പേവിഷബാധ ഭയന്ന് കഴിഞ്ഞ ആ രാത്രി !! ഒരു മെയിൽ നഴ്സിന്റെ അനുഭവക്കുറിപ്പ് ..


ഭൂമിയിലെ മാലാഖമാര്‍ എന്നാണ്‌ നഴ്‌സുമാരെ വിശേഷിപ്പിക്കുന്നത്‌.
രോഗിയില്‍ നിന്നു നിപ്പ ബാധിച്ച്‌ മരിച്ച നഴ്‌സ്‌ ലിനു പുതുശ്ശേരി മുതല്‍
ആതുരശുശ്രുഷയ്ക്കിടെ ജീവന്‍ പൊലിയേണ്ടി വന്ന നിരവധി
നഴ്‌സുമാരുണ്ട്‌. യാതൊരു ഭയവുമില്ലാതെ, രോഗം പിടിപെടുമോ എന്ന
ആശങ്ക തീരെ ഇല്ലാതെ രോഗീപരിചരണത്തില്‍ ശ്രദ്ധാലുക്കളാണ്‌
നഴ്‌സുമാര്‍. അത്തരമൊരു അനുഭവം പങ്കുവയ്ക്കുകയാണ്‌ മെയില്‍നഴ്‌സ്‌
അബ്ദുല്‍ റഹ്മാന്‍ പട്ടാമ്പി. അദ്ദേഹത്തിന്റ പോസ്റ്റ്‌ വായിക്കാം

നിങ്ങൾ എപ്പോഴെങ്കിലും ഭയത്തിൽ കുറെ നേരം കഴിഞ്ഞിട്ടുണ്ടോ?? ഭയം എന്നാൽ ഉറക്കം പോലും കിട്ടാത്ത അത്ര കടുത്ത ഭയം...

എനിക്ക് ഉണ്ടായിട്ടുണ്ട്...പേടിച്ചു പേടിച്ചു കഴിച്ചു കൂട്ടിയ ഒരു രാത്രി...

   ഒരു ദിവസം രാത്രി ശ്വാസ തടസ്സ ലക്ഷണങ്ങളുമായി ഒരു രോഗി ആശുപത്രിയിൽ എത്തുന്നു...എമർജൻസി ഡിപ്പാർട്ട്‌മെന്റ് ൽ നിന്നും തൽക്കാലം ഐസിയു വിലക്ക് അഡ്മിറ്റ്‌ ചെയ്യപ്പെടുന്നു....

അടുത്ത ദിവസം ശ്വാസകോശ സ്‌പെഷ്യലിസ്റ്റ് രോഗിയെ കണ്ടു ശ്വാസകോശ വുമായി ബന്ധപ്പെട്ട അസുഖങ്ങൾ ഒന്നുമില്ല എന്നും രോഗിയുടെ ബുദ്ധിമുട്ട് സൈക്യാട്രി ക് പരിശോധനക്ക് വേണ്ടി സൈക്യാട്രിസ്റ്റിന് വിടുകയും ചെയ്യുന്നു...ശേഷം റൂമിലേക്ക് മാറ്റുകയും ചെയ്യുന്നു...രോഗി ഇടക്കിടെ വയലന്റകുന്നുണ്ടെന്നും ആവശ്യമെങ്കിൽ സെഡേഷൻ കൊടുക്കാൻ ഓർഡറും നൽകുന്നു...

വാർഡിൽ എന്തായാലും രണ്ടു male നഴ്സുമാർ ഉണ്ട്...ഞാനും അരുൺ ബാലകൃഷ്ണനും..അതുകൊണ്ട് തന്നെ എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ നിങ്ങൾ നോക്കിക്കോണം എന്ന് കൂടെയുള്ള ലേഡീസ് സ്റ്റാഫും തീരുമാനിച്ചു...ഓരോ തവണ ബഹളം വെക്കുമ്പോഴും വീട്ടുകാർ വിളിക്കുന്നു...ഞങ്ങൾ പോകുന്നു..പരമാവധി സമാധാനിപ്പിച്ചു കിടത്തുന്നു...

