ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..


ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടുംബത്തിലെ ഒരംഗത്തെപ്പോലെയും ആയിക്കഴിഞ്ഞു വീണ.കാര്യം ശരിയാണ് ഇന്നേവരെ കുക്കിംഗ് ചെയ്യാത്ത ഒരാള് പോലും പെർഫെക്റ്റ് ആയിട്ട് കുക്ക് ചെയ്യും വീണയുടെ വീഡിയോ കണ്ടാൽ അത്രമേൽ ലളിതവും ബേസിക് കാര്യങ്ങളുമെല്ലാം എടുത്തെടുത്ത് ഓരോ വിഡിയോയിലും പറയുന്നുണ്ട്.വീണ ചേച്ചിയുടെ ശബ്ദം ദിവസത്തിൽ ഒന്ന് കേട്ടില്ലെങ്കിൽ എന്തൊപോലെയാണ് എന്നുള്ള കമെന്റുകൾ വായിക്കുമ്പോൾ തന്നെയറിയാം..എല്ലാവരുടെയും മനസ്സിൽ എത്രമാത്രം സ്ഥാനമുണ്ടെന്ന്..ചേച്ചിയുടെ ഒരു വീഡിയോ പക്ഷെ ഞങ്ങളെയെല്ലാം കരയിപ്പിച്ചു ,എന്റെ അതിജീവനത്തിന്റെ കഥ ,ഇന്നത്തെ കാലത്തു ഓരോ സ്ത്രീകൾക്കും പ്രചോദനമാകുന്നു ആ കഥ..ഓരോ ഭാര്യമാരും ആഗ്രഹിക്കുന്നു ജാൻ ചേട്ടനെപോലെ ഒരു ഭർത്താവിനെ കിട്ടാൻ...വീണ ചേച്ചിയുടെ വാക്കുകളിലേക്ക്..

കേരളത്തില്‍ തൃശൂര്‍ ആണ്‌ നാട്‌. പെരിഞ്ഞനം എന്ന ഗ്രാമത്തിലാണ്‌ ജനിച്ചതും വളര്‍ന്നതുമെല്ലാം. ഇപ്പോള്‍ ദുബായിലാണ്‌ സ്ഥിര താമസം. ഭര്‍ത്താവ്‌ ജാന്‍ ജോഷി,ബിസിനസ്‌ അനാലിസിസ്‌ മാനേജരായി എമിറേറ്റ്‌സില്‍ ജോലി ചെയുന്നു. മക്കള്‍ രണ്ടുപേര്‍.മൂത്തയാള്‍ അവനീത്‌ പത്തില്‍. രണ്ടാമന്‍ ആയുഷ്‌ നാലിലും. എല്ലാത്തിനും കൂട്ട ഭര്‍ത്താവാണ്‌. അദ്ദേഹമാണ്‌ ജീവിതത്തിലെ മെന്റര്‍. അവിടെനിന്ന്‌ കിട്ടുന്ന പ്രോത്സാഹനം ഒന്നുകൊണ്ടു മാര്രമാണ്‌ ഇന്ന്‌ ഈ നിലയിലെത്തിയത്‌. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികള്‍ ഓരോന്നായി മറികടക്കുമ്പോള്‍ മനസ്സില്‍ കോണ്‍ഫിഡന്‍സ്‌ തോന്നാറുണ്ട്‌.അതായിരിക്കും രണ്ടു കുഞ്ഞുങ്ങളുടെ അമ്മയായിട്ടും ഈര്‍ജം നിലനില്‍ക്കുന്നതിന്റെ
കാരണം. നന്നായി ചിരിച്ചാല്‍ തന്നെ മുഖം തിളങ്ങും.

2002 ലായിരുന്നു എന്റെ ആദ്യ വിവാഹം. അന്ന്‌ മൂന്നൂറു പവന്‍ സ്വര്‍ണ്ണവും കാറുമൊക്കെ കൊടുത്താണ്‌ വീട്ടുകാര്‍ വിവാഹം കഴിപ്പിച്ചയച്ചത്‌. ദുരിതം നിറഞ്ഞ ജീവിതമായിരുന്നു അത്‌.മൂന്നു വര്‍ഷത്തോളം പരമാവധി അനുഭവിച്ചു. പലപ്പോഴും ആത്മഹത്യയുടെ വക്കില്‍ വരെയെത്തി. എങ്കിലും എന്റെ ഭാഗത്തു നിന്ന്‌ ഒരു തെറ്റ്‌ ഉണ്ടാകരുതെന്ന്‌ നിര്‍ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പരമാവധി ക്ഷമിച്ചു, സഹിച്ചു.

