അകക്കണ്ണിന്റെ കാഴ്ച്ചയിൽ രാജ്യത്തെ ആദ്യത്തെ വനിത IAS Officer...
കാഴ്ച ശക്തിയില്ലെങ്കിലും തന്റെ ആഗ്രഹത്തിന്റെ കൊടുമുടി കീഴടക്കാൻ പ്രഞ്ജാൽ പാട്ടീലിനു അതൊരു തടസ്സമായില്ല .രാജ്യത്തെ ആദ്യത്തെ കാഴ്ച വൈകല്യമുള്ള ഐഎഎസ് വനിത ഓഫീസറായി ..അകക്കണ്ണിന്റെ മാത്രം കരുത്തിൽ എറണാകുളം ജില്ലയുടെ അസിസ്റ്റന്റ് കളക്ടർ ആയി എത്തിയിരിക്കുകയാണ് മുബൈ സ്വദേശിയായ പ്രഞ്ജാൽ പാട്ടീൽ.കഴിഞ്ഞ മെയ് 28 നായിരുന്നു അസിസ്റ്റന്റ് കളക്ടർ ആയി കൊച്ചിയിൽ ആദ്യ നിയമനം ലഭിച്ചത്.സിവിൽ സർവീസ് പരീക്ഷയിൽ 124th റാങ്ക് ആണ് നേടിയത്.
പ്രാഞ്ജലിന്റെ ആറാമത്തെ വയസിൽ നേരിടേണ്ടി വന്ന ഒരു അപകടത്തിൽ ആണ് കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടത്.പക്ഷെ കാഴ്ച ശക്തിയുള്ളവർക്കും ഇല്ലാത്തവർക്കും ഒരേപോലെ പ്രചോദനമാണ് പ്രാഞ്ജലിന്റെ ജീവിതം.മുബൈ സ്വദേശികളായ എൽ.ബി.പാട്ടീലിന്റെയും ജ്യോതി പാട്ടീലിന്റെയും മകളാണ് പ്രാഞ്ജൽ.ബിസിനസുകാരനായ കോമൾസിംഗ് പാട്ടീൽ ആണ് ഭർത്താവ്.അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്‍റെ പിന്തുണയാണ് ഏറ്റവും വലിയ പ്രചോദനം എന്നാണ് പാട്ടീൽ പറയുന്നത്.
ബ്ലൈൻഡ് സ്കൂളിലായിരുന്നു ചെറുപ്പം മുതൽ പഠനം.അങ്ങനെ ബ്രയിൽ ലിപി പഠിച്ചു.ഡിസ്റ്റിംക്ഷനോടെ തന്നെ പ്ലസ്ടു പാസ്സായി.അതുകഴിഞ്ഞു സെന്റ് സേവിയേഴ്‌സ് കോളേജ് മുബൈയിൽ നിന്നും പൊളിറ്റിക്കൽ സയൻസിൽ ഡിഗ്രിയും ഇന്റർനാഷണൽ റിലേഷൻസിൽ ജവാഹർലാൽ നെഹ്‌റു ഡൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും മാസ്റ്റർ ഡിഗ്രിയും എടുത്തു.കോളേജ് പഠനകാലത്തു 'അമ്മ ജ്യോതി പാട്ടീൽ ആണ് പാഠപുസ്തകങ്ങൾ ഒകെ വായിച്ചുകൊടുത്തിരുന്നത്.ബ്രയിൽ ലിപിയിലുള്ള പുസ്തകങ്ങൾ ലഭിച്ചതോടെ പഠനം എളുപ്പമായി.കമ്പ്യൂട്ടർ സ്ക്രീൻ വായിക്കാനായി സ്ക്രീൻ റീഡർ സോഫ്ട്‍വെയറുകൾ ഉപയോഗിച്ചു.എല്ലാ ദിവസത്തെയുംവാർത്തകൾ കേട്ടു.സ്ക്രൈബിനെ ഉപയോഗിച്ചാണ് പരീക്ഷ എഴുതിയത്.അവരുമായുള്ള ബന്ധവും വളരെ പ്രധാനപ്പെട്ടതായിരുന്നു.നമ്മൾ പറയുന്നത് അതെ വേഗത്തിൽ എഴുതാൻ അവർക്കു കഴിയണം.
2016 ൽ സിവിൽ സർവീസിൽ 773 th റാങ്ക് കിട്ടിയാരുന്നു.പക്ഷെ പൂർണമായും കാഴ്ച ശക്തി നഷ്ടപ്പെട്ടവരെ റെയ്ൽവേയിൽ എടുക്കാൻ കഴിയില്ലെന്ന് വകുപ്പ് പറഞ്ഞതോടെ പോസ്റ്റൽ വകുപ്പിൽ ജോലിക്കു കയറുകയായിരുന്നു.പിന്നീട് വീണ്ടും പഠിച്ചു ഉയർന്ന റാങ്ക് കരസ്ഥമാക്കിയതോടെയാണ് IAS സ്വപ്നം സഫലമായത്.
Leave a Comment