എങ്ങനെ തടയാം സ്തനാർബുദവും ഗർഭാശയമുഖ അർബുദവും ഡോ.ഷിനു ശ്യാമളൻ പറയുന്നത് കേൾക്കുക


ഇന്ന് (4/2/2019) ലോക ക്യാൻസർ ദിനമാണ്. ഡോ.ഷിനു ശ്യാമളൻ കാൻസർ എങ്ങനെ തടയാം എന്ന് പറഞ്ഞിരിക്കുന്നത് നോക്കാം.

.1. തടയാം ഗര്‍ഭാശയമുഖ കാന്‍സറിനെ

ഭൂരിഭാഗം ആളുകളിലും അർബുദം തിരിച്ചറിയുന്നത് അവസാനത്തെ സ്റ്റേജ് എത്തുമ്പോളാണ്.അതുമൂലം ചികിത്സ ഫലിക്കാതെ രോഗി മരണപ്പെടുന്നു.എന്നിരുന്നാലും ഗർഭാശയമുഖ കാൻസർ അല്ലെങ്കിൽ സെർവിക്ൽ കാൻസർ നേരത്തെ തന്നെ കണ്ടുപിടിക്കാനുള്ള സ്ക്രീനിംഗ് ടെസ്റ്റുകളും പ്രതിരോധ കുത്തിവയ്പുകളും ഇപ്പോൾ നിലവിലുണ്ട് .എങ്കിൽത്തന്നെയും നമ്മുടെ രാജ്യത്തു സെർവിക്ൽ കാൻസർ മൂലം മരണപ്പെടുന്നവരുടെ എണ്ണം വളരെ കൂടുതൽ ആണ്. അതിനാൽ എല്ലാവരും വായിച്ചിരിക്കേണ്ട ഒന്നാണിത്.

ലോകത്തു അഞ്ചാമതായി ഏറ്റവുമധികം കണ്ടുവരുന്ന ക്യാന്‍സറാണ് ഗര്‍ഭാശഗയമുഖ ക്യാന്‍സര്‍(സെര്‍വിക്കല്‍ കാന്‍സര്‍).  ലോകത്തു പ്രതിവര്‍ഷം മൂന്നു ലക്ഷം സ്ത്രീകള്‍ ഈ രോഗംകൊണ്ട് മരിക്കുന്നുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. മാത്രമല്ല അഞ്ചു ലക്ഷം പുതിയ കാന്‍സര്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപെടുന്നുമുണ്ട്.

ഹ്യൂമന്‍ പാപിലോമ വൈറസാണ് (HPV) 77 ശതമാനം സര്‍വിക്കല്‍ കാന്‍സറിനും കാരണമാകുന്നു. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്.80ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നു പറയപ്പെടുന്നു.70ശതമാനം സര്‍വിക്കല്‍ കാന്‍സറും HPV 16 ,HPV 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്.
  സാധരണ 15 മുതല്‍ 20 വർഷം വരെ എടുക്കും അണുബാധമൂലം സര്‍വിക്കല്‍ ക്യാന്‍സര്‍ ഉണ്ടാവാന്‍.പക്ഷെ പ്രതിരോധശേഷി കുറഞ്ഞവരില്‍ അഞ്ചുമുതല്‍ 10 വര്‍ഷം കൊണ്ട് വരാം.

രോഗാവസ്ഥകൾ :  1 .യോനിയിൽ നിന്നും ഉള്ള രക്തസ്രാവം.  2 .റെഗുലർ അല്ലാത്ത മെൻസസ്സ് . 3.സെക്ഷുൽ ഇന്റർകോഴ്സ് കഴിഞ്ഞു ബ്ലഡ് കാണപ്പെടുക . 4.ക്ഷീണം 5 .ശരീര ഭാരം കുറയുക,വിശപ്പില്ലായ്മ 6 . വെള്ളപോക്ക്. 7 .നടുവേദന 8 .ഒരു കാലില്‍ മാത്രം നീര് വരുക.

എങ്ങനെ കാൻസർ വരാതെ നോക്കാം : 1.സെക്ഷുൽ ഇന്റർകോഴ്‌സിൽ ഏർപ്പെടുമ്പോൾ സുരക്ഷിത മാര്ഗങ്ങള് ഉപയോഗിക്കുക. 2.പുകയില ഉപയോഗം കുറയ്ക്കുക. 3.വൈറസിനെതിരായ കുത്തിവെപ്പ് എടുക്കുക. 4.കാന്‍സര്‍ കണ്ടെത്താന്‍ സ്‌ക്രീനിംഗ് ടെസ്റ്റുകള്‍ ചെയ്യുക.

ടെസ്റ്റുകൾ :നാലുതരം പരിശോധനകളാണ് പ്രധാനമായും രോഗനിര്‍ണയത്തിന് നിലവിലുള്ളത്. 1.പാപ്പ് സ്മിയര്‍ ടെസ്റ്റ്  2.എല്‍.ബി.സി. 3.എച്ച.പി.വി. ടെസ്റ്റ് 4.വി.ഐ.എ (V.I.A)

കേരളത്തില്‍ മിക്ക ആശുപത്രികളിലും സ്‌ക്രീനിങ്ങിനുള്ള സൗകര്യങ്ങളുണ്ട്. വളരെ ചിലവ് കുറഞ്ഞ ഒരു ടെസ്റ്റ് ആണ് പാപ് സ്മിയർ ടെസ്റ്റ്.മുപ്പതു വയസു കഴിഞ്ഞാൽ സ്ത്രീകൾ നിർബന്ധമായും ചെയ്തു നോക്കേണ്ടതാണ് ഈ സ്ക്രീനിംഗ് ടെസ്റ്റുകൾ.

