ഇന്ത്യ കണ്ട ആദ്യത്തെ സ്ത്രീ സസ്യശാസ്ത്രജ്ഞ ജാനകി അമ്മാൾ-പഞ്ചസാര ഇത്രയും മധുരിക്കുന്നതിന് പിന്നിലെ കരങ്ങൾ..


പെൺകുട്ടികളുടെ പഠനത്തിന് നമ്മുടെ രാജ്യം ഒട്ടും വില കൽപ്പിക്കാത്ത സമയത്തും തീവ്രമായ യാഥാസ്ഥിതികവുമായ സമൂഹത്തിൽ വളർന്നുവരികയും ലിംഗവിവേചനകളിൽ ഒക്കെ അകപ്പെടുകയും ചെയ്തിട്ടും സസ്യശാസ്ത്രത്തിനു വളരെയധികം സംഭാവനകൾ നൽകിക്കൊണ്ട് തന്റെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കിയ ഒരു അസാധാരണ ഇന്ത്യൻ സ്ത്രീയുടെ കഥയാണിത്.ഇന്ത്യ കണ്ട ആദ്യത്തെ സ്ത്രീ സസ്യശാസ്ത്രജ്ഞ ജാനകി അമ്മാൾ.

1897 ൽ നമ്മുടെ കേരളത്തിലെ തലശ്ശേരിയിൽ ആയിരുന്നു ജാനകി അമ്മാളിന്റെ ജനനം.പതിനൊന്നു മക്കളായിരുന്നു അവർ.പെൺകുട്ടികൾ എല്ലാവരും ആ സമയത്തു കലകൾ കേന്ദ്രികരിച്ചു ആണ് പഠിച്ചിരുന്നത്.പക്ഷെ ജാനകി അമ്മാളിന് സസ്യശാസ്ത്രത്തിൽ മുന്നോട്ടു പഠിക്കാനായിരുന്നു താത്പര്യം.അങ്ങനെ തലശ്ശേരിയിലെ സ്കൂൾ പഠനത്തിന് ശേഷം മദ്രാസിൽ ചെന്ന് ബോട്ടണിയിൽ ഡിഗ്രിയും എടുത്തു.പിന്നീടുള്ള ജാനകി അമ്മാളിന്റെ പഠനം അമേരിക്കയിലായിരുന്നു അതും പഠനത്തിൽ മികവ് കാണിക്കുന്ന സ്ത്രീകൾക്ക് ലഭിക്കുന്ന സ്കോളർഷിപ്പോടു കൂടെ അങ്ങനെ 1925 ൽ ബിരുദാനന്തര ബിരുദവും 1931 ൽ സയൻസിൽ ഡോക്ടറേറ്റും നേടി.ഒപ്പം മദ്രാസ് വിമൻസ് ക്രിസ്ത്യൻ കോളേജിൽ അധ്യാപികയും കൂടാതെ വയലുകളിൽ ഇറങ്ങി സസ്യപരീക്ഷണങ്ങളും നടത്തിയിരുന്നു.
ഡോക്ടറേറ്റ് നേടിയതിനു ശേഷം തിരുവനന്തപുരം മഹാരാജാസ് കോളേജിൽ പ്രൊഫസർ ആയി ജോലി ചെയ്തു.1934 ൽ കോയമ്പത്തൂർ ഉള്ള ഒരു ബൊട്ടാണിക്കൽ ഇന്സ്ടിട്യൂട്ടിൽ ശാസ്ത്രജ്ഞയായി കയറി.അവിടെ വെച്ചാണ് ലബോറട്ടറിയിൽ പല വ്യത്യസ്തമായ കരിമ്പ് ചെടികളുടെ ക്രോമോസോമുകൾ കൂട്ടിയോജിപ്പിച്ചു ഇന്ത്യയുടെ കാലാവസ്ഥയിൽ വളരുന്ന കരിമ്പ് ചെടി ഉല്പാദിപ്പിച്ചത്.അത് ഇന്ത്യ കണ്ട വലിയ നേട്ടമായിരുന്നു.അതോടെ നമ്മുടെ രാജ്യത്തെ കരിമ്പിന്റെ ഉത്പാദനം കൂടി.ഇപ്പോൾ നമ്മളൊക്കെ കഴിക്കുന്ന പഞ്ചസാര ഇത്ര മധുരിക്കുന്ന ജാനകി അമ്മാളിന്റെ ഈ ഒറ്റ കണ്ടുപിടിത്തം മൂലമാണ്.