കുറച്ചു കഴിഞ്ഞപ്പോൾ വാക്കാൽ ഉള്ള സമാധാനം ഒക്കെ കുറഞ്ഞു..ബഹളം കൂടുതൽ ആയി...റിയാക്ഷൻ ഒക്കെ ഭീകരമായി തുടങ്ങി...ഒടുവിൽ സെഡേഷൻ തന്നെ കൊടുത്തു...അല്പം മയങ്ങി...

ഓരോ തവണയും ഞങ്ങൾ ആളുമായി മൽപ്പിടുത്തമാണ്...നല്ല ആരോഗ്യമുള്ള ആളായിരുന്നത് കൊണ്ട് ഞങ്ങൾക്കും നല്ല ബലപ്രയോഗം വേണ്ടി വന്നു എന്നതാണ് വാസ്തവം...ഒരു തരം മല്ല യുദ്ധം തന്നെ ആയിരുന്നു....

   സമയം 5 മണി  ആയി ഞാൻ ഡ്യുട്ടി കഴിഞ്ഞു റൂമിൽ പോയി..ഏഴു മണി വരെയുള്ള അരുൺ അവിടെ തന്നെ ഉണ്ട്...ഒരു റിലേറ്റീവ്‌ ആരോ കാണാൻ വന്നു...രോഗിയുടെ അവസ്ഥ അയാൾ അന്വേഷിക്കുന്നതിന് ഇടയിൽ വളരെ സ്വാഭാവികം എന്ന പോലെ അരുണിനോട് പറഞ്ഞു...

\\അവനെ ഒരു രണ്ടു മാസം മുൻപ് വീട്ടിലെ പട്ടി കടിച്ചിരുന്നു...ആ പട്ടി അതിന് ശേഷം ചാകുകയും ചെയ്തിരുന്നു....//


അപ്പോഴാണ് എല്ലാവർക്കും മനസ്സിലാകുന്നത് രോഗി വയലൻറ് ആകുന്നത് അല്ലായിരുന്നു...വെള്ളം കാണുമ്പോഴുള്ള ഹൈഡ്രോ ഫോബിയ ആയിരുന്നു എന്ന്....പട്ടി കടിച്ച ഹിസ്റ്ററി അതുവരെ ആരും പറഞ്ഞതും ഇല്ല...ഹൈഡ്രോ ഫോബിയ  തിരിച്ചറിയാൻ ആർക്കും സാധിച്ചതുമില്ല...

   അരുൺ ശരിക്കും ഒന്നു ഞെട്ടി.. എമർജൻസി ഡിപ്പാർട്ട്‌മെന്റ് ഡോക്ടറെ അറിയിച്ചു.....പിന്നാലെ സീനിയർ ഡോക്ടറെയും....മിനിറ്റുകൾ കൊണ്ട് രോഗിയെ മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു....

റൂമിലുള്ള എന്നെ അരുൺ വിളിച്ചു കാര്യങ്ങൾ അറിയിച്ചു...ഞങ്ങൾ രണ്ടു പേരും അയാളുമായി അത്ര അധികം കോണ്ടാക്ട് ഉണ്ടായിട്ടുണ്ട്...ബലപ്രയോഗത്തിനിടയിൽ അയാളുടെ ശരീരത്തിൽ നിന്നുള്ള വിയർപ്പും വെള്ളവും എല്ലാം ഞങ്ങളുടെ കൈകളിൽ ആയിട്ടുണ്ട്....നമുക്ക് ഇത് പകരുമോ എന്ന പേടി രണ്ടു പേരെയും തളർത്തി...ഞാൻ പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തി...ഡ്യുട്ടി യിൽ ഉള്ള ഡോക്ടറോട് വിശദമായി അന്വേഷിച്ചു....