കുഞ്ഞുണ്ടായാല്‍ എല്ലാം ശരിയാകുമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നു. പക്ഷെ,അവിടെയും പിഴച്ചു. ഭര്‍ത്താവില്‍ നിന്നും അദ്ദേഹത്തിന്റെ മാതാപിതാക്കളില്‍ നിന്നും കടുത്ത മാനസിക പീഡനം തുടര്‍ന്നു. ലേബര്‍ റൂമില്‍ പോലും സമാധാനം ഇല്ലാത്ത അവസ്ഥ.പ്രസവശേഷം വീട്ടിലെത്തിയപ്പോഴും സ്ഥിതി വ്യത്യസ്തമായിരുന്നല്ല. കുഞ്ഞിനെ
ഉപ്രദവിക്കുന്നത്‌ വരെയെത്തി കാര്യങ്ങള്‍. ഒടുവില്‍ എന്റെ കുഞ്ഞിന്റെ ജീവനു വരെ ഭീഷണിയാകുമെന്ന്‌ മനസ്സിലായപ്പോള്‍ വേര്‍പിരിയാന്‍ തന്നെ തീരുമാനിച്ചു.

2006 ലാണ്‌ എന്റെ രണ്ടാം വിവാഹം കഴിഞ്ഞത്‌. അന്ന്‌ അഭിമോന്‍ ഒന്നര വയസ്സ്‌ ആയിരുന്നു.ഭര്‍ത്താവ്‌ ജാന്‍ ജോഷിയാണ്‌ എന്റെ ജീവിതം മാറ്റിമറിച്ച വ്യക്തി. ആ വ്യക്തി എന്റെ ജീവിതത്തില്‍ വന്നില്ലായിരുന്നുവെങ്കില്‍ വീണ എന്നൊരാള്‍ ഉണ്ടാകില്ല.നഷ്ടപ്പെട്ടസന്തോഷങ്ങള്‍ ഓരോന്നും എനിക്ക്‌ തിരിച്ചു കിട്ടി. ഇന്ന്‌ ആത്മവിശ്വാസത്തോടെ നിങ്ങളെ നോക്കി പുഞ്ചിരിക്കാന്‍ കഴിയുന്നുണ്ടെങ്കില്‍ അതിനു കാരണം ജാനാണ്‌. അദ്ദേഹത്തോട ഞാനീ ജീവിതം മുഴുവന്‍ കടപ്പെട്ടിരിക്കുന്നു.

പാചകം എനിക്കൊരു ഹോബിയായിരുന്നു ബ്ലോഗ്‌ എഴുതിയായിരുന്നു തുടക്കം. എന്റെ ഭര്‍ത്താവ്‌ ജാന്‍ നന്നായി ബ്ലോഗ്‌ എഴുതുമായിരുന്നു. അദ്ദേഹമാണ്‌ ബ്ലോഗിങ്ങ്‌ എന്ന ഐഡിയ തന്നത്‌. എന്റെ
ഫുഡ്‌ കഴിച്ചിട്ട്‌ ജാന്‍ പറയുമായിരുന്നു നിനക്ക്‌ ഇതൊക്കെ ബ്ലോഗ്‌ ആക്കി എഴുതിക്കൂടെ ബാക്കിയുള്ളവര്‍ക്കും അത്‌ ഉപകാരമാവുമെന്ന്‌. പക്ഷേ ബ്ലോഗൊക്കെ ഒറ്റയ്ക്ക്‌ തുടങ്ങണമെന്ന്‌ അദ്ദേഹം ആദ്യമേ പറഞ്ഞിരുന്നു.

പിന്നീട്‌ ഗൂഗിളിലൊക്കെ സെര്‍ച്ച്‌ ചെയ്ത്‌ ബ്ലോഗൊക്കെ എങ്ങനെ ചെയ്യണമെന്ന്‌ മനസിലാക്കി ചെയ്യുകയായിരുന്നു. 2008ലാണ്‌ ബ്ലോഗ്‌ തുടങ്ങുന്നത്‌. ആദ്യമെല്ലാം ഫോട്ടോ എടുക്കുന്നത്‌ പോലും
ബുദ്ധിമുട്ടായിരുന്നു. ഒരു സാധാരണ ഫോണാണ്‌ കൈയിലുണ്ടായിരുന്നത്‌. അതില്‍ എടുക്കുന്ന ഫോട്ടോസ്‌ എല്ലാം മോശമായിരുന്നു. പിന്നീടാണ്‌ അതില്‍ നിന്നാല്ലാം മാറി നന്നായി ബ്ലോഗിങ്ങ്‌ തുടങ്ങിയത്‌.എന്റെ ബ്ലോഗ്‌ ഫോളോവേഴ്‌സ്‌ തന്നെയാണ്‌ യുട്യൂബ്‌ വീഡിയോസിനെ കുറിച്ച്‌ ഐഡിയ തന്നത്‌. 201 5ലായിരുന്നു ഞാന്‍ യൂട്യൂബ്‌ ചാനല്‍ ആരംഭിച്ചത്‌ തൃശ്ശൂര്‍ മീന്‍ കറിയില്‍നി ന്നായിരുന്നു തുടക്കം. ആദ്യം ക്യാമറയെ ഫെയ്‌സ്‌ ചെയ്യാനായി നല്ല ചമ്മല്‍ ഉണ്ടായിരുന്നു പിന്നീട്‌ അതൊക്കെ മാറി. ആദ്യം ചെയ്ത അമ്പതോളം വീഡിയോകള്‍ ഒട്ടും കോണ്‍ഫിഡന്‍സ്‌ ഇല്ലാതെയാണ്‌ ചെയ്തത്‌. അതിന്റെ കുറവ്‌ അതിനുണ്ട്‌. അങ്ങനെ ഇപ്പോ ഇവിടം വരെയായി.

