നിങ്ങൾ ഇത്തരത്തിലുള്ള അച്ഛനും അമ്മയുമാണോ ?? എങ്കിൽ എത്രയും പെട്ടെന്ന് മാറിക്കോളൂ...!!


ഒരല്‍പം പാല്‍പ്പായസം നുണയാന്‍ കൊതിയോടെ ചാടുന്ന
രണ്ടുവയസ്സുകാരനെ ചാടിവീണു തടയുന്ന അച്ഛനമ്മമാര്‍ (സേമിയ -
അനാരോഗ്യഭക്ഷണം)

* അടുത്തഘട്ടം സിലക്ഷന്‍ കടത്തിവിടണം സര്‍, ഉറപ്പായും ഇവന്‍
ഇന്ത്യന്‍ ടീമില്‍ കയറും - ക്രിക്കറ്റ്‌ കോച്ചിന്‌ ഉറപ്പുനല്‍കി
സമ്മര്‍ദത്തിലാക്കുന്നര്‍

* പഠനത്തില്‍ മകളുടെ “പ്രോഗ്രസ്‌ റിപ്പോര്‍ട്ട” തേടി
രണ്ടുദിവസത്തിലൊരിക്കലെങ്കിലും അധ്യാപകരെ വിളിക്കുന്നവര്‍,
സ്‌കൂളില്‍ കയറിയിറങ്ങുന്നവര്‍- ഇങ്ങനെ മക്കളുടെ വളര്‍ച്ചയുടെ
ഓരോനിമിഷവും തങ്ങളുടെ അറിവോടെയും തീരുമാനപ്രകാരവും
ആവണമെന്നു നിര്‍ബന്ധമുള്ള ഈ അച്ഛനമ്മമാരുടേത്‌ ഒബ്സെസ്സറീവ്‌
പേരന്റിങ്‌ (ഹൈപ്പര്‍ പേരന്റിങ). “ഹെലികോപ്റ്റര്‍ പേരന്റിങ്‌ എന്നും
പറയുന്നു. അമിതമായ ഇന്‍വോള്‍വ്മെന്റ്‌ ആണ്‌ ഇവരുടെ പ്രശനം.
സാക്ഷാല്‍ ഐശ്വര്യ റായിയും ഇങ്ങനെ ഒരു ഒബ്സെസ്സീവ്‌ പേരന്റ്‌
ആണെന്നാണ്‌ ഭര്‍തൃമാതാവ്‌ ജയബച്ചന്‍ ഈയിടെ ഒരു ഇന്റര്‍വ്യൂവില്‍
പറഞ്ഞത്‌!

എന്താണ്‌ ഹെലികോപ്റ്റര്‍ പേരന്റിങ

അച്ഛനമ്മമാര്‍ കൂട്ടിയെ സദാ നിരീക്ഷിച്ച്‌, എല്ലാ കോണില്‍നിന്നും
പഠിച്ച്‌, നിയ്രനത്രിച്ച്‌ അവരുടെ തലയ്ക്കുമുകളില്‍ സദാ ചുറ്റിക്കറങ്ങുന്നു
എന്ന സങ്കല്‍പത്തിലാണ്‌ ഹെലികോപ്റ്റര്‍ പേരന്റിങ്‌ എന്ന പേരു
കിട്ടിയത്‌.

അമിതമായ നിയ്രന്തണങ്ങളും കര്‍ശന നിയമങ്ങളുമാണ്‌ ചിലര്‍ക്ക്‌. ചിലര്‍
സ്നേഹത്തിന്റെയും മനസ്സിലാക്കലിന്റെയും രൂപത്തില്‍ കുട്ടിയുടെ സകല
കാര്യങ്ങളിലും ഇടപെടുകയും കുട്ടിയുടെ ഓരോ ചുവടിനും
അമിതപ്രാധാന്യം നല്‍കുകയും ചെയ്യുന്നു. രണ്ടുകൂട്ടരും കുട്ടിയുടേതായ
എല്ലാ കാര്യങ്ങളിലും തലയിടും. ഒരു “മികച്ച” കുട്ടിയാവാന്‍
സഹായിക്കുന്നു എന്നാണിവര്‍ വിശ്വസിക്കുന്നത്‌. എന്നാല്‍ സ്വാഭാവിക
വളര്‍ച്ചയെയും കഴിവുകളെയും വഴിതെറ്റിച്ചുവിടുന്നു യഥാര്‍ഥത്തില്‍.
എന്താണുദ്ദേശ്യം?

