ ധീരമായ തീരുമാനത്തിലൂടെയും നമ്മുടെ കയ്യടി നേടിയിരിക്കുകയാണ് രേണു രാജ് എന്ന മിടുക്കി.കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരിക്കടുത്തുള്ള ഇത്തിത്താനത് ആണ് രേണു ജനിച്ചതും വളർന്നതും.അച്ഛൻ കെഎസ്ആർടിസി ഉദ്യോഗസ്ഥനായിരുന്നു,ഇപ്പോൾ വിരമിച്ചു.'അമ്മ ഹൗസ് വൈഫ് ആണ്.ചങ്ങനാശ്ശേരിയിലെ സെന്റ്.തെരേസാസ് ഹയർ സെക്കന്ററി സ്കൂളിൽ ആയിരുന്നു പഠനം.എംബിബിഎസ് പഠനം പൂർത്തിയാക്കിയത് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുമാണ്.
ഡോക്ടർ ആയെങ്കിലും മകളെ ഒരു ഐഎസ് ആക്കണമെന്ന രേണുവിന്റെ അച്ഛന്റെയും അമ്മയുടെയും 27 വർഷമായിട്ടുള്ള സ്വപ്നമാണ് കഴിഞ്ഞ 2015 ൽ സഫലമായത്.ഒപ്പം ഡോക്ടർ ആയ ഭർത്താവിന്റെയും വീട്ടുകാരുടെയും സപ്പോർട്ടും രേണുവിന് ബലം നൽകി.അങ്ങനെ രണ്ടാം റാങ്ക് നേടി ഐഎസ് പാസ്സായി.കോട്ടയം മെഡിക്കൽ കോളേജിൽ പഠിക്കുമ്പോളാണ് അവിടെ വരുന്ന താഴെക്കിടയിലുള്ള പാവപ്പെട്ട നിർധനരായ ആളുകളെ കാണുകയും മനസിലാക്കുകയും അവർക്കൊക്കെ വേണ്ടി പ്രവർത്തിക്കണമെന്ന ആഗ്രഹം രേണുവിന് ഉണ്ടായതും.കൊല്ലത് ഡോക്ടർ ആയി ജോലി ചെയ്തോണ്ടിരുന്നപ്പോളാണ് ഐഎസ് പരീക്ഷക്ക് തയാറെടുപ്പ് തുടങ്ങിയത്.ആ ഒരു വർഷവും കൂടെ സപ്പോർട്ട് ചെയ്തു അച്ഛനും അമ്മയും തിരുവന്തപുരത്തെ വാടക വീട്ടിൽ വന്നു രേണുവിന്റെ കൂടെ നിന്നു.
ഐഎസ് രണ്ടാം റാങ്കിന്റെ തിളക്കത്തിൽ നിന്നപ്പോളും രേണുവിന്റെ അച്ഛൻ പറഞ്ഞു എന്റെ മകളുടെ ഈ നേട്ടം ലോകത്തിലെ തന്നെ അവശത അനുഭവിക്കുന്ന പട്ടിണി കിടക്കുന്ന പാവപ്പെട്ടവർക്ക് വേണ്ടി സമർപ്പിക്കുകയാണ്.അവള് ഡോക്ടർ ആയാൽ അവളുടെ മുന്നിൽ വരുന്ന ഒരു 50 പേർക്ക് മാത്രമേ സഹായമാകൂ.ഒരു ഐഎസ് ആയാൽ ഒരു ലക്ഷം ആളുകൾക്ക് വരെ നീതി വാങ്ങിക്കൊടുക്കാൻ അവൾക്കു കഴിയും അതാണ് ഞങ്ങളുടെ ആഗ്രഹം.മൂന്നു നില വീടോ ഏഴു കാറുകളോ കാശ് ഒന്നും ഞങ്ങൾ ആഗ്രഹിക്കുന്നില്ല.
കല്യാണം കഴിഞ്ഞാൽ പെൺകുട്ടികളുടെ മുന്നോട്ടുള്ള പഠനം നടക്കില്ല എന്നൊരു ചിന്താഗതി നമുക്കിടയിലുണ്ട് അത് തികച്ചും തെറ്റായ ധാരണയാണ് എന്നും രേണു പറയുന്നു.എന്തിനും കൂടെ നിക്കുന്ന ഭർത്താവും വീട്ടുകാരും ഉണ്ടെങ്കിൽ നമുക്ക് സ്വപ്നത്തെ യാഥാർഥ്യമാക്കാൻ തീർച്ചയായും കഴിയും. ഓരോ പെൺകുട്ടിക്കും പ്രചോദനമാണ് രേണു രാജ് ഐഎസ് ന്റെ ഈ വാക്കുകൾ.
Leave a Comment