എന്‍ജിനീയറിങ്‌ കോളജില്‍ പഠിക്കുമ്പോഴും പാചക പരീക്ഷണങ്ങള്‍ ചെയ്തിരുന്നു. ഞാന്‍ തമിഴ്‌നാട ഡിണ്ടിഗലില്‍ നിന്നാണ്‌ ഇലക്ട്രോണിക്സ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷനില്‍ എന്‍ജിനീയറിങ്‌ പാസായത്‌. എന്നാല്‍ കോഴ്സ്‌ കഴിഞ്ഞ ശേഷം അതൊരു പ്രൊഫഷനായി എടുത്തില്ല. അന്നും പാചകം തന്നെയായിരുന്നു മനസ്സില്‍. പാചകവും എന്റെ പാഷനായിരുന്നു, ഇപ്പോള്‍ നല്ലൊരു വരുമാന മാര്‍ഗം കൂടിയാണ്‌ എന്നു മാത്രം.

വരുമാനം താനേ വന്നോളും

ആദ്യമൊക്കെ എനിക്ക്‌ ക്യാമറ ആങ്കിള്‍, ലൈറ്റിങ്‌ ഇതിനെ കുറിച്ചൊന്നും അറിയില്ലായിരുന്നു.ചെറിയ കുടുംബമായതു കൊണ്ട്‌ നല്ല പാര്തങ്ങളൊന്നും കൈവശം ഉണ്ടായിരുന്നില്ല.അതുകൊണ്ടൊക്കെ തന്നെ ആദ്യം കുറേ നെഗറ്റിവ്‌ കമന്റുകള്‍ കിട്ടിത്തുടങ്ങി. തെറ്റുകള്‍ ഒന്നൊന്നായി തിരുത്തി. ഒരമ്പത്‌ എപ്പിസോഡ്‌ ആയപ്പോള്‍ കോണ്‍ഫിഡന്‍സ്‌ വന്നു തുടങ്ങി.
ക്യാമറയും വിഡിയോ എഡിറ്റിങ്ങും ഞാന്‍ തന്നെയാണ്‌ ചെയ്തു കൊണ്ടിരുന്നത്‌. ആരെയുംആശ്രയിക്കരുതെന്ന്‌ ഹസ്ബന്റിനു നിര്‍ബന്ധം ഉണ്ടായിരുന്നു. വളരെ ബുദ്ധിമുട്ടിയാണ്‌ഫോട്ടോഗ്രാഫിയും എഡിറ്റിങ്ങും പഠിച്ചെടുത്തത്‌.

ഒരിക്കല്‍ ക്യാമറ ഓഫായി പോയത്‌ ബിരിയാണിയുടെ ദം ഒക്കെ വെച്ച ശേഷമാണ്‌ അറിഞ്ഞത്‌. അങ്ങനെ കുറേ ടെക്നിക്കല്‍ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. എന്നാലും ഞാന്‍ തളരില്ല ഞാന്‍ പിന്നെയും അത്‌ ഉണ്ടാക്കും അങ്ങനെ എത്രയോ ആകഴ്ച്ചകളില്‍ എന്റെ ഭര്‍ത്താവിന്‌ സ്ഥിരമായി ബിരിയാണി കഴിക്കേണ്ടി വന്നിട്ടുണ്ട്‌.

