എങ്ങോട്ട് പോവുമ്പോഴും ആരേയെങ്കിലും കൂട്ടിനു വിളിക്കണം :-അധ്യാപികയുടെ കുറിപ്പ് !!!


റസീന എന്ന അധ്യാപികയാണ് ഫേസ്ബുക്കിൽ ഇങ്ങനെ കുറിച്ചത് ...

കൂടെ പോവാനും വരാനും മറ്റൊരു പെൺകുട്ടിയെ ഏർപ്പാട് ചെയ്യൽ പെൺകുട്ടികളുടെ അഡ്മിഷൻ കാര്യത്തിലെ പ്രധാന ഇനമാണ്. പോവാൻ കൂട്ടിന് ഒരാളുള്ളിടത്തെ മിക്ക രക്ഷിതാക്കളും പെൺകുട്ടികൾക്ക് അഡ്മിഷൻ എടുക്കൂ.

എങ്ങോട്ട് പോവുമ്പോഴും ആരേയെങ്കിലും കൂട്ടിനു വിളിക്കണം എന്ന രക്ഷിതാക്കളുടെ പരിശീലനം  വിദ്യാലയങ്ങളിൽ പെൺകുട്ടികളിൽ വ്യക്തമായി കാണാം. ടോയ്‌ലറ്റ്ലേക്കും, സ്റ്റാഫ്‌റൂമിലേക്കും , ഓഫീസ്റൂമിലേക്കും പോവാൻ കൂട്ട് വേണ്ടവരാണ് മിക്ക പെൺകുട്ടികളും. കൂട്ടിന് വരാൻ ആരും ഇല്ലാത്തതു കൊണ്ട് സ്പെഷ്യൽ ക്ലാസ്സുകൾ മുടങ്ങുന്നവർ, പാഠ്യേതര പ്രവർത്തനങ്ങൾക്ക് സ്കൂളിൽ എത്താനാവാത്തവർ. ഇങ്ങിനെയൊക്കെയുള്ള കെട്ടുപാടിലൂടെയാണ് മിക്ക പെൺകുട്ടികളുടെയും സ്കൂൾ ദിനങ്ങൾ കടന്നുപോവുന്നത്.

എപ്പോഴും പരസ്പരം കൈ കോർത്തു നടക്കുന്ന പെൺകുട്ടികളിൽ ഒരു അപകട സൂചനയുണ്ട്.  കാമുകനിലേക്കും ഭർത്താവിലേക്കും ആ കൈ പിടുത്തം തുടർച്ച കണ്ടെത്തുമ്പോൾ, തിരഞ്ഞെടുപ്പ്  ശരിയായില്ല എന്ന് ബോധ്യപ്പെടുന്ന ഒരു ഘട്ടം വന്നാൽപോലും അവർക്ക് ആ ബന്ധം വിട്ടുപോരാനാവാത്തതിന്റെ പ്രധാന കാരണം ഒരു കൂട്ടില്ലാത്ത നിലനിൽപ്പ് പ്രയാസമാണെന്നത് തന്നെയാവും. മറ്റെല്ലാ അനുകൂല സാഹചര്യങ്ങളും ഉണ്ടായിട്ടും ഉപദ്രവകരമായ ബന്ധങ്ങളിൽ കടിച്ചു തൂങ്ങി നിൽക്കുന്ന സ്ത്രീകളുമായി സംസാരിക്കുമ്പോഴെല്ലാം തോന്നിയിട്ടുള്ള ഒരു കാര്യം ഒറ്റക്കായിപോവും എന്ന ഭയത്തെ ജയിക്കാൻ അവർ പ്രാപ്തരല്ല എന്നതാണ്. സാമ്പത്തിക സ്വയം പര്യാപ്തത കൈവന്നവരിൽ പോലും ഈ തനിച്ചാവൽ ബോധം ഉണ്ട്. അതിന്റെ പ്രധാനകാരണം ഒറ്റക്ക് ആനന്ദം കണ്ടെത്താനും ജീവിക്കാനും അവർ പരിശീലിപ്പിക്കപ്പെട്ടിട്ടില്ല എന്നത് തന്നെയാണ്.

സദാ നേരവും ആർക്കെങ്കിലും ഒപ്പം നടക്കുന്നതിലൂടെ രൂപപ്പെടാതെ പോവുന്ന പേഴ്സണൽ സ്പേസ് അടിമത്തത്തിന്റെ ആരംഭമാണ്.  എല്ലായ്പോഴും ആരേയെങ്കിലും കൂടെ കൂട്ടി കൊണ്ട് നടക്കാൻ ഉപദേശിച്ചുകൊണ്ട്, സ്വന്തം  സന്തോഷത്തിന്റെ താക്കോൽ  മറ്റൊരാളെ ഏല്പിക്കാൻ ദയവു ചെയ്ത് പെൺകുട്ടികളെ ചെറിയ പ്രായത്തിലെ ശീലിപ്പിക്കാതിരിക്കുക. സ്കൂളിലേക്കെങ്കിലും അവർ തനിയെ പോവട്ടെ, കൂട്ടുപോവാൻ ആളുവേണമെന്നുണ്ടങ്കിൽ അത്‌ തനിയെ കണ്ടത്തട്ടെ.

തനിച്ചിരിക്കാൻ, തനിയെ സംസാരിക്കാൻ, തനിയെ നടക്കാൻ, ജീവിതത്തെ ഒറ്റക്ക് ആസ്വദിക്കാൻ ഒക്കെ അവസരം കിട്ടിയ,  പരിശീലിപ്പിക്കപെട്ട പെൺകുട്ടികൾക്ക്   അപമാനകരമായ ഒരു ബന്ധത്തിൽ നിന്നും രക്ഷപ്പെടുക കുറേ കൂടി എളുപ്പമാവും. കൈയ്യും വീശി കാറ്റും കൊണ്ട് മൂളി പാട്ടും പാടി ഒറ്റക്ക് നടക്കാൻ അവസരം ലഭിക്കുമ്പോൾ, ജീവിതത്തിൽ തനിയെ ആനന്ദം കണ്ടെത്താനുള്ള വഴിയേലേക്ക് കൂടിയാവും  അവൾ  നടക്കുന്നത്.

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.