ഇത്‌ സത്യത്തില്‍ അച്ഛനമ്മമാര്‍തന്നെ സ്വയം ആലോചിക്കേണ്ടതാണ്‌.
കുട്ടിയോടുള്ള പല പെരുമാറ്റത്തിനുമുന്‍പും എന്താണ്‌ തന്റെ യഥാര്‍ഥ
ഉദ്ദേശ്യം എന്നു സ്വയം വിചാരണ ചെയ്യുക. ഭൂരിഭാഗം അച്ഛനമ്മമാരും
മക്കളെക്കുറിച്ച്‌ വളരെ ശ്രദ്ധാലുക്കള്‍ തന്നെയാണ്‌ - കണ്‍സേണ്‍ഡ്‌
പേരന്റ്‌. എന്നാല്‍ കുട്ടിയെക്കുറിച്ച്‌ അമിത ആശങ്കയും ചിന്തയുമുണ്ടെങ്കില്‍
ആലോചിക്കാം -

സ്വന്തം ആഗ്രഹങ്ങള്‍ നിങ്ങള്‍ കുട്ടിയിലൂടെ പൂര്‍ത്തികരിക്കുകയാണോ?

ഒരു വ്യക്തിക്ക്‌ ഏറ്റവും നല്ലത്‌ എന്താണെന്നു പരിപൂര്‍ണമായി
നിങ്ങള്‍ക്കറിയാമോ?

കുട്ടി നിങ്ങളുടെ ആശ്രിതനാണെന്നതു മുതലെടുത്ത്‌ സ്വന്തം
തീരുമാനങ്ങള്‍ മാത്രം എങ്ങനെ കുട്ടിയില്‍ അടിച്ചേല്‍പ്പിക്കാനാവും?

തിരിച്ചുപിടിക്കല്‍

* സ്വന്തം അച്ഛനമ്മമാര്‍ തനിക്ക്‌ “ഉയരാന്‍ ' വേണ്ട സാഹചര്യം
ഒരുക്കിത്തന്നില്ല എന്നു പരാതിപ്പെടുന്നവരാണ്‌ മിക്കവാറും ഒബ്സെസ്സീവ്‌
പേരന്റ്‌സ്‌ ആയി മാറുന്നത്‌.

* ദാഗ്യക്കേടോ മറ്റെന്തെങ്കിലും കാരണംകൊണ്ടോ താന്‍ എത്തേണ്ടിടത്ത്‌
എത്തിയില്ല എന്നു കരുതുന്നവരും പിന്നീട ഹൈപ്പര്‍ പേരന്റ്‌ ആയേക്കും...

* സ്വയം ഒട്ടേറെ നിയ്രന്രണങ്ങള്‍ക്കും അടിച്ചമര്‍ത്തലിനും കുട്ടിക്കാലത്ത്‌
വിധേയമായവരും ഭാവിയില്‍ ഇങ്ങനെ ആകുന്നു.

ചില ലക്ഷണങ്ങള്‍

* ഈ മാതാപിതാക്കള്‍ കുട്ടിയുടെ ഓരോ നേട്ടവും സ്വന്തം നേട്ടമായി
കാണുന്നു. പരാജയവും അങ്ങനെതന്നെ. കുട്ടിയില്‍ തന്നെത്തന്നെ
കാണുന്നതുകൊണ്ടാണിത്‌.

* തന്റെ കുട്ടിയെ മറ്റു കുട്ടികളോ ആരെങ്കിലുമോ “ഓട്ടസ്മാര്‍ട്ട്‌'
ചെയ്യുന്നതുകാണുമ്പോള്‍ ഇവര്‍ക്കതു സഹിക്കാനാവില്ല. ചിലര്‍ പ്രശ്നം
സ്വയം ഏറ്റെടുക്കും. ചിലര്‍ കടിച്ചുപിടിച്ച്‌ മനസ്സിലടക്കും , മറ്റേ കൂട്ടിയോട
കടുത്ത ദേഷ്യവും വെറുപ്പും ഉടലെടുക്കും. അത്‌ സ്വന്തം കുട്ടിയിലേക്ക്‌
പകരും.
* അമിത പ്രതിക്ഷമുലം കുട്ടിയുടെ ചെറിയ ചെറിയ നേട്ടങ്ങളില്‍
സന്തോഷിക്കാനാകായ്ക. ഇത്‌ കുട്ടിയുടെ ആത്മവിശ്വാസം
കുറച്ചുകൊണ്ടുവരും.

