ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് 3 മരണം!!അപകടം ഒഴിവാക്കാൻ ഇവ ശ്രദ്ധിക്കുക...


റ്രഫിജറേറ്റര്‍ പൊട്ടിത്തെറിച്ച്‌ സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറും ഭാര്യയും
അമ്മയും മരിച്ചു. സ്വകാര്യ തമിഴ്‌ ന്യൂസ്‌ ചാനല്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍
പ്രസന്ന (36), ഭാര്യ അര്‍ച്ചന (30), മാതാവ്‌ രേവതി (59) എന്നിവരാണു
മരിച്ചത്‌. റ്രഫിജറേറ്ററില്‍ നിന്നുള്ള വിഷ വാതകവും, പ്ലാസ്റ്റിക്‌
കത്തിയുണ്ടായ വിഷപ്പുകയും ശ്വസിച്ചതാവാം മരണകാരണമെന്നു
പൊലീസ്‌ പറഞ്ഞു. രാവിലെ എത്തിയ ജോലിക്കാരി ഏറെ നേരം
വിളിച്ചിട്ടും കതക്‌ തുറക്കാത്തതിനെ തുടര്‍ന്നു ബന്ധുക്കളെ വിവരം
അറിയിക്കുകയായിരുന്നു.. എസി പ്രവര്‍ത്തിപ്പിക്കാന്‍ വീട്ടിലെ ജനലുകളും
വാതിലുകളും അടച്ചിട്ടത്‌ വിഷവാതകം വീട്ടില്‍ തങ്ങി നില്‍ക്കാന്‍
കാരണമായെന്നാണു പൊലീസ്‌ നിഗമനം. രാത്രി 2 മണിയോടെയാകാം
അപകടം ഉണ്ടായതെന്നാണു പ്രാഥമിക നിഗമനം.

വീട്ടിലെ സ്വീകരണ മുറിയിലാണു പ്രസന്നയുടെയും, മാതാവിന്റെയും
മൃതദേഹം കണ്ടെത്തിയത്‌. ഭാര്യയുടെ മൃതദേഹം കിടപ്പുമുറിയിലും
കണ്ടെത്തി. വാതില്‍ തുറക്കാനുള്ള ശ്രമം നടന്നിരിക്കാമെന്നു പൊലീസ്‌
പറഞ്ഞു. അപകടത്തിനു പിന്നില്‍ മറ്റു കാരണങ്ങളുണ്ടോയെന്ന്‌
അന്വേഷിക്കുമെന്നും, പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്‌ ലഭിച്ച ശേഷം
ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നും പൊലീസ്‌ പറഞ്ഞു.
അണ്ണാഡിഎംകെയുടെ വാര്‍ത്താ ചാനലായ ന്യൂസ്‌ ജെ ടിവിയിലെ
സിനിയര്‍ റിപ്പോര്‍ട്ടറാണു മരിച്ച പ്രസന്ന.

അപകടം അകറ്റാന്‍ ഇവ ശ്രദ്ധിക്കുക:

* ദവാള്‍ട്ടേജ വ്ൃതിയാനം മൂലം റ്രഫിജറേറ്ററിലെ കംരപസറില്‍ സമ്മര്‍ദം
ഉയരുന്നതാണു പൊട്ടിത്തെറിയുണ്ടാക്കുന്നത്‌. ഉയര്‍ന്ന സമ്മര്‍ദത്തില്‍
കംരപസറില്‍ നിറച്ചിരിക്കുന്ന ്രിയോണ്‍ വാതകം കോയിലുകളിലൂടെ
പുറത്തേക്കു കടക്കാന്‍ ശ്രമിക്കുമ്പോഴാണു സ്ഫോടനം ഉണ്ടാകുന്നത്‌.
കോയിലുകളില്‍ തടസ്സമുണ്ടായാലും പൊട്ടിത്തെറി ഉണ്ടാകാം.
എസികളിലും ഇത്തരത്തില്‍ പൊട്ടിത്തെറി ഉണ്ടാകാനുള്ള സാധ്യതയുണ്ട്‌.

* 6 മാസത്തില്‍ ഒരിക്കല്‍ കംപര്പസര്‍ കോയിലുകള്‍ വൃത്തിയാക്കണം.

* ദവാള്‍ട്ടേജ വൃതിയാനം ഒഴിവാക്കാന്‍ നിലവാരമുള്ള സ്റ്റെബിലൈസര്‍
സ്ഥാപിക്കണം.

* പഴക്കം ചെന്ന പവര്‍ പ്ലഗ്‌ പോയിന്റുകളില്‍ റ്റരഫിജറേറ്റര്‍ കണക്ട്‌
ചെയ്യുരുത്‌.

* വായുസഞ്ചാരമില്ലാത്ത സ്ഥലങ്ങളിലും, ചൂട കൂടുതലുള്ള
അടുക്കളയിലും ശ്രിജ്‌ സ്ഥാപിക്കരുത്‌.

* വിട്ടിലെ വയറിങ്‌ കേടു വന്നിട്ടില്ലെന്ന്‌ ഉറപ്പാക്കാം.

* റ്രഫിജറേറ്ററിലെ ഡീഫോസ്റ്റ്‌ സംവിധാനം മാസത്തില്‍ ഒരിക്കല്‍
പ്രവര്‍ത്തിപ്പിക്കണം.

* റ്റരഫിജറേറ്ററിനു പിന്നില്‍ ആവശ്യത്തിനു വായുസഞ്ചാരം ഉണ്ടെന്ന്‌



ഉറപ്പാക്കണം.

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.