1935 ൽ പ്രശസ്ത ശാസ്ത്രജ്ഞനും നോബൽ സമ്മാന ജേതാവും ആയ സി.വി.രാമൻ ഇന്ത്യൻ അക്കാദമി ഓഫ് സയൻസ് സ്ഥാപിക്കുകയും ജാനകി അമ്മാളിനെ ആദ്യ വർഷം തന്നെ ശാസ്ത്രജ്ഞയായി തിരഞ്ഞെടുക്കുകയും ചെയ്തു.പക്ഷെ ഒരു സ്ത്രീ എന്ന നിലയിലും താഴ്ന്ന ജാതി എന്ന നിലയിലും കൂടെ കോയമ്പത്തൂർ ജോലി ചെയ്തിരുന്ന പുരുഷ സുഹൃത്തുക്കൾ ആ നിലപാട് ശക്തമായി എതിർക്കുകയും ജാനകി അമ്മാളിന് അവിടെ ശാസ്ത്രജ്ഞയായി തുടരാൻ കഴിയാതാവുകയും ചെയ്തു.ലിംഗഭേദം ഉണ്ടായ ആ വിവേചനങ്ങൾ മൂലമാണ് ജാനകി അമ്മാളിന് ആ അവസരം നഷ്ടപെട്ടത്.അവിടുന്ന് ജാനകി അമ്മാൾ ലണ്ടനിലേക്ക് പോവുകയും അവിടെ ജോൺ ഇന്ൻസ് ഹോർട്ടികൾച്ചറൽ ഇന്സ്ടിട്യൂട്ടിൽ അസിസ്റ്റന്റ് സൈറ്റോളജിസ്റ് ആയി.
1940 മുതൽ 1945 വരെ അവരോടൊപ്പം ഉണ്ടായിരുന്നു ജാനകി അമ്മാൾ.ആ സമയത്തു ആയിരുന്നു ജർമ്മൻ വിമാനങ്ങൾ ലണ്ടനിൽ ബോംബിട്ടത്.പക്ഷെ ജാനകിയുടെ സുഹൃത്തുക്കൾ പറയുന്നു ജാനകി അമ്മാൾ വളരെ ധൈര്യശാലി ആയ സ്ത്രീ ആയിരുന്നു,സ്ഫോടനസമയത്തും പേടിക്കാതെ തന്നെ രാവിലെതന്നെ പൊട്ടിപ്പോയ അലമാരയുടെ ചില്ലുകളിൽ നോക്കി റെഡിയായിട്ട് അവൾ വരുമായിരുന്നു പരീക്ഷണങ്ങൾ തുടരാൻ.1940 മുതൽ 1945 വരെ അവരോടൊപ്പം ഉണ്ടായിരുന്നു ജാനകി അമ്മാൾ.ആ സമയത്തു ആയിരുന്നു ജർമ്മൻ വിമാനങ്ങൾ ലണ്ടനിൽ ബോംബിട്ടത്.പക്ഷെ ജാനകിയുടെ സുഹൃത്തുക്കൾ പറയുന്നു ജാനകി അമ്മാൾ വളരെ ധൈര്യശാലി ആയ സ്ത്രീ ആയിരുന്നു,സ്ഫോടനസമയത്തും പേടിക്കാതെ തന്നെ രാവിലെതന്നെ പൊട്ടിപ്പോയ അലമാരയുടെ ചില്ലുകളിൽ നോക്കി റെഡിയായിട്ട് അവൾ വരുമായിരുന്നു പരീക്ഷണങ്ങൾ തുടരാൻ.

