ഇന്ന് നമ്മുടെ നാട്ടിലെ ആണുങ്ങളോട് വെറുപ്പും പുച്ഛവും ഏറ്റവും അധികം തോന്നിയ ദിവസമാണ്..ട്രെയിനിൽ ഉണ്ടായ ദുരനുഭവത്തെക്കുറിച്ചു യുവതി പറയുന്നു.


ഇന്നത്തെ ദിവസം വളരെയധികം പുച്ഛവും വെറുപ്പും ആണ് നമ്മുടെ നാട്ടിലെ ആണുങ്ങളോട് തോന്നിയത്.( എങ്കിലും മിക്കവാറും ഇങ്ങനെയായിരിക്കില്ല എന്ന രീതിയിൽ വിശ്വസിക്കാൻ ആണ് ഇഷ്ടം) ഇന്നത്തെ കേരള എക്സ്പ്രസ്സ്  അപ്പർ ബർത്തിൽ തൃശ്ശൂരിലേക്കുള്ള യാത്രയിൽ ആയിരുന്നു ഞാൻ.ഞാൻ കിടക്കുകയായിരുന്നു.എന്തോ ശബ്ദം കേട്ടാണ് താഴേക്ക് നോക്കിയത്.അപ്പോൾ ഒരു പെൺകുട്ടിയെ ഒരുത്തൻ ഉപദ്രവിക്കുന്നു.എല്ലാവരും നോക്കിനിക്കുന്നു.എന്താടാ നീ ചെയ്യുന്നതെന്ന് ഉച്ചത്തിൽ ചോദിച്ചപ്പോൾ എന്റെ നേരെ തെറി വിളിച്ചോണ്ട് അവൻ വന്നു .ഞാൻ അവന്റെ മുഖത്ത് ഒറ്റയടി.മുകളിൽ നിന്നും അവൻ എന്നെ വലിച്ചു താഴെ ഇടാൻ നോക്കി.ഒരടി കൂടെ ഞാൻ അവന്റെ മുഖത്ത് കൊടുത്തു.എന്റെ ഡ്രസ്സ് അവൻ അഴിക്കാൻ ശ്രമിച്ചു.ഞാൻ ആഞ്ഞൊരു ചവിട്ടു അവന്റെ നെഞ്ചിൽ തന്നെ കൊടുത്തു.അവൻ വീണു.ഇതൊക്കെ കണ്ടു പേടിച്ചു ഒതുങ്ങിയ മീറ്റ്‌ പെൺകുട്ടികളും അവിടെ ഉണ്ടാരുന്നു.ഇത് കണ്ടു ചെറുപ്പക്കാരടക്കം വെറുതെ നോക്കി നിക്കുന്നു.

ഓടിച്ചെന്നു ആരോ ഒരാൾ ടി ടി ആറിനെ വിളിച്ചോണ്ട് വന്നു.അവൻ ടി ടി ആറിനെയും അടിക്കാൻ നോക്കി.അവൻ ലഹരിപുറത്തു ആയിരുന്നു.ഒരു മണിക്കൂറോളം ട്രെയിനിൽ രംഗങ്ങൾ അരങ്ങേറി.അത്രേം നേരം ആയിട്ടും ഒരു പോലീസും എത്തിയില്ല അങ്ങോട്ട്.നമ്മുടെ ട്രെയിനിൽ ഉള്ള സ്ത്രീസുരക്ഷ എത്രത്തോളമാണെന്നാണ് ഇത്കാണിക്കുന്നത്.അപ്പോളേക്കും അങ്ങോട്ട് വന്ന പ്രായമായ മനുഷ്യൻ അവനെ അടിച്ചു താഴെ ഇട്ടു.അവൻ വീണു കഴിഞ്ഞപ്പോളാണ് ചുറ്റിലും ഉള്ളവർ പിന്നെ പണി തുടങ്ങിയത്.ഒരു പെണ്ണിനെ ഏതൊരാൾക്കൂട്ടത്തിലും പട്ടാപ്പകളും എന്തും ചെയ്യാൻ ധൈര്യപ്പെടും കാരണം നമ്മുടെ ആണുങ്ങൾ പ്രതികരിക്കില്ല.ഇങ്ങനെയാണ് നമ്മുടെ നാട്.സൗമ്യമാരും ജിഷമാരും നിര്ഭയമാരും ഉണ്ടായിക്കൊണ്ടേയിരിക്കും.

എന്തെങ്കിലും ഉണ്ടായിക്കഴിയുമ്പോൾ ഫേസ്ബുക്കിൽ പോസ്റ്റ് ഇടാനും വഴിയിൽ നിന്ന് പ്രസംഗിക്കാനും അറിയാം.ഇവിടെയും അങ്ങനെ എന്തെങ്കിലുമൊക്കെ സംഭവിച്ചേനെ.പോലീസ് തൃശൂർ എത്തിയപ്പോൾ വന്നു.ഞാൻ അവനെതിരെ മൊഴി കൊടുത്തു .കുറച്ചു പെൺകുട്ടികൾ സാക്ഷി പറഞ്ഞു.294 ,341 ,354 ,323 ഈ വകുപ്പുകൾ ഒക്കെ വെച്ചിട്ടു രജിസ്റ്റർ ചെയ്തു.

NB: "പൊതുവെ ഞാൻ മുണ്ടു ആണ് ഉടുക്കുക.ആരെങ്കിലും അത്  വലിച്ചുപറിച്ചാൽ എന്ത് ചെയ്യും ?എന്ന് കൂട്ടുകാർ തമാശക്ക് ചോദിക്കുവായിരുന്നു.ഒരു ചുക്കും സംഭവിക്കില്ല അടിയിൽ നീളം കുറഞ്ഞ ഒരു നിക്കർ ഇടും അതുതന്നെ ധാരാളം.ഇവനൊക്കെ ഇനി അത് മൊത്തം അഴിച്ചാലും ഞാൻ വിറച്ചു പോകില്ല.നാണവും മാനവും ഇല്ലാത്ത ഒരാളാണെന്ന് പറയാനാണ് ഇഷ്ടം,ഇത്തരം ഊളകൾക്കു ഒരു തോന്നൽ ഉണ്ട് ,സ്ത്രീകളുടെ തുണി വലിച്ചുപറിച്ചാൽ അവരങ്ങു പേടിക്കുമെന്നു.തോന്നലാ ...ഒരു പുല്ലുമില്ല...

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.