"നീ പിന്നേം തടിച്ചൂലോടീ!" വകതിരിവില്ലാത്ത ചോദ്യത്തിന് ഇതുപോലെ മറുപടി കൊടുക്കണം...
ഇന്ന് എല്ലാ പെൺകുട്ടികളും നേരിടുന്ന ഒരു വകതിരിവില്ലാത്ത ചോദ്യമാണ് ഇത്..അതുകൊണ്ടാകും ഈ മറുപടി സോഷ്യൽ മീഡിയ ഏറ്റെടുത്ത്...കുറച്ചു വണ്ണം വെച്ചെങ്കിൽ നീ അങ്ങ് തടിച്ചല്ലോടി..കെട്ടിയോന്റെ ഫുഡ് കൂടി നീയാണോ തിന്നുന്നേ..ഇനി മെലിഞ്ഞെങ്കിലോ..കഴിഞ്ഞ തവണ കണ്ടതിലും നിയങ്ങു മെലിഞ്ഞല്ലോടി..എന്തെങ്കിലും അസുഖം ഉണ്ടോ..ബ്ലഡ് ഒക്കെ ടെസ്റ്റ് ചെയ്യുന്നത് നല്ലതാ..അതിനൊക്കെ ഇതുപോലെ മറുപടി കൊടുക്കണം...
ഫേസ്ബുക് കുറിപ്പിന്റെ പൂർണ രൂപം വായിക്കാം.
കുറച്ചു മാസങ്ങൾക്ക് ശേഷം കാണേണ്ടി വന്ന അടുത്ത റിലേറ്റീവിന്റെ വായിൽ നിന്ന് ആദ്യം കേട്ട വാചകം : "നീ പിന്നേം തടിച്ചൂലോടീ!" എന്നതാണ്.അവരൊക്കെ പ്രായമായ ആൾക്കാരല്ലേ വിവരമില്ലാത്തതുകൊണ്ടല്ലേ എന്നൊന്നും പറയാൻ വരേണ്ട. എന്റെ അതേ പ്രായം ആണ് ഈ ചോദിച്ച ആൾക്ക് പോരാത്തതിന് PhD ഒക്കെ ഉണ്ട്. അപ്പോൾ വിദ്യാഭ്യാസവും കുറവ് അല്ല.പിന്നെ എന്തുകൊണ്ടാണ് ഒരുപാട് കാലത്തിനു ശേഷം നമ്മൾ ഒരാളെ കാണുമ്പോൾ അയാൾക്ക് സന്തോഷം നൽകാത്ത ഒരു കാര്യം വെച്ച് സംസാരിച്ചു തുടങ്ങരുത് എന്ന ബോധം പോലും ആർക്കും ഇല്ലാത്തത്? "കഴിഞ്ഞ തവണ ഞാൻ കാണുമ്പോൾ നല്ല മുടിയുണ്ടായിരുന്ന നീ ഇപ്പോൾ പകുതിയും കഷണ്ടി ആയല്ലോ " എന്ന് തിരിച്ചു പറയാതിരിക്കാനുള്ള വിവേകം ഉള്ളതു കൊണ്ട് എന്തോ ഒരൊഴുക്കൻ മറുപടി പറഞ്ഞ് ഞാൻ അത് വിട്ടു.
മിക്ക കൂടിക്കാഴ്ചകളിലെയും 'conversation opener' ശരീരത്തിനെക്കുറിച്ചുള്ള കമന്റുകൾ ആയിപ്പോകുന്നത് എന്തു കൊണ്ടാണ്? ഇങ്ങനത്തെ കമന്റുകൾ മനുഷ്യനെ down ആക്കുന്നത് കുറച്ചൊന്നുമല്ല. ഈ വക കമന്റുകൾ ഒഴിവാക്കാൻ വേണ്ടി മാത്രം പലരും ബാംഗ്ലൂരിൽ വരുമ്പോഴോ ഞാൻ നാട്ടിൽ ഉണ്ടെന്നറിഞ്ഞ് കാണാമെന്ന് പറയുമ്പോഴോ മറ്റു പല കാരണങ്ങളും പറഞ്ഞ് ഒഴിവാക്കിയിട്ടുണ്ട് (അങ്ങനത്തെ കമന്റുകൾ പറയാൻ സാധ്യതയുള്ള സുഹൃത്തുക്കളെയും പരിചയക്കാരെയും തിരിച്ചറിഞ്ഞ് ബോധപൂർവമുള്ള ഒഴിവാക്കൽ).