ആ പൈസയ്ക്ക്‌ ഒരു കോടിയുടെ മതിപ്പുണ്ടാവും

വെറുമൊരു ഹോബി എന്ന തരത്തിലായിരുന്നു ഈ ചാനല്‍തുടങ്ങിയത്‌ അതുകൊണ്ടുതന്നെ ചാനല്‍ തുടങ്ങി ഏകദേശം ഒരു കൊല്ലത്തോളം മോണിറ്റൈസേഷന്‌ അപേക്ഷ കൊടുത്തിരുന്നില്ല. ജാനിന്‌ അതിനൊന്നും താത്പര്യമുണ്ടായിരുന്നില്ല നമ്മള്‍ക്ക്‌ ജീവിക്കാന്‍ പൈസയുടെ ആവശ്യമില്ലല്ലോ എന്ന ചിന്താഗതിക്കാരനായിരുന്നു ജാന്‍. പിന്നീട്‌
ഞാന്‍ നിര്‍ബന്ധിച്ച്‌ ഒരു കൊല്ലത്തിന്‌ ശേഷമാണ്‌ മോണിറ്റൈസേഷനുള്ള അപേക്ഷ കൊടുക്കുന്നത്‌. ഒരുപാട്‌ നാളുകള്‍ക്ക്‌ ശേഷമാണ്‌ എനിക്ക്‌ ആദ്യത്തെ പൈസ കിട്ടുന്നത്‌.അന്ന്‌ എനിക്ക്‌ കിട്ടിയ പതിമൂവായിരം രൂപയ്ക്ക്‌ കോടി കണക്കിന്‌ രൂപയുടെ മതിപ്പുണ്ട്‌. ആദ്യമായിട്ട്‌ ഞാന്‍ സമ്പാദിച്ച്‌ എനിക്ക്‌ കിട്ടിയ പൈസ... ഒരിക്കലും എനിക്ക്‌ ആ നിമിഷം
മറക്കാനാവില്ല.

ഫാമിലി സപ്പോര്‍ട്ട്‌

ഭര്‍ത്താവും മക്കളും എന്റെ എല്ലാ കാര്യത്തിലും നല്ല സപ്പോര്‍ട്ടാണ്‌. പക്ഷേ നാട്ടിലുള്ള പല ബന്ധുക്കള്‍ക്കും ഇതിനോട്‌ പുച്ഛമായിരുന്നു. ഇവള്‍ ഈ ചോറും കറിയും വെക്കുന്നത്‌എന്തിനാണ്‌ വീഡിയോ ആക്കുന്നത്‌ എന്ന ചിന്തയായിരുന്നു അവര്‍ക്ക്‌. പിന്നീട്‌ എന്നെക്കുറിച്ചുള്ള ഇന്റര്‍വ്യൂസ്‌
വനിതാമാസികകളില്‍ എല്ലാം വരാന്‍ തുടങ്ങിയതോടെ അവരുടെ
മനോഭാവത്തില്‍ മാറ്റം വന്നു. ഇപ്പോള്‍ എല്ലാവരും നല്ല സപ്പോര്‍ട്ടാണ്‌ തരുന്നത്‌

 ഇപ്പോള്‍ അത്യാവശ്യം നല്ല വരുമാനം ലഭിക്കുന്നുണ്ട്‌. ചാനല്‍ ഹിറ്റായതോടെ ധാരാളം സ്പോണ്‍സര്‍മാര്‍ സമീപിക്കാറുണ്ട്‌, പക്ഷെ,മറ്റൊരാള്‍ക്ക്‌ പരസ്യം ചെയ്യാന്‍ വേണ്ടി ഞാനെന്റെ യൂട്യൂബ്‌ ചാനല്‍ ഉപയോഗിച്ചിട്ടില്ല.
മുന്‍പ്‌ പരസ്യങ്ങള്‍ കണ്ട്‌ ഞാന്‍ വഞ്ചിതയായിട്ടുണ്ട്‌. അതുകൊണ്ടുതന്നെ ഞാന്‍ കാരണം മറ്റൊരാള്‍ക്കും അത്തരമൊരു അനുഭവം ഉണ്ടാകരുത്‌. സത്യസന്ധമല്ലാതെ പണം ഉണ്ടാക്കുന്നതിനോട എനിക്ക്‌ താല്പര്യമില്ല. പണത്തിനുവേണ്ടി മാത്രം യൂട്യൂബ്‌ ചാനല്‍ തുടങ്ങുന്നതിനോട യോജിപ്പുമില്ല.

ഞങ്ങളുടെ ചാനല്‍ പുതിയതായി ഒരു ചലഞ്ച്‌ കൊണ്ടുവന്നിടടുണ്ട്‌
വീണാസ്‌ കറി വേള്‍ഡ്‌ യൂട്യൂബ്‌ ചലഞ്ചെന്നാണ്‌ അതിന്‌ പേര്‌
നല്‍കിയിരിക്കുന്നത്‌. വീണാസ്‌ കറി വേള്‍ഡ്‌ കണ്ടു പ്രചോദനം
ഉള്‍ക്കൊണ്ട്‌ യൂ ട്യൂബ്‌ ചാനല്‍തുടങ്ങിയവരെക്കുറിച്ചാണത്‌. അതൊക്കെ തന്നെയാണ്‌ ഈ ഫീല്‍ഡിന്റെ ഏറ്റവും വലിയ സന്തോഷം.

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.