മുടി വളരാൻ ചലഞ്ചുമായി വീട്ടമ്മ ..ഏറ്റെടുക്കാൻ ആരെങ്കിലും ഉണ്ടോ...


മുടി കൊഴിച്ചിൽ ഉള്ളോർ ഓടി വരൂ ഒരൂട്ടം പറയാൻ ണ്ട്...
------------------------------------------------------------

മുടി വളരാൻ ഒരു ചാലഞ്ച്.. ഏറ്റെടുക്കാൻ ആരെങ്കിലും ഉണ്ടോ... ഉണ്ടെങ്കിൽ ഇന്ന് കുറച്ചു ഹെയർ പാക്കുകൾ പരിചയപ്പെടുത്താം...മുടി വളരാൻ, താരൻ പോകാൻ, ഷൈനിങ് കിട്ടാൻ, കൊഴിച്ചിൽ നില്കാൻ,  എല്ലാവർക്കും എല്ലാം ചേരില്ല... ചേർന്നത് ഒന്നു കണ്ടു പിടിക്കുക.. ഒരാഴ്ച ഉപയോഗിച്ചാൽ അറിയാം.... ഇന്ന് പാക്ക്, നാളെ ഓയിൽ, പിന്നെ ഷാംപൂ, മുടിക്കുള്ള ഭക്ഷണം ഓരോന്നായി പരിചയപ്പെടുത്താം..... എല്ലാം 10മിനുട്ട് മസ്സാജ് 30മിനുട്ട് ശേഷം കഴുകുക.. ആഴ്ചയിൽ മൂന്നു ദിവസം ഉപയോഗിക്കണം.

ഹെയർ പാക്കുകൾ 

  1-    ആര്യവേപ്പില കുറച്ചു വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ തണുത്തു അരിച്ചെടുത്തു വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ചേർത്ത് മസ്സാജ്...

2-ഇഞ്ചി നീരിൽ വെളിച്ചെണ്ണ or വിറ്റാമിൻ ഇ ക്യാപ്സ്യൂൾ

3-ചെറിയ ഉള്ളിനീരിൽ വെളിച്ചെണ്ണ ചേർത്ത്. (വട്ടത്തിൽ കൊഴിഞ്ഞതു പോലും വരും )

4-തലേന്നത്തെ കഞ്ഞിവെള്ളത്തിൽ ഉലുവ കുതിർത്തി അരച്ച്.

5-കറ്റാർവാഴ, ഉലുവ കുതിർത്ത് അരച്ച്.

6-വലിയ ഉള്ളി നീരിൽ വെളിച്ചെണ്ണ, കറ്റാർവാഴ  ചേർത്ത്.

7-കറ്റാർവാഴ ഇല കീറി അതിൽ ഉലുവ ഇട്ടു മൂന്നു ദിവസം കെട്ടി സൂക്ഷിച്ചു മൂന്നാം ദിവസം മുളച്ച ഉലുവ കോരിയെടുത്തു അരച്ച്.

8-സവാള ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട്.

9-ആര്യവേപ്പില അരച്ച് വെളിച്ചെണ്ണ ചൂടാക്കി അതിൽ ഇട്ടു.

10-കറിവേപ്പില അരച്ച് കഞ്ഞിവെള്ളത്തിൽ ചേർത്ത്.

11-ഉലുവ, കറ്റാർവാഴ, തൈര്

12-അരി കുതിർത്തു അരച്ച് കഞ്ഞിവെള്ളത്തിൽ ചേർത്ത്..

13-നെല്ലിക്ക അരച്ച് നാരങ്ങാനീര് ചേർത്ത്

നീരിറക്കം ഉള്ളവർ ശ്രദ്ധിക്കുക, പെട്ടെന്ന് കഴുകണം...

മുടിക്കുള്ള കാച്ചെണ്ണകൾ

മുടിക്കുള്ള കാച്ചെണ്ണകൾ, കൊഴിച്ചിൽ മാറാൻ, വളരാൻ, താരൻ പോകാൻ.... ഏതെങ്കിലും ഒന്ന് ട്രൈ ചെയ്യുക... നീരിറക്കം, ഉള്ളവർ പെട്ടെന്ന് കഴുകണം.. അല്ലാത്തവർ 15മിനുട്ട് മസ്സാജ്, അര മണിക്കൂർ പിടിപ്പിച്ചു ഷാംപൂ വാഷ് ചെയ്യുക, 3'4ദിവസം ആഴ്ചയിൽ.... ആദ്യം ഏതു എണ്ണ ഉപയോഗിക്കുമ്പോളും പിടിച്ചു വരുന്ന വരെ അല്പം കൊഴിയും, ഓവർ ആയി കൊഴിച്ചിൽ തോന്നിയ
ഉപയോഗിക്കരുത് ഒരെണ്ണയും... മസ്സാജ് ആണ് പ്രധാനം.. വിരൽ അറ്റം കൊണ്ട് ചെറിയ പ്രഷർ കൊടുത്തുള്ള മസ്സാജ് ആണ് ആവശ്യം...

എണ്ണ കാച്ചുമ്പോൾ മൂപ്പു കൂടാനോ, കുറയാനോ പാടില്ല.. പാകം നോക്കി എടുക്കണം..

1-കരിജീരകം, ഉലുവ, 3സ്പൂൺ വീതം എടുത്തു പൊടിച്ചു  അതിൽ നിന്നും കുറച്ച് പൊടി എടുത്തു ആവശ്യമുള്ള വെളിച്ചെണ്ണയിൽ ചേർത്ത് ആ  വെളിച്ചെണ്ണ ഡബിൾ ബോയിൽ ചെയ്തു മസ്സാജ് ചെയ്യുക (ഇതിനു വെളിച്ചെണ്ണ കാച്ചണ്ട )..

