കുഞ്ഞിനെ ലോകത്തിന് കാണിച്ച് തോൽക്കാത്ത മനസുമായി അമൃത; അവന്റെ ഹീറോ അച്ഛൻ; ഈറനണിയിച്ച് ചിത്രം...

കുഞ്ഞിനെ ലോകത്തിന് മുന്നിൽ കാട്ടി അമൃതവർഷിണി. തനിക്കു കൂട്ടായി ഇനി കുഞ്ഞു ഉണ്ട് എന്ന് തന്റേടത്തോടെ ലോകത്തോട് വിളിച്ചു പറയുമ്പോൾ അത് കേട്ട് പലരും തല താഴ്ത്തി.പക്ഷെ അത് കാണാൻ അവരോടൊപ്പം അമൃതയുടെ പാതി ഇല്ല എന്നത് എല്ലാരേയും വിഷമിപ്പിക്കുന്നു. സോഷ്യൽ മീഡിയ വഴിയാണ് അമൃതയും എഞ്ചിനീയർ ആയിരുന്ന പി. പ്രണയകുമാറും ഒന്നിച്ചത്. പക്ഷെ ദളിത് യുവാവിനെ തങ്ങളുടെ മകൾ പ്രണയിക്കുന്നു എന്ന് കണ്ട വീട്ടുകാർ അത് എതിർത്തു.അതോടെ ഇവർ രണ്ടുപേരും രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു.

ഒരുമിച്ചു സുഖമായി ജീവിക്കുന്നതിന്റെ ഇടയിലാണ് കഴിഞ്ഞ സെപ്റ്റംബറിൽ അമൃതയുടെ അച്ഛന്റെ നിർദേശപ്രകാരം പ്രായകുമാറിനെ കൊലപ്പെടുത്തുന്നത്.ഇപ്പോൾ കുഞ്ഞിന്റെയൊപ്പം തന്റെ പാതിയായിരുന്ന പ്രണയകുമാറിന്റെ ചിത്രത്തിന് മുന്നിൽ നിൽക്കുന്ന അമൃത എല്ലാരേയും കരയിപ്പിക്കുന്നു.കുഞ്ഞിന്റെ എക്കാലത്തെയും ഹീറോ അച്ഛൻ തന്നെ ആയിരിക്കുമെന്നും ചിത്രത്തിൽ എഴുതിയിരിക്കുന്നു .അവരുടെ വിവാഹവാര്ഷിക ദിനത്തിൽ ആണ് ആ ചിത്രം അമൃത പങ്കുവെച്ചത്.ഹോസ്പിറ്റലിൽ നിന്നും വരുന്ന വഴി മൂന്നു മാസം ഗർഭിണി ആയിരുന്ന അമൃതയുടെ മുന്നിൽ വെച്ചാണ് പ്രണയകുമാറിനെ കൊലപ്പെടുത്തുന്നത്.അമൃതയുടെ അച്ഛനായ മാരുതി റാവു ഒരുകോടി രൂപയ്ക്കു ബീഹാറിൽ നിന്നും ഇറക്കിയ കൊട്ടേഷൻ സംഘമാണ് കൃത്യം നടത്തിയത്. ഒരു താഴ്ന്ന ജാതിയിലുള്ള ആളെയാണ് മകൾ പ്രണയിച്ചതെന്നും കല്യാണം കഴിക്കുന്നതെന്നുമുള്ള ദുരഭിമാനം ആയിരുന്നു കൊലപാതകത്തിലേക്ക് പ്രേരിപ്പിച്ചത് എന്നാണ് പോലീസ് നിഗമനം.

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.