നിശ്ചയദാർഢ്യത്തോടെ ഇന്ത്യയുടെ ആദ്യത്തെ വനിതാ ഡോക്ടർ ആയ ആനന്ദി ഗോപാൽ ജോഷിയുടെ കഥ


ആനന്ദി ഗോപാൽ ജോഷി ആണ് ഇന്ത്യയിൽ ആദ്യമായി മെഡിസിനിൽ ബിരുദം എടുക്കുന്നതും ആദ്യത്തെ വനിതാ ഡോക്ടറും.അന്നത്തെ കാലഘട്ടത്തിൽ സ്ത്രീകൾക്ക് ഉപരിപഠനത്തിനുള്ള പ്രേരണയായിരുന്നു ആനന്ദിയുടെ ഈ നേട്ടം. 1865 മാർച്ച് 31 നു മഹാരാഷ്ട്രയിലെ താനെയിൽ ആണ് ആനന്ദി ജനിക്കുന്നത്.ശരിക്കുള്ള പേര് യമുന എന്നായിരുന്നെങ്കിലും ആനന്ദിഭായ്  ഗോപാൽറാവു  ജോഷി എന്നും ആനന്ദിഭായ് ജോഷി എന്നും ആണ് അറിയപ്പെട്ടിരുന്നത്.

ആനന്ദിയുടെ ഒൻപതാമത്തെ വയസ്സിലായിരുന്നു കല്യാണം .സാമ്പത്തിക ബുദ്ധിമുട്ടുകൾ മൂലമായിരുന്നു നേരത്തെയുള്ള വിവാഹം .അതേ നഗരത്തിൽ തന്നെ പോസ്റ്റൽ ഏജന്റായി ജോലി നോക്കിയിരുന്ന 30 വയസുള്ള ഗോപാൽറാവു ജോഷിയായിരുന്നു ആനന്ദിയെ കല്യാണം കഴിച്ചത്.എന്നിരുന്നാലും പെൺകുട്ടികളുടെ ഉപരിപഠനത്തെ ഒരുപാട് സപ്പോർട്ട് ചെയ്തിരുന്ന വ്യക്തിയായിരുന്നു ഗോപാൽറാവു.
ആനന്ദിയുടെ 14 മത്തെ വയസിൽ അവൾ ഒരു കുഞ്ഞിനെ പ്രസവിച്ചു പക്ഷെ  അന്നത്തെ കാലത്തേ ചികിത്സ സംവിധാനങ്ങളുടെ കുറവ് മൂലം 10 ദിവസം മാത്രമേ ആ കുഞ്ഞിന് ജീവിക്കാൻ കഴിഞ്ഞുള്ളു.തന്റെ ചെറുപ്രായത്തിൽ നേരിടേണ്ടി വന്ന അനുഭവം ആനന്ദിയിൽ വല്ലാത്ത മാനസിക സംഘർഷം ആയിരുന്നു ഉണ്ടാക്കിയത് .അന്ന് ഡോക്ടർ ആവണമെന്ന് ഇന്ത്യയിൽ സേവനമനുഷ്ടിക്കുമെന്നും അവൾ ഉറച്ച തീരുമാനം എടുത്തു

 ആനന്ദിയുടെ ആഗ്രഹത്തിന് ഒപ്പം നിന്ന ഗോപാൽറാവു അമേരിക്കയിൽ തനിക്കറിയാവുന്ന ഒരു അധ്യാപികക്ക് കത്ത് എഴുതുകയും ആനന്ദിയെ അവിടെ ട്രെയിനിങ് നടത്താൻ സഹായിക്കണമെന്നും പറഞ്ഞു.അങ്ങനെ പെൺസിൽവാനിയ വിമൻസ് മെഡിക്കൽ കോളേജിൽ ആനന്ദിക്കും അഡ്മിഷൻ ലഭിച്ചു.വെസ്റ്റ് ബംഗാളിലേക്ക് സ്ഥലം മാറ്റം കിട്ടിയതിനാൽ ഗോപാൽ റാവുവിന് ആനന്ദിയുടെ കൂടെ പോകാൻ കഴിഞ്ഞില്ല.ആനന്ദി ഒറ്റക്കായിരുന്നു അമേരിക്കയിലേക്കുള്ള യാത്രയും അവിടെ താമസിച്ചുള്ള പഠിത്തവും എല്ലാം.അങ്ങനെ പത്തൊമ്പതാമത്തെ വയസിൽ പഠനം ആരംഭിച്ചു.ഇന്ത്യയിൽ നിന്നും വെത്യസ്തമായ തണുത്ത കാലാവസ്ഥയും ആഹാരക്രമവും ആനന്ദിക്കു വളരെയധികം ബുദ്ധിമുട്ടുണ്ടാക്കി.ക്ഷയം പിടിപെട്ടു.എങ്കിലും അവളിലെ അടങ്ങാത്ത ആഗ്രഹവും കഠിനപ്രയത്നവും അവളെക്കൊണ്ട് മെഡിസിനിൽ മാസ്റ്റർ ഡിഗ്രി എടുപ്പിച്ചു.
1886 ൽ തിരിച്ചു ഇന്ത്യയിൽ എത്തിയപ്പോൾ ഉജ്വലമായ ഒരു വരവേൽപ്പായിരുന്നു ആനന്ദിക്കു ലഭിച്ചത്. അങ്ങനെ മഹാരാഷ്ട്രയിലെ ആൽബർട്ട് എഡ്‌വേഡ്‌ ഹോസ്പിറ്റലിൽ ഇന്ത്യയിലെ ആദ്യത്തെ വനിതാ ഡോക്ടറായി ആനന്ദി ജോലി തുടങ്ങി.എങ്കിലും ഒരു വര്ഷം മാത്രമേ ആഗ്രഹത്തിന് ആയുസുണ്ടായിരുന്നുള്ളു .പഠനസമയത് പിടിപെട്ട ക്ഷയം മൂർച്ഛിച്ചതിനെ തുടർന്ന് 1887 ഫെബ്രുവരി 26 നു ആനന്ദി മരണപെട്ടു.സ്ത്രീകൾക്കായി സ്വന്തമായി ഒരു മെഡിസിൻ സ്കൂൾ ഉണ്ടാക്കണമെന്ന ആഗ്രഹം ആനന്ദിക്കു സഫലീകരിക്കാൻ കഴിഞ്ഞില്ല.

ആനന്ദിയോടുള്ള ആദരസൂചകമായി ദി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിസർച്ച് ആൻഡ് സോഷ്യൽ സയൻസസ് മെഡിസിന് ആനന്ദിഭായ് ജോഷി അവാർഡ് കൊടുക്കുന്നു.കൂടാതെ മഹാരാഷ്ട്ര ഗവണ്മെന്റ് ആനന്ദി ഗോപാൽ ജോഷി എന്ന പേരിൽ തന്നെ ഒരു അസോസിയേഷനും രൂപകൽപന ചെയ്തു.















2 comments:

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.