എപ്പോൾ ഞാൻ എന്റെ ഡിസ്പ്ലേ പിക്ചർ മാറ്റിയാലും അപ്പോൾ തന്നെ എന്നെ വിളിച്ചിട്ടു..ഫോട്ടോ ഗൗതം എടുത്തതുകൊണ്ടു മാത്രം നന്നായതാണ് അല്ലാതെ നിന്നെ കാണാൻ നല്ലതായിട്ടല്ല..എന്ന് പറയുന്ന ഒരു കൂട്ടുകാരി എനിക്കുണ്ട്.അവള് തമാശ എന്ന രീതിയിൽ ആണ് അത് പറയുന്നതെന്ന് എനിക്കറിയാം എങ്കിലും കഴിഞ്ഞ മാസവും അവള് അങ്ങനെ തന്നെ പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു മറ്റേയാൾക്കു സന്തോഷം നല്കുന്ന കാര്യം വെച്ച് വേണ്ടേ സംസാരിച്ചു തുടങ്ങാൻ എന്ന്.ഒരു സംഭാഷണത്തിന്റെ ആദ്യ ഭാഗത്തെങ്കിലും ഇതുപോലെയുള്ള വാചകങ്ങൾ ഉപയോഗിക്കാതിരിക്കാൻ എന്നാണ് മലയാളികൾ പഠിക്കുക
എനിക്ക് വേറെ ഒരു റിലേറ്റീവ് കൂടെ ഉണ്ട് ഏത് കല്യാണത്തിന് വെച്ച് കണ്ടാലും നിന്റെ തടി കൂടിയാലോ എന്ന് വന്നു പറയും. അടുത്ത തവണ വളരെ കഷ്ടപ്പെട്ട് തടിയൊക്കെ കുറിച്ചിട്ടു ഇവരുടെ അടുത്ത് ചെന്ന് സംസാരിക്കുമ്പോൾ തടി എന്നൊരു വാക്ക് പോലും സംസാരത്തിൽ ഉണ്ടാവില്ല.
ഇത്രയും പറഞ്ഞത് എന്നോട് ഫോട്ടോ കാണുമ്പോഴും നേരിട്ടും അല്ലാതെയും "അയ്യോ! നല്ലോണം തടിച്ചൂലോ, തടി കുറയ്ക്കാൻ exercise എന്തെങ്കിലും ചെയ്തൂടേ?" തുടങ്ങിയ വകതിരിവില്ലാത്ത ചോദ്യങ്ങൾ ചോദിക്കുന്ന സുഹൃത്തുക്കളും ബന്ധുക്കളും യാതൊരു പരിചയവും ഇല്ലാത്ത സോഷ്യൽ മീഡിയയിൽ മാത്രം കണ്ടിട്ടുള്ളവരും അറിയാൻ വേണ്ടിയിട്ടാണ്. ഞാൻ എന്നും കണ്ണാടി നോക്കാറുണ്ട്. വലിയ കണ്ണാടിയാണ്. എന്റെ തടി കൂടുന്നത് എനിക്കതിൽ കാണുകയും ചെയ്യാം . Exercise ചെയ്താൽ തടി കുറയ്ക്കാൻ കഴിയും എന്നും എനിക്കറിയാം. ഈ ചോദിക്കുന്നവരിൽ പലരും ഒരു ദുരുദ്ദേശവുമില്ലാതെ വളരെ casual ആയിട്ടോ തമാശ മട്ടിലോ എന്നോടുള്ള കരുതൽ കൊണ്ടോ (ഈ minority യെ എനിക്ക് അറിയാം) ഇതു ചോദിക്കുന്നത് എന്നറിയാഞ്ഞിട്ടല്ല, വേറൊരാളുടെ ശരീരത്തിനെ പറ്റി കമന്റ് ചെയ്യുന്നത് ഒഴിവാക്കുന്നത് നന്നായിരിക്കും എന്ന് ഓർമിപ്പിക്കാനാണ് ഈ പോസ്റ്റ്. എന്നെ വിഷമിപ്പിക്കണം എന്ന ചിന്തയോടുകൂടി മാത്രം ഇങ്ങനെയൊക്കെ ചോദിക്കുന്നവരോട്, ഒന്നേ പറയാൻ ഉള്ളു "ഞാൻ നിങ്ങളേക്കാളും നല്ല അടിപൊളിയായിട്ടാണ് ജീവിക്കുന്നത്. Deal with it!" 😛
Ps. ഈ പറയുന്നവരൊന്നും ഒരിക്കൽ പോലും എന്റെ ആരോഗ്യത്തെപ്പറ്റിയോ വല്ല ആരോഗ്യ പ്രശ്നം കൊണ്ടാണോ തടിക്കുന്നതെന്നോ തടി കൂടിയതു കൊണ്ടെന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്നൊന്നും അന്വേഷിക്കാറില്ല എന്നു കൂടി പറയട്ടെ.

Leave a Comment