രോഗിയിൽ നിന്ന് നേരിട്ട് മറ്റൊരാൾക്ക് പകരുന്നത് വിരളമാണ്...പക്ഷെ പകർന്ന ഹിസ്റ്ററി ഉണ്ട് എന്നാണ് എല്ല അന്വേഷണങ്ങളിലും അറിഞ്ഞത്...ഞങ്ങൾ രണ്ടു പേരും പ്രൊഫഷനിൽ പുതിയ ആളുകൾ ആണ് ....ഇത്തരം അനുഭവവും ആദ്യം...സ്വാഭാവികമായും ഞങ്ങളുടെ പേടിയും നിയന്ത്രിക്കാൻ കഴിയാതെ ആയി....എന്തായാലും അടുത്ത ദിവസം തന്നെ മെഡിക്കൽ കോളേജിൽ പോയി റാബിസ് വാക്‌സിൻ എടുക്കാൻ തീരുമാനം ആയി...

  അന്നത്തെ രാത്രിക്ക് എന്തോ നീളം കൂടുതൽ ആയിരുന്നു എന്ന് തോന്നുന്നു... ഉറക്കവും വരുന്നില്ല....ഭയം കൊണ്ട് ആണെങ്കിൽ വിറക്കാനും തുടങ്ങി..കണ്ണടക്കുമ്പോൾ പോലും ആ രോഗിയുടെ ഹൈഡ്രോ ഫോബിയ ആണ് മുന്നിൽ കാണുന്നത്...നാവ് കൊണ്ടുള്ള അക്ഷനൊക്കെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു...ജീവിതത്തിൽ ഞാൻ ഒരു രാത്രിയും ഇങ്ങനെ പേടിച്ചു കൊണ്ട് തള്ളി നീക്കിയിട്ടില്ല...അരുൺ വീണ്ടും രാത്രി വിളിച്ചു...പരസ്പരം ആശ്വസിപ്പിച്ചു...അവൻ വീട്ടുകാരുടെ കൂടെ കാറെടുത്തു വരാമെന്നും മെഡിക്കൽ കോളേജിൽ ഒരുമിച്ചു പോകാമെന്നും ആശ്വസിപ്പിച്ചു....വീട്ടിൽ വിളിച്ചു കരയുന്ന അവസ്ഥ വരെ ആയി...അവരെ കൂടെ ഭയപ്പെടുത്തേണ്ടയിരുന്നു എന്നു പിന്നീട് തോന്നി എന്നത് വാസ്തവം...

അടുത്ത ദിവസം ഞങ്ങൾ ഒരുമിച്ചു മെഡിക്കൽ കോളേജിൽ പോയി റാബിസ് കേസുകൾ കൈകാര്യം ചെയ്യുന്ന ഡിപ്പാർട്ട്‌മെന്റ് ലേക്ക് എത്തി...തലേ ദിവസം റെഫർ ചെയ്ത രോഗിയെ പറ്റി അന്വേഷിച്ചു...ഞങ്ങളുടെ ഭയം മൂർധന്യവസ്ഥയിൽ എത്തിച്ചു കൊണ്ട് ആ മറുപടി കിട്ടി...

//അയാൾ ഇവിടെ എത്തി ഒരു മണിക്കൂർ കൊണ്ട് മരിക്കുകയും ചെയ്തു///

ഒട്ടും താമസിച്ചില്ല...വാക്‌സിൻ ആദ്യ ഡോസ് എടുത്തു...ബാക്കി നാലു ആഴ്‌ച കൾ വീണ്ടും പോയി ബാക്കി ഡോസ് കൂടെ എടുത്തു...പതിയെ ടെൻഷൻ എല്ലാം മാറി നോർമൽ ലൈഫിലേക്ക് എത്തി....

  പ്രൊഫഷണൽ ലൈഫിലെ ഏറ്റവും വലിയ ഒരു പാഠം കൂടെ അന്ന് പഠിച്ചു...ഒരു രോഗിയെയും അതിരു കവിഞ്ഞു ബോഡി കോണ്ടാക്ട് ചെയ്യാൻ പോകരുത്......

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.