കുറഞ്ഞ ചിലവിൽ നഴ്‌സിംഗ് പഠിക്കാൻ ഇതാ ഒരവസരം !!!


നാലു വര്‍ഷത്തെ നഴ്‌സിങ്‌ ബിഎസ്‌്സിക്കു ചേരാന്‍ പ്രയാസമുള്ളവര്‍ക്കു,
ജനറല്‍ നഴ്‌സിങ്‌ & മിഡ്‌വൈഫറി ഡിപ്ലോമയ്ക്ക്‌ പഠിക്കാന്‍ കേരളത്തിലെ
സര്‍ക്കാര്‍ നഴ്‌സിങ്‌ സ്കൂളുകളില്‍ അവസരം. പറയത്തക്ക ഫീസൊന്നും
ഇല്ലെന്നു മാത്രമല്ല, പ്രതിമാസം 700 രൂപ സ്റ്റൈപന്‍ഡും ലഭിക്കും. 6
മാസത്തെ ഇന്റേണ്‍ഷിപ്‌ ഉള്‍പ്പെടെ 3 വര്‍ഷമാണു കോഴ്‌സ്‌.

ഇന്റേണ്‍ഷിപ്‌ കാലത്ത്‌ പ്രതിമാസം 2000 രൂപ സ്റ്റൈപന്‍ഡ്‌.

14 ജില്ലകളിലും ഓരോ സ്‌കൂള്‍ വീതം. പുറമേ, കൊല്ലത്ത്‌ (ആശ്രാമം)
പട്ടികവിഭാഗക്കാര്‍ക്കു മാത്രമായി ഒരു സ്‌കൂളുമുണ്ട്‌. ആകെ സീറ്റുകളുടെ
20% ആണ്‍കുട്ടികള്‍ക്ക്‌. ഡിപ്പോമ നേടിയ ശേഷം സര്‍ക്കാര്‍
ആവശ്യപ്പെടുന്ന പക്ഷം നിര്‍ദിഷ്ട വേതനത്തോടെ സേവനം
അനുഷ്ഠിക്കേണ്ടിവരും.

യോഗ്യത
ഫിസിക്സ്‌, കെമിസ്്രി, ബയോളജി എന്നിവ ഐച്ഛികമായി പ്ലസ്ടു
പരീക്ഷ 40% എങ്കിലും മാര്‍ക്കോടെ ജയിച്ചിരിക്കണം. പട്ടിക
വിഭാഗക്കാര്‍ക്ക്‌ പാസ്മാര്‍ക്ക്‌.

അതതു ജില്ലയിലേക്കു മാത്രമേ അപേക്ഷിക്കാവു. എസ്‌എസ്‌എല്‍സി
ബുക്കില്‍ നിന്നു വ്യത്യസ്തമായ ജില്ലയിലേക്ക്‌ അപേക്ഷിക്കണമെങ്കില്‍ 5
വര്‍ഷമെങ്കിലും സ്ഥിരമായി താമസിച്ചതായി വില്ലേജ ഓഫിസറുടെ
സര്‍ട്ടിഫിക്കറ്റ്‌ വേണം.

പട്ടിക വിഭാഗക്കാര്‍ക്കു മാത്രമായുള്ള കൊല്ലം സ്‌കൂളിലെ (20 സീറ്റ്‌;
ഇതില്‍ നാലെണ്ണം ആണ്‍കുട്ടികള്‍ക്ക്‌) പ്രവേശനത്തിന്‌ എല്ലാ
ജില്ലക്കാര്‍ക്കും അപേക്ഷിക്കാം.

അപേക്ഷ, സീറ്റുകള്‍

സംസ്ഥാന ആരോഗ്യ ഡയറക്ടറുടെ വെബ്സൈറ്റില്‍ നിന്ന്‌
(www.dhs.kerala.gov.in) ...പ്രോസ്പെക്ടസും ഫോമും
ഡൌണ്‍ലോഡ്‌ ചെയ്യാം. ഫോം പൂരിപ്പിച്ച്‌ സ്വയം സാക്ഷ്യപ്പെടുത്തിയ
രേഖകളും ്രഷറി ചലാനും ചേര്‍ത്ത്‌ അപേക്ഷകരുടെ ജില്ലയിലെ നഴ്‌സിങ്‌
സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ ഓഫിസില്‍ ജൂലൈ 10നകം എത്തിക്കണം. ഫീ
250 രൂപ 0210-80-800-88 എന്ന ശീര്‍ഷകത്തില്‍ ദ്രഷറിയിലടയ്ക്കാം.
പട്ടികവിഭാഗക്കാര്‍ 75 രൂപ.
ആകെ 365 സീറ്റ്‌ (60% മെറിറ്റ്‌; 40%
സാമുദായികസംവരണം). ചുരുക്കം ചില
സീറ്റുകള്‍ സ്പോര്‍ടസ്‌, സൈനികരുടെ /
പാരാമിലിറ്ററി ജീവനക്കാരുടെ ആശ്രിതര്‍,
അനാഥാലയങ്ങളിലെ അന്തേവാസികള്‍മുതലായ വിഭാഗങ്ങള്‍ക്ക്‌.

ഹെല്‍പ്ലൈന്‍ 

ക്ലാസുകള്‍ ഒക്ടോബറില്‍ തുടങ്ങും.
സംശയപരിഹാരത്തിന്‌ ഏതെങ്കിലും നഴ്സിങ്‌ സ്കൂളുമായി ബന്ധപ്പെടാം.
ഫോണ്‍: എറണാകുളം - 0484 235 1314; തിരുവനന്തപുരം - 0471 2306395;



കോഴിക്കോട - 0495 23625977

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.