ഈ ഡോക്ടർ പറയുന്നത് വായിക്കാതെ പോകരുത് !!!


*നുരഞ്ഞ് പൊങ്ങട്ടെ ,പക്ഷേ എരിഞ്ഞടങ്ങാതെ നോക്കണം !!*

ഡോ. മുഹമ്മദ് അസ്‌ലം എഴുതുന്നു …

കഴിഞ്ഞ ദിവസം ഒരു യാത്രയിൽ വഴിയിലുടനീളം ചെറിയ അങ്ങാടികളിലൊക്കെത്തന്നെയും ചെറിയ ചെറിയ കടകൾക്ക് മുന്നിൽ നിറയെ ആൾക്കൂട്ടം, പോവുന്നവരും യാത്രക്കാരും ഒക്കെ കാര്യം അന്വേഷിക്കുന്നു. കുറേ പേർ വണ്ടി നിറുത്തി അതിൽ പങ്കാളികളാവുന്നു. പലയിടത്തും റോഡ് വരെ ബ്ലോക്കാവുന്ന അവസ്ഥ !!
അന്വേഷിച്ചപ്പോഴാണ് അറിയുന്നത് , വിവിധ പേരിലും നിറത്തിലുമുള്ള ഒരു സോഡ ഇറങ്ങിയിട്ടുണ്ട് പോലും !!
അത് കുടിക്കാനുള്ള തിരക്കാണ് എന്ന്. ഫുൾ ജാർ എന്നും യമണ്ടൻ എന്നും പറയുന്ന വിവിധ പേരിലാണ് കവലകളായ കവലകളിൽ സാധനം വമ്പൻ ഹിറ്റായി മുന്നേറുന്നത്. അറിയുന്നവർ അറിയുന്നവർ ഇതൊന്ന് കുടിച്ച് നോക്കണം എന്ന ജിജ്ഞാസയിലുമാണ്.
ഇതോടൊപ്പം തന്നെ സോഷ്യൽ മീഡിയയും ഇതേറ്റെടുക്കുന്നു. നുരഞ്ഞു പൊന്തി, പൊളിച്ചടുക്കി, ട്രെൻഡായി എന്നൊക്കെ പറഞ്ഞ് ഇതിന്റെ ചേരുവയും പുറത്ത് വിട്ട് വരി നിന്ന് കുടിക്കാൻ സാധിക്കാത്തവർക്കായി എളുപ്പ വഴി ഒരുക്കുന്നു. ജീവിതത്തിൽ ഇന്നേ വരെ സോഡ കഴിച്ചില്ലാത്തവർ വരെ ഒരു ലിറ്ററിന്റെ സോഡ കുപ്പി വാങ്ങി വീട്ടിൽ നല്ല കാന്താരിമുളക്കും പൊതീനയും നാരങ്ങ പിഴിഞ്ഞതും ഉപ്പും പഞ്ചസാരയും മുളകും കസ്ക്കസും കൂട്ടി അടിച്ച് സോഡയിൽയിൽ ഒഴിച്ച് ആനുരഞ്ഞ് പൊന്തൽ ആസ്വദിക്കുന്നു. സോഷ്യൽ മീഡിയയിലും കുടുംബ ഗ്രൂപ്പുകളിലും ഷെയർ ചെയ്ത് ഞങ്ങളും ഇതിന്റെ ഭാഗമായെന്ന് പറയാൻ മൽസരിക്കുന്നു. ഇതാണ് കുറച്ച് ദിവസങ്ങളായി നടന്നു കൊണ്ടിരിക്കുന്നത്.