പ്രതിരോധ കുത്തിവയ്‌പ്പുകൾ:പെൺകുട്ടികളുടെ ഒമ്പതിനും പതിമൂന്നു വയസിനും ഇടയിൽ ഈ പ്രതിരോധ കുത്തിവയ്പ് കൊടുക്കണമെന്നാണ് വേൾഡ് ഹെൽത്ത് ഓർഗനൈസഷൻ പ്രകാരം പറയുന്നത്.മൂന്നു കുത്തിവയ്‌പ്പുകൾ ആറു മാസമായിട്ടാണ് എടുക്കുന്നത്. കേരളത്തിലെ ഗവണ്മെന്റ് ഹോസ്പിറ്റലുകളിൽ ഈ വാക്‌സിൻ കിട്ടുന്നില്ലെന്നുള്ളത് വലിയൊരു പോരായ്മയാണ്. 2700 മുതല്‍ 3300 രൂപ വരെ നല്ല വിലയുമാണ്. ഡല്‍ഹി ഗവണ്മെന്റ് 2016 മുതല്‍ സൗജന്യമായി 13 വയസുള്ള പെണ്‍കുട്ടികള്‍ക്ക് വാക്‌സിന്‍ കൊടുത്തു വരുന്നു.അങ്ങനെ കൊടുക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് ഡല്‍ഹി.

2016 മുതല്‍ 65 രാജ്യങ്ങളില്‍ കുത്തിവെപ്പ് നല്‍കിവരുന്നു എന്ന് ലോകാരോഗ്യ സംഘടന പറയുന്നു. മതിയായ സ്‌ക്രീനിങും കുത്തിവെപ്പും തക്ക സമയത്തുള്ള ചികിത്സയിലൂടെയും സര്‍വിക്കല്‍ ക്യാന്‍സര്‍കൊണ്ട് ഒരുപരിധി വരെയുള്ള മരണനിരക്ക് കുറയ്ക്കാവുന്നതാണ്.ലോകാരോഗ്യ സംഘടന മുന്നോട്ടു വെയ്ക്കുന്ന ഈ കുത്തിവെപ്പ് തീർച്ചയായും നമ്മുടെ ജനങ്ങളിലേക്ക് എത്തേണ്ടതാണ്. അതിനു വേണ്ട നടപടി നമ്മുടെ സർക്കാർ എടുക്കുമെന്ന് കരുതുന്നു.
ചികിത്സ: 1.ക്രയോസര്‍ജറി 2.സര്‍ജറി 3.കീമോതെറാപ്പി 4.റേഡിയോതെറാപ്പി

" 2. സ്തനാർബുദം"

ബ്രെസ്റ്റ് സെൽഫ് എക്‌സാമിനേഷൻ നിങ്ങൾ ഒരു തവണയെങ്കിലും ചെയ്തിട്ടുണ്ടോ? ഉണ്ട് എന്നാണ് ഉത്തരമെങ്കിൽ വളരെ നല്ലത്. ഇല്ല എന്നാണ് ഉത്തരമെങ്കിൽ ഇനി വൈകിക്കണ്ട. ആർത്തവത്തിന് പത്തു ദിവസങ്ങൾക്ക് ശേഷം കണ്ണാടിയ്ക്ക് മുന്നിൽ വിവസ്ത്രയായി നിൽക്കുക. പുറമെ കാഴ്ച്ചയിൽ എന്തെങ്കിലും മാറ്റമുണ്ടോ സ്തനങ്ങൾക്ക് എന്ന് നോക്കുക.അതുകഴിഞ്ഞു സ്തനം നിറ വ്യത്യാസമോ, മുല ഞെട്ടുകൾ ഉള്ളിലേയ്ക്ക് ഇരിക്കുന്നതായിട്ടോ, മുല ഞെട്ടുകൾ ഞെക്കി അവയിൽ നിന്നും എന്തെങ്കിലും ദ്രാവകം വരുന്നുണ്ടോ എന്നു നോക്കുക. 
അതിനു ശേഷം വലത്തെ കയ്യ് ഉയർത്തി തലയുടെ പുറകിൽ ആയി പിടിക്കുക.എന്നിട്ടു ഇടത്തെ കൈപ്പത്തി ഉപയോഗിച്ചുകൊണ്ട് വലത്തേ സ്തനം പരിശോധിക്കുക വൃത്താകൃതിയിൽ വേണം കയ്യ് ഉപയോഗിക്കാൻ .മുഴയോ തടിപ്പോ കാണുന്നുണ്ടോന്നു ശ്രദ്ധിക്കുക.അതുകഴിഞ്ഞു മറ്റേ വശത്തും അതുപോലെ തന്നെ ആവർത്തിക്കുക.ഇതുപോലെ സ്തന പരിശോധന മാസത്തിൽ ഒരു തവണയെങ്കിലും ചെയ്യുക.

സ്ത്രീകളിൽ സ്തനങ്ങളിലെ ക്യാൻസർ ഇന്ന് ധാരാളമായി കണ്ടു വരുന്നു. ലോകത്ത് സ്ത്രീകളിൽ ഏറ്റവുമധികം കണ്ടുവരുന്ന ക്യാൻസറും സ്തനങ്ങളുടെ ക്യാൻസറാണ്.  



No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.