ആനയടി പൂരത്തിൽ മതിമറന്നു തുള്ളിച്ചാടി വൈറൽ ആയ പെൺകുട്ടി ഇതാ..


കുറച്ചു ദിവസമായി ഫേസ്ബുക്കിൽ ഏറ്റവും അധികം ആളുകൾ കണ്ടത് ഈ പെൺകുട്ടിയുടെ വീഡിയോ ആയിരിക്കും.കൊല്ലത്തെ ആനയടിയിലെ പഴയിടം നരസിംഹ സ്വാമി ക്ഷേത്രത്തിൽ നടന്ന പൂരത്തിനിടെയാണ് വൈറൽ ആയ വീഡിയോ എടുത്തത്.പാർവതി എന്നാണ് കൊച്ചുമിടുക്കിയുടെ പേര്. ഒൻപതാം ക്ലാസ്സിൽ ആണ് പാർവതി പഠിക്കുന്നത്.ശ്രീ ശബരി സെൻട്രൽ സ്കൂൾ നൂറനാട് ആലപ്പുഴ ആണ് പാർവതിയുടെ സ്കൂൾ.പള്ളിക്കൽ ആണ് സ്വദേശം.

പൂരപ്രേമിയായ കൊച്ചുമിടുക്കി പറയുന്നു എന്റെ വീഡിയോ വൈറൽ ആകുന്നെന്നു വീട്ടുകാരൊക്കെയാണ് പറഞ്ഞത് എനിക്ക് അക്കൗണ്ട് ഒന്നുമില്ല.വീഡിയോ എടുക്കുന്നത് ഞാൻ അറിയുന്നുണ്ടാരുന്നില്ല.മേളമൊക്കെ നന്നായി ആസ്വദിക്കും.പൂരപ്രേമി തന്നെ.അപ്പോൾ അങ്ങനെ തോന്നി.ഇത്രയ്ക്കു സംഭവം ആകുമെന്ന് ഓർത്തില്ല.

എന്റെ കൂടെ ഉണ്ടായിരുന്നത് ചിട്ടയും അമ്മായിയുമായിരുന്നു.അവരാണ് കൈയിൽ പിടിച്ചിരുന്നത്.എല്ലാവരും എന്നെ തന്നെയാണ് നോക്കിയതെന്ന് അവര് പറഞ്ഞു പക്ഷെ ഞാൻ ഒന്നും ശ്രദ്ധിച്ചില്ല.ഇതുവരെയും ആനയാടിപൂരം മുടക്കിയിട്ടില്ല.ഇത്തവണത്തെ പൂരം ഇനി ഒരിക്കലും മറക്കുകയുമില്ല.ഉത്സവം ഇങ്ങനെ വേണം ആഘോഷിക്കാൻ എന്ന കമന്റ് ആണ് ഏറ്റവും അധികം ഇഷ്ടപ്പെട്ടത് എന്ന് പാര്വതി പറഞ്ഞു.


No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.