1950 ൽ ജാനകി അമ്മാളിന്റെ പരീക്ഷണങ്ങളിൽ താത്പര്യം തോന്നിയ ജാനകിയുടെ ക്യാമ്പസിന്റെ അടുത്തുതന്നെയുള്ള റോയൽ ഹോർട്ടികൾച്ചറൽ സൊസൈറ്റിയിലേക്കു ജാനകി അമ്മാളിനെ ക്ഷണിക്കുകയും പിന്നീട് അവിടെ സൈറ്റോളജിസ്റ് ആയി ജോലി ചെയ്യുകയും ചെയ്തു.അവിടെ വെച്ചാണ് ലോകത്തിലെ ഏറ്റവും പ്രഗത്ഭരായ സൈറ്റോളജിസ്റ്റുകളും,ജനിതക വിദഗ്ദ്ധരും,സസ്യശാസ്ത്രഞ്ജരും ഒക്കെ ജാനകി കണ്ടുമുട്ടിയത്.അവിടെ വെച്ച് ജാനകി നടത്തിയ പരീക്ഷണങ്ങൾ മംഗ്‌നോലിയ എന്ന ചെടിയിൽ ആരുന്നു.ഇപ്പോളും ആ ക്യാമ്പസിൽ ജാനകി അമ്മാൾ നട്ട മഗ്നോളിയ കുറ്റിച്ചെടികൾ ഉണ്ട്.അതിനിടയിലെ വെളുത്ത നിറത്തിലുള്ള പൂക്കൾക്ക് ജാനകിയോടുള്ള സ്മരണാർത്ഥം മഗ്നോളിയ കോമ്പസ് ജാനകി അമ്മാൾ എന്ന് പേര് നൽകിയിരിക്കുന്നു.
മഗ്നോളിയ കോമ്പസ് ജാനകി അമ്മാൾ എന്ന പൂവ്.
 1951 ൽ അന്നത്തെ പ്രധാനമന്ത്രി ആയിരുന്ന ജവാഹർലാൽ നെഹ്‌റു ബൊട്ടാണിക്കൽ സർവ്വേ ഓഫ് ഇന്ത്യയെ(BSI) പുനഃസൃഷ്ടിക്കാനായി ജാനകി അമ്മാളിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചു.സ്പെഷ്യൽ ഓഫീസർ ആയി നിയമിച്ചു.ഇപ്പോഴും ജാനകിയുടെ കൂടെ അവിടെ ജോലി ചെയ്തിരുന്നവർ ഓർക്കുന്നു ഒരു വലിയ ചൂൽ എടുത്തു BSI യുടെ ചുറ്റുമുള്ള തെരുവ് ജാനകി അമ്മാൾ വൃത്തിയാക്കുന്നത്. കേരളത്തിലെ സൈലന്റ് വാലിയിലെ കുന്തിപ്പുഴയിൽ  അനൗദ്യോഗികമായി നിർമിക്കുന്ന ജലവൈദുത ഡാം ഉണ്ടാക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ മനസിലാക്കി അതിനെതിരെയുള്ള പ്രധിഷേധത്തിലും ജാനകി അമ്മാൾ മുൻനിരയിൽ നിന്നു.

ചെന്നൈയിലെ  മധുരവോയലിൽ പരീക്ഷണശാലയിൽ റീസെർച് ചെയ്തുകൊണ്ടിരുന്ന സമയത്താണ് തന്റെ 87 വയസിൽ 1984 ൽ ജാനകി അമ്മാൾ മരണപ്പെടുന്നത്.ജീവചരിത്രത്തിൽ പറയുന്നു പഠനത്തിനും ഗവേഷണത്തിനുമായി തന്റെ ജീവിതം ജീവിതാവസാനം വരെ അർപ്പിച്ചവൾ.ബോട്ടണിയിൽ നൽകിയ സംഭാവനകൾക്കും കണ്ടുപിടിത്തങ്ങൾക്കും 1977 ൽ ജാനകി അമ്മാളിന് പദ്മശ്രീ ലഭിച്ചു.അങ്ങനെ വനിതാ ശാസ്ത്രജ്ഞരുടെ തന്നെ മുൻനിരയിലേക്ക് എത്തപ്പെട്ടു.2000 ൽ വനവത്കരണ മന്ത്രാലയം ജാനകി അമ്മാളിന്റെ പേരിൽ ടാക്സോണോമിക് ദേശീയ അവാർഡ് നൽകി തുടങ്ങി. 2000 ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മാസികയിൽ ജാനകി അമ്മാളിനെ കുറിച്ച് ഒരു ലേഖനം ഉണ്ടായിരുന്നു.സ്ത്രീകൾ ഹൈസ്കൂൾ പഠനം പോലും പൂർത്തിയാക്കാൻ സാധിക്കാത്ത അന്നത്തെ കാലത്തു അമേരിക്കയിൽ പോയി ഡോക്ടറേറ്റ് നേടുകയെന്നതും വയലിൽ പരീക്ഷണങ്ങൾ നടത്തുക എന്നതും അത്ഭുതപ്പെടുത്തുന്ന ഒന്നാണ് എന്ന്.
തന്റെ പരീക്ഷണങ്ങൾ എപ്പോളും ആളുകൾ ഓർക്കണമെന്ന് ജാനകി അമ്മാൾ ആഗ്രഹിച്ചിരുന്നു.അതുകൊണ്ടു അടുത്ത തവണ നിങ്ങൾ ഒരു സ്പൂൺ പഞ്ചസാര എടുക്കുമ്പോൾ ആലോചിക്കുക അത് ഇത്ര മധുരിക്കുന്നതിനു പിന്നിൽ ജാനകി അമ്മാൾ എന്ന അവിശ്വസനീയ വ്യക്തി ആണെന്ന്.

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.