* ഗുട്ടിയുടെ ഹോംവര്‍ക്കുകള്‍ ഇവര്‍ തന്നെ
ചെയ്തുകൊടുക്കുന്നതിലെത്തിക്കുന്നു.

ഹെലി പേരന്റിങ പല രീതിയില്‍
ആരോഗ്യ ഭക്ഷണം - അനാരോഗ്യ ഭക്ഷണത്തോട മാതാപിതാക്കള്‍ക്കു
ഭയം. കുട്ടികള്‍ക്ക്‌ നിര്‍ബന്ധിത ഡയറ്റ്‌ അടിച്ചേല്‍പ്പിക്കുന്നു.

ഫലം - കുട്ടി വലുതാകുമ്പോഴും അമിതമായി ഭക്ഷണത്തില്‍ ഫോക്കസ്ഡ്‌


“നല്ലപിള്ള ചമയല്‍  - മറ്റുള്ളവര്‍ക്കു മുന്നില്‍ എങ്ങനെ ഏറ്റവും “നല്ല
കുട്ടി 'യാവാം എന്നു പഠിപ്പിക്കുന്നു. ഇങ്ങനെ ചെയ്താല്‍ മറ്റുള്ളവര്‍
മോശംപറയും അതുകൊണ്ടു ചെയ്യുരുത്‌ - എന്നിങ്ങനെ കുട്ടിയെ സദാ
മറ്റുള്ളവര്‍ക്കുമുന്നില്‍ പെര്‍ഫെക്ട്‌ ആകാന്‍ പരിശീലിപ്പിക്കല്‍. ഇത്‌,
കുട്ടിക്ക്‌ കപടവ്യക്തിത്വം ഉണ്ടാക്കും. സ്വയം ബോധ്യപ്പെട്ടുള്ള നല്ല
ചിന്തകളല്ല വേണ്ടത്‌, മറ്റുള്ളവരെ ബോധ്യപ്പെടുത്താനുള്ള മികച്ച
അഭിനയമാണ്‌ വേണ്ടത്‌ എന്നു കുട്ടി പഠിക്കുന്നു.

പഠനം - കുട്ടിയുടെ അര മാര്‍ക്കും ഒരു മാര്‍ക്കും വരെ പ്രധാനം. കുട്ടിയോട
അധ്യാപകര്‍ പക്ഷപാതം കാണിക്കുന്നോ എന്ന അമിത ആശങ്ക. സ്കൂളില്‍
പോയി വഴക്കിടല്‍.

ക്രിയേറ്റിവിറ്റി, ആക്ടിവിറ്റീസ്‌ - കൂട്ടി പഠനത്തില്‍ മാത്രമല്ല സകല സ്‌കൂള്‍
പ്രവൃത്തികളിലും ഒന്നാമതെത്തണം എന്ന ആഗ്രഹം. അതിനായി കുട്ടിയെ
സമ്മര്‍ദത്തിലാക്കല്‍
ചെയ്യേണ്ടത്‌

കുട്ടികളെ അടിച്ചേല്‍പിക്കുകയും സദാ ഉപദേശിക്കുകയുമല്ല, കുട്ടികള്‍ക്ക്‌
വീട്ടില്‍ നല്ല മാതൃക തീര്‍ക്കുകയാണ്‌ വേണ്ടത്‌. നല്ല ഭക്ഷണം നിങ്ങള്‍
ശീലിക്കുക. കൂട്ടിയും ശീലിക്കും. നല്ലതും ചീത്തയുമായവ കാണുകയും
അനുഭവിക്കുകയും അനുകരിക്കുകയും പിന്നീട അതില്‍നിന്നു
പിന്തിരിയാനുമൊക്കെ കുട്ടി പഠിക്കണം. ഇത്തരം സോഷ്യല്‍ സ്‌കില്‍സ്‌
കുട്ടിക്കുണ്ടാകണമെങ്കില്‍ വീഴാനും എഴുന്നേല്‍ക്കാനും കുട്ടിക്ക്‌
അവസരമുണ്ടാകണം.

വിവരങ്ങശിക്കു കടപ്ഛാട്‌
ഡോ. ജി. മോഹന്‍ റോയ്‌, അസ്ധിസ്റുന്റ്‌ (പഫസ്സര്‍ , ഡിച്ചാരിട്മെറ്റ്‌ ഓഫ്‌
സൈക്യഠ്രടി, ആര്‍എംഒ, മെഡിക്കത്‌ കോളജ്‌, തിരുവനന്തചുരം

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.