ചരിത്രത്തിൽ ആദ്യമായി ഒരു നേഴ്സ് ജില്ലാ ഡെപ്യൂട്ടി കമ്മീഷണർ ആയി..നഴ്സിംഗ് സമൂഹത്തിനും മലയാളികൾക്കും ഇത് അഭിമാനനിമിഷം



       2012 Batch/IAS Officer ആയിരുന്ന ആനീസ് കൺമണി ജോയ് കൊടക് ജില്ലയുടെ പുതിയ ഡെപ്യൂട്ടി കമ്മീഷണർ(കളക്ടർ ) ആയി ചുമതലയേറ്റു.കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു ചുമതല നൽകിയത്.ആനീസിന്റെ ആദ്യ നിയമനമാണ് കുടകിൽ .നഴ്സിംഗ് പഠനത്തിന് ശേഷം സിവിൽ സർവീസിലേക്ക് തിരിയുന്ന ആദ്യ വ്യക്തി എന്ന നേട്ടത്തിന് ഉടമയാണ് ആനീസ് കൺമണി ജോയ്.
   
      എറണാകുളം ജില്ലയിലെ പിറവത്തിനടുത്തുള്ള പാമ്പാക്കുടയാണ് ആനീസിന്റെ വീട്.അച്ഛൻ നല്ലൊരു കർഷകൻ ആണ് വീട്ടുജോലികൾ കഴിഞ്ഞു 'അമ്മ അച്ഛനെ സഹായിക്കാനായി പാടത്തു പോകും 'അമ്മ ഭയങ്കര എനെർജിറ്റിക് ആണ്.അമ്മക്കൊരു 1000 കൈകൾ ഉള്ള പോലെ എനിക്ക് തോന്നാറുണ്ട്.അനിയത്തിയും നഴ്സിംഗ് പ്രൊഫഷൻ തന്നെ .കുടുംബത്തെ പറ്റിപ്പറയുമ്പോൾ വാചാല ആകുകയാണ് ആനീസ്.തന്റെ ഈ നേട്ടത്തിന് പിന്നിൽ വീട്ടുകാരുടെ സപ്പോർട്ട് ആണെന്ന് ആനീസ് ഉറപ്പിച്ചു പറയുന്നു.ഡോക്ടർ ആകണമെന്ന ആഗ്രഹത്തോടെയാണ് മെഡിക്കൽ എൻട്രൻസ് എക്സാം എഴുതുന്നത്,കിട്ടിയില്ല അങ്ങനെ BSc Nursing ചേർന്നു.തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും 2008 ൽ നഴ്സിങ്ങിൽ ഇന്റേൺഷിപ്പോടുകൂടി ബിരുദം എടുത്തു.

     പിന്നീടങ്ങോട്ടുള്ള കഠിനപ്രയത്‌നവും ആത്മവിശ്വാസവുമാണ് തന്റെ ഇരുപത്താറാമത്തെ വയസിൽ  2012 ലെ സിവിൽ സർവീസ് പരീക്ഷയിൽ 65th റാങ്കോടെ ആനീസിന് IAS നേടിക്കൊടുത്തത്.IAS അല്ലെങ്കിൽ IPS അതായിരുന്നു ആനീസിന്റെ ആഗ്രഹം.നഴ്സിംഗ് പഠനസമയത്തു വളർത്തിയെടുത്ത ചിട്ടയും ജീവിതക്രമങ്ങളും IAS തയാറെടുപ്പിനു ഏറെ സഹായിച്ചു എന്ന് ആനീസ് പറയുന്നു.രണ്ടാമത്തെ തവണ ആണ് സിവിൽ സർവീസ് കിട്ടുന്നത് ആദ്യം എഴുതിയപ്പോൾ 580th റാങ്ക് ആയിരുന്നു.എങ്കിലും ഇന്ത്യൻ സെൻട്രൽ അക്കൗണ്ട് സെക്ഷനിൽ സെലെക്ഷൻ ലഭിച്ചിരുന്നു.പക്ഷെ തന്റെ ആഗ്രഹം IAS ആയിരുന്നോണ്ട് ആനീസ് വീണ്ടും സിവിൽ സർവീസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു.ഒപ്പം തന്നെ പബ്ലിക് ഫിനാൻസ് മാനേജ്‌മന്റ് പിജി ഡിപ്ലോമയും എടുത്തു.ഒരു ഓഫീസിൽ ഇരുന്നു ജോലി ചെയ്യുന്നതിലും ആനീസ് ഇഷ്ടപ്പെട്ടത് ആളുകളുമായി ഇടപെഴകാന് പറ്റുന്ന ജോലിയായിരുന്നു.

4 comments:

  1. Congrats madam,I'm a nursing student .Your achievement is an encouragement for all members of nursing profession

    ReplyDelete
  2. Congratulations dear . God bless.we are proud of you.

    ReplyDelete

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.