കാര്യങ്ങൾ ഒക്കെ ട്രെൻഡിങ്ങായ സ്ഥിതിക്ക് ഈ നുരഞ്ഞ് പൊങ്ങാൽ പണി തരുമോ എന്ന് പലരും ചോദിക്കുന്നു, തീർച്ചയായും ഈ സാഹചര്യത്തിൽ ഇതിന്റെ ആരോഗ്യവശങ്ങൾ ചർച്ച ചെയ്യേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം അസിഡിറ്റിക്കും റിഫ്ലക്സ് ഈസോഫാഗറ്റിസിന് മരുന്ന് കഴിച്ച് കൊണ്ടിരുന്ന ഒരു പഴയ രോഗി, അസുഖവും രോഗലക്ഷണങ്ങളുമൊക്കെ ഏകദേശം സുഖപ്പെട്ട് മരുന്നെല്ലാം നിറുത്തി നല്ല രീതിയിൽ പോവുകയായിരുന്നു. വയറിലെ എരിച്ചിലും പുകച്ചിലും വീണ്ടും തിരിച്ചു വന്നിരിക്കുന്നു ഭയങ്കര വയറുവേദനയും തൊണ്ടയിൽ എന്തോ വന്ന് മുട്ടി നിൽക്കുന്ന ഫീലിംഗും !! ആകെ പരവശനായാണ് എത്തിയിരിക്കുന്നത്, കാരണങ്ങളും ഭക്ഷണ രീതികളും ചിട്ടകളും ഒക്കെ ചോദിച്ചപ്പോഴാണ് ആശാൻ കഴിഞ്ഞ ദിവസം കൂട്ടുകാരൊടൊത്ത് അൽപ്പം നുരഞ്ഞ് പൊന്തിയ യമണ്ടൻ സാധനം അകത്താക്കിയിട്ടുണ്ടെന്ന് മനസിലായത് !!
ഇത് ഒരുദാഹരണം മാത്രം, ഇതിലെ ചേരുവകൾ ഒറ്റ നോട്ടത്തിൽ പരിശോധിച്ചാൽ തന്നെ മനസ്സിലാകും ഇത് പണി തരും എന്നുള്ളത്.നല്ല കാന്താരിമുളകും നല്ല രീതിയിൽ ഉപ്പും പഞ്ചസാരയും പിന്നെ സോഡയും, പിന്നെ വിവിധകളറുകളും ,സ്ഥിരമായി ഇത്തരം പാനീയങ്ങൾ ഉപയോഗിക്കുന്നത് ദൂരരവ്യാപകമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ഒറ്റനോട്ടത്തിൽ തന്നെ മനസിലാകും.
നിത്യേന സോഡ കുടിക്കുന്നവര്‍ തന്നെ അപകടത്തിലാണ്… പിന്നെ ഫുൾ ജാറിന്റെ കഥ പറയണ്ടല്ലോ !
സോഡ നൽകുന്ന 10 ആരോഗ്യ പ്രശ്നങ്ങൾ നമുക്ക് നോക്കാം
വെള്ളത്തില്‍ കാര്‍ബണ്‍ഡൈ ഓക്‌സൈഡ് മര്‍ദ്ദത്തില്‍ ലയിപ്പിക്കുന്നതാണ് സോഡ. ഈ നിര്‍മാണത്തില്‍ എന്തെങ്കിലും ഏറ്റകുറച്ചില്‍ ഉണ്ടായാല്‍ തന്നെ സോഡ അപകടകാരിയാകും എന്ന് എത്ര പേർക്കറിയാം
👉 സോഫ്റ്റ് ഡ്രിങ്കുകൾകിഡ്നി രോഗത്തിന് കാരണമാകാം എന്ന് നമുക്ക് എത്ര പേർക്കറിയാം, കിഡ്നി രോഗികളും ഡയാലിസ് യൂണിറ്റുകളും കൂടി വരുന്ന സാഹചര്യത്തിൽ നാം കുടുതൽ ജാഗരൂകരാകേണ്ടതുണ്ട്.
👉 അമിതമായ പഞ്ചസാരയും സോഡയും പ്രമേഹം വർദ്ധിക്കാനും, പാൻക്രിയാസിന് സമ്മർദ്ദമുണ്ടാക്കി ശരീരത്തിന് വേണ്ടത്ര ഇൻസുലിൽ ഉൽപ്പാദിപ്പിക്കാൻ കഴിയാതെ പ്രമേഹത്തിന്റെ ഗുരുതരാവസ്ഥയിലേക്ക് വഴിവെച്ചേക്കാം !!