2-അര ലിറ്റർ വെളിച്ചെണ്ണയിൽ കടുക്ക, താന്നിക്ക, നെല്ലിക്ക(എല്ലാം 100grm) ഒരേ അളവിൽ ചേർത്ത് കാച്ചുക.

3-ചെറിയ ഉള്ളി 200g, രണ്ടു പിടി കറിവേപ്പില, ഒരുപിടി തുളസിയില, ഒരു സ്പൂൺ കുരുമുളക്, ഒരു പിടി നെല്ലിക്ക, അലോവേര കഷ്ണം ഒരു പിടി എല്ലാം ചതച്ചു 1ലിറ്റർ വെളിച്ചെണ്ണയിൽ കാച്ചുക..

4-വെളിച്ചെണ്ണ 500, ആവണക്കെണ്ണ 100, ഇതിൽ ഒരു പിടി കൈയൂന്നി, ചെറിയ ഉള്ളി ഒരു പിടി, ചെമ്പരത്തി 5, ഉലുവ ഒരു സ്പൂൺ, കറ്റാർവാഴ ഒരു പിടി, ചതച്ചു.. കാച്ചുക

5-നീലയമരി പൊടി 3സ്‌പൂൺ, ചെറിയ ഉള്ളി ഒരു പിടി, കരിംജീരകം 3സ്പൂൺ, ഉലുവപ്പൊടി 3സ്പൂൺ, കയ്യോന്നി, കറിവേപ്പില ചതച്ചത് ഒരു പിടി, അര ലിറ്റർ വെളിച്ചെണ്ണ യിൽ കാച്ചുക...

നീരിറക്കത്തിന് വെളിച്ചെണ്ണയിൽ ഉള്ളി ചതച്ചതും, തുളസിയില ചതച്ചതും ചേർത്ത് കാച്ചുക..

ചെമ്പരത്തിപ്പൂ, കുരുമുളകിട്ടു കാച്ചുക...

(എണ്ണ തേച്ചു കഴിഞ്ഞു ഇന്നലത്തെ ഏതെങ്കിലും ഒരു പാക്ക് ഇടാം വേണ്ടവർക്ക് സമയമുണ്ടെങ്കിൽ. ശേഷം ഷാംപൂ വാഷ് )

പ്രകൃതി ദത്ത ഷാംപൂ

ഇന്ന് പ്രകൃതി ദത്ത ഷാംപൂ ആണെന്ന് പറഞ്ഞിരുന്നല്ലോ. എല്ലാവർക്കും അറിയാം ഏറെക്കുറെ... പണ്ട് നമ്മൾ ഉപയോഗിച്ചിരുന്നത് തന്നെ ആണ്.. താളി, താളിപ്പൊടി, എന്നും പറയാം.... കെമിക്കൽ ഷാംപൂ പലർക്കും മുടി കൊഴിച്ചിൽ ഉണ്ടാക്കുന്നുണ്ട്... അതിനൊരു പരിഹാരം കൂടെ ആണ്... അല്പം സമയവും, ജോലിയും ഉണ്ട് കെട്ടോ, ഉണ്ടാക്കിയെടുക്കാൻ....

ഷികകയാ (ചീവക്ക പൊടി )
സോപ്പിൻ കായ (റീത്ത പൌഡർ )(soap nut)

1-ചെമ്പരത്തി ഇല, പൂവ്, നെല്ലിക്ക, തുളസിയില, ഉലുവ, ചെറിയ ഉള്ളി, സോപ്പിൻ കായ, ആര്യവേപ്പ് ഒന്നിച്ചു ആവശ്യത്തിന് എല്ലാം ചേർത്ത് അരച്ച് തല കഴുകുക.

2-ചെമ്പരത്തി ഇല, പൂവും ചേർത്ത് പിഴിഞ്ഞ് ചെറുപയര്പൊടി ചേർത്ത്   എണ്ണ കളയാം

3-വെളിയില തിളപ്പിച്ച്‌ പിഴിഞ്ഞ് ചെറുപയര്പൊടി

4-ചീവയ്ക്കാപൊടി, സോപ്പുകായാ പൊടി, നെല്ലിക്ക പൊടി, ഒരേ അളവിൽ എടുത്തു വെള്ളം ചേർത്ത് കുഴച്ചു തൈര് കൂടി ചേർത്ത്

5-ചെറുപയർ, ഉലുവ പൊടിച്ചു അരിച്ചു നെല്ലിക്കാപൊടി, സോപ്പുകായ പൊടി, ചീവക്ക, ചേർത്ത് വെള്ളവും, തൈരും ചേർത്ത്

6-പേരക്കയില, തുളസിയില ചേർത്ത് വെള്ളം തിളപ്പിച്ച്‌ ആ വെള്ളത്തിൽ കുതിർത്ത ഉലുവ ചേർത്ത്

7-കറിവേപ്പില, തുളസിയില, ചെമ്പരത്തി ഇല, പൂവ്, മൈലാഞ്ചി ഇല, കറ്റാർവാഴ, ആര്യവേപ്പില, നെല്ലിക്ക എല്ലാം ഉണക്കിപ്പൊടിച്ചു ചെറുപയര്പൊടി, ഉലുവപ്പൊടി കൂടി ചേർത്ത് സൂക്ഷിക്കുക, ആവശ്യാർത്ഥമെടുത്തു നനച്ചു ഉപയോഗിക്കുക...

ഏതെങ്കിലും ഒന്നു ഉപയോഗിക്കുക


No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.