വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീകൾ സന്തോഷവതികൾ..-പഠന റിപ്പോർട്ട്


സ്ത്രീകളായാൽ ഒരു പ്രായമെത്തുമ്പോൾ വിവാഹം കഴിക്കണമെന്നാണ് പറയുക.വിവാഹിതരായി ഭർത്താവും കുട്ടികളുമൊത്തു കുടുംബ ജീവിതം നയിക്കുമ്പോളാണ് ജീവിതം പൂർണമാകുക എന്നുമാണ് പൊതുസംസാരം.എന്നാൽ വിവാഹം ചെയ്താലേ ജീവിതം പൂർണമാകൂ എന്ന കാഴ്ചപ്പാടിന് കോട്ടം തട്ടിയിരിക്കുന്നു.ഈയിടെ നടത്തിയ പഠനത്തിൽ ആണ് വിവാഹം കഴിക്കാതെ ജീവിക്കുന്ന സ്ത്രീകളാണ് കൂടുതൽ സന്തോഷവതികളെന്നു കണ്ടെത്തി.നിലവിലിരിക്കുന്ന കാഴ്ചപ്പാടുകളെയും വിശ്വാസങ്ങളെയും തിരുത്തുന്നതും പുതിയ ആശയത്തിലേക്ക് നയിക്കുന്നതുമാണ് പഠന റിപ്പോർട്ട്.

അമേരിക്കൻ ടൈം യൂസ് സർവ്വേ ആണ് പഠനം നടത്തിയത്.വിവാഹിതർ ,അവിവാഹിതർ,അകന്നു കഴിയുന്നവർ ,വിധവകൾ,വിവാഹമോചിതരായവർ,എന്നീ വിഭാഗങ്ങളിലുള്ള സ്ത്രീകളെ കണ്ടെത്തി സംസാരിച്ചു അവരുടെ അഭിപ്രായങ്ങളിൽ നിന്നും നിഗമനത്തിൽ എത്തിച്ചേരുകയായിരുന്നു.

വിവാഹിതരായ സ്ത്രീകൾ സന്തോഷവതിയാണ്; അവരുടെ ഭർത്താവിന്റെ കൂടെയിരുന്നു ഉത്തരം പറയുമ്പോൾ മാത്രം.അവിവാഹിതകളാകട്ടെ ഇപ്പോഴും സന്തോഷവതികളും.ലണ്ടൻ സ്കൂൾ ഓഫ് എക്കണോമിക്സിൽ ബിഹേവിയറൽ സയൻസിൽ പ്രൊഫെസ്സറായ പോൾ ഡോലനാണ് പഠനത്തിന് നേതൃത്വം കൊടുത്തത്.

ഹാപ്പി ഇവർ ആഫ്റ്റർ എന്ന ബുക്കും എഴുതിയിട്ടുള്ള അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ വിവാഹത്തിലൂടെ സന്തോഷം നേടുന്നത് പുരുഷന്മാർ മാത്രം.സ്ത്രീകളാകട്ടെ സന്തോഷത്തിൽ നിന്നും സങ്കടത്തിലേക്കാണ് സഞ്ചരിക്കുന്നത്.വിവാഹത്തോടെ പുരുഷന്മാരുടെ സ്വഭാവത്തിൽ മാറ്റം വരുന്നു,അവർ ശാന്ത സ്വഭാവമായുള്ളവരായി മാറുന്നു. വലിയ റിസ്ക് ഒന്നും എടുക്കാതെ സമാധാനത്തോടെ ജീവിക്കുന്നു.അവരുടെ ശമ്പളം വർധിക്കുന്നു .

വിവാഹം ഏറ്റവും പ്രതികൂലമായി ബാധിക്കുന്നത് സ്ത്രീകളുടെ ആരോഗ്യത്തെയാണ്.അവർ അസുഖങ്ങളുടെ കൂട്ടുകാരായിട്ടു മാറുന്നു.വിവാഹം വേണ്ടെന്നു വെക്കുന്നവരാകട്ടെ ആരോഗ്യവതികളും സന്തോഷവതികളും ആകുന്നു.

മാർക്കറ്റിംഗ് ഇന്റലിജിൻസ് കമ്പനി ആയ മിന്റൽ നടത്തിയ പഠനത്തിൽ വിവാഹം വേണ്ടെന്നുവെച്ച ശതമാനം സ്ത്രീകളും സന്തോഷവതികളായി കഴിയുന്നവരാണ്.അവരിൽ തന്നെ ശതമാനത്തോളം പേര് ജീവിതത്തിൽ ഒരിക്കലും പങ്കാളികളെ വേണ്ട എന്ന അഭിപ്രായക്കാരാണ്.

കാലം മാറുകയാണ് ;കാഴ്ചപ്പാടുകളും ,ഒരു സ്ത്രീയെ സന്തോഷവതിയാക്കുന്നത്  ഭർത്താവും കുട്ടികളും മാത്രമല്ല എന്ന് തെളിഞ്ഞിരിക്കുന്നു.ആരെ,എപ്പോൾ,എങ്ങനെ,ഏത് രീതിയിൽ വിവാഹം കഴിക്കണമെന്നു ,വിവാഹം തന്നെ വേണോ എന്നും തീരുമാനിക്കാനുള്ള അവകാശവും സ്വാതന്ത്ര്യവും സ്ത്രീകൾക്ക് കൊടുക്കുക.അവരുടെ സന്തോഷം അവർ തന്നെ കണ്ടെത്തട്ടെ ആസ്വദിക്കട്ടെ അനുഭവിക്കട്ടെ...

                                           വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.