👉 പല സോഡകളിലും സോഫ്റ്റ് ഡ്രിങ്കുകളിലും ഭംഗിക്ക് വേണ്ടി നൽകുന്ന കാരമൽ കളറിംഗ് എന്ന പദാർത്ഥത്തിൽ അടങ്ങിയിരിക്കുന്ന കാരമലൈസ്ഡ് എന്ന കെമിക്കൽ പഞ്ചസാരയിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത്, അതിനാൽ ഇതിന്റെ ഉപയോഗം, തൈറോയിഡ്. കരൾ, ശ്വാസകോശം എന്നിവയെ ബാധിക്കുന്ന ക്യാൻസറിന് കാരണമാകും
👉സോഡ കലർന്ന ഭൂരിഭാഗം പാനീയങ്ങളിലും ഉയർന്ന കലോറി അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് ശരീരഭാരം കൂടാനും രക്തക്കുഴലുകളിൽ കൊഴുപ്പ് അടിഞ്ഞ് കൂടി രക്തയോട്ടം വൈകാനും കാരണമാകും
👉സോഡ പതിവായി കഴിക്കുന്ന പുരുഷൻമാരിൽ 20% പേരിൽ ഹൃദയാഘാത സാധ്യത വളെരെ കൂടുതലായി കാണുന്നുണ്ട്.
👉 പല്ലിന്റെ ഇനാമലിന് കേടുവരുത്തുകയും പല്ലിന്ന് ബലക്ഷയം, പുളിപ്പ്, പല്ല് പൊടിഞ്ഞ് പോവുന്ന അവസ്ഥയിലേക്ക് വഴിവെക്കുകയും ചെയ്യും.
👉 ദഹനപ്രശ്നങ്ങൾക്ക് പരിഹാരമായാണ് പലരും സോഡയെ’ കാണുന്നതെങ്കിലും കൂടുതൽ മോശമായിട്ടാണ് അതിന്റെ ഫലം ലഭിക്കുക എന്നോർക്കുക.
👉 വിവിധ ചേരുവകളിലുള്ള ഇത്തരം സോഡകളിൽ ഉപയോഗിക്കുന്ന അമിതമായ ഉപ്പ് രക്താതിസമ്മർദ്ദം അഥവാ ബിപി വരാനുള്ള സാധ്യതകൾ ഏറുകയും ബിപി ഉള്ള രോഗികൾക്ക് ബിപി കൂടി മറ്റു ഹൃദ്രോഗങ്ങൾ വരാനുള്ള സാധ്യതകളും ഏറെയാണ്. ഒരു ദിവസം 1.5 മുതൽ 2.5 mg വരെ അളവ് മാത്രമേ നമുക്ക് അനുവദനീയമായ അളവിൽ ഉപ്പ് ഉപയോഗിക്കാൻ പാടൊള്ളൂ എന്നിരിക്കെ 5 മുതൽ 10 g വരെ ഇതിൽ ഉപയോഗിക്കുന്നു.
👉 അസിഡിറ്റി, GERD, മലബന്ധം, മലം പോകുമ്പോഴുള്ള എരിച്ചിൽ, പോലുള്ള പ്രയാസങ്ങളെ കൂട്ടാനും കൂടുതൽ ബുദ്ധിമുട്ടിലേക്ക് എത്തിക്കാനും കാരണമാകും
👉 ഇത്തരം പൊതു ഇടങ്ങളിലും ഉപയോഗിക്കുന്ന വെള്ളം, ഗ്ലാസുകളുടെ കഴുകൽ തുടങ്ങിയവയൊക്കെ വൃത്തിഹീനമായാൽ പകർച്ചവ്യാധികളുടെ ഒരു മേളത്തിന് വാതിൽ തുറന്ന് കൊടുക്കാൻ ഇത് കാരണമാകും; മഞ്ഞപ്പിത്തം, വയറിളക്കരോഗങ്ങൾ, ടൈഫോയിഡ് തുടങ്ങിയ രോഗങ്ങൾ എളുപ്പത്തിൽ പടരാൻ ഇത് വഴിയൊരുക്കാം.
ഒന്നേ പറയാനൊള്ളു… ട്രെൻഡിന് പിന്നാലേ ഓടി അവനവന്റെ ആരോഗ്യം കളയാതിരിക്കുക….
ഞങ്ങൾക്ക് ഡോക്ടർമാർക്ക് ഇവിടെ ആവശ്യത്തിലധികം പണിയുണ്ട്, ഞങ്ങളുടെ പണി കൂട്ടാതെ നോക്കുക…. ഫുൾ ജാറാണെങ്കിലും ഹാൽഫ് ജാറാണെങ്കിലും..
നുരഞ്ഞ് പൊങ്ങി
എരിഞ്ഞമരാതെ നോക്കുക
▪▪▪▪▪▪▪▪

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.