"വരനില്ലാത്ത വധുവായി വൈഷ്ണവി "തോറ്റുമടങ്ങിയത് കാൻസർ ! !

തന്റെ വിവാഹം സ്വപ്നം കാണാത്ത പെൺകുട്ടികൾ ഉണ്ടാവില്ല.അണിഞ്ഞൊരുങ്ങി മനോഹരമായി സുന്ദരിയായി നിൽക്കുന്ന ജീവിതത്തിലെ ഒരേയൊരു നിമിഷം.അതുപോലെത്തന്നെ തന്റെ വിവാഹദിവസത്തെക്കുറിച്ച സ്വാപനം കണ്ടിരുന്നു വൈഷ്ണവിയും.പക്ഷെ വിധി മറിച്ചായിരുന്നു.വൈഷ്ണവിക്ക് കാൻസർ പിടിപെട്ടു.രണ്ടാമത്തെ തവണയാണ് കാൻസർ പിടികൂടുന്നത് ആദ്യം ബ്രെസ്റ്റ് കാൻസർ ആയിരുന്നു ഭേദമായതാരുന്നു.പക്ഷെ ഇപ്പോൾ അഞ്ച് വർഷം കഴിഞ്ഞപ്പോൾ വീണ്ടും നട്ടെല്ലിനേയും കരളിനും കാൻസർ പിടിപെട്ടു.
ക്യാന്സറിന്റെ പരിണിതഫലങ്ങൾ നമുക്കറിയാം.വൈഷ്ണവിയുടെയും മുടി ഒകെ പോയി.ആകെ മൂകമായി.തന്റെ സ്വപ്‌നങ്ങൾ ഒകെ തകർത്തെറിഞ്ഞ രോഗം.പക്ഷെ വിട്ടുകൊടുക്കാൻ വൈഷ്ണവി ഭുവനേന്ദ്രൻ തയാറായില്ല.ഒരു ഫോട്ടോഷൂട്ട് നടത്താൻ തീരുമാനിച്ചു തന്റെ സ്വപ്നത്തിലെ കല്യാണപെണ്ണ് എങ്ങനെയാണോ അതേപോലെ അണിഞ്ഞൊരുങ്ങി അവൾ.പച്ചയും ചുവപ്പും കലർന്ന പട്ടുസാരി ഉടുത്തു ആഭരണങ്ങൾ അണിഞ്ഞു അവളും വധുവായി,വരനില്ലാതെ..
"ദി ബോൾഡ് ഇന്ത്യൻ ബ്രൈഡ് " എന്നാണ് ഫോട്ടോഷൂട്ടിനു വൈഷ്ണവി പേര് നൽകിയത്.നവി ഇന്ദ്രൻ പിള്ള എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ വൈഷ്ണവി പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആണ്.
ക്യാന്സറിന്റെ ട്രീറ്റ്മെന്റ് ഘട്ടങ്ങളിലൂടെ കടന്നുപോയപ്പോൾ എനിക്കും എന്റെ മുടിയും സൗന്ദര്യവും നഷ്ടമായി അത്രെയും എന്നെ വേദനിപ്പിച്ച മട്ട്ടൊന്നും ഇതുവരെ ഉണ്ടായിട്ടില്ല . കാൻസർ പിടിപെട്ടു വിഷാദാവസ്ഥയിൽ കഴിയുന്ന ഓരോരുത്തർക്കും പ്രചോദനമാകാനാണ് തന്റെ ഈ ഫോട്ടോഷൂട്ട് എന്നാണ് വൈഷ്ണവി പറഞ്ഞത്.നമ്മൾ സത്യം അഗീകരിക്കണം,നമ്മളെന്താണോ അതിനെ അംഗീകരിക്കണം ,ഇനി വരുന്നതെന്തും സ്വീകരിക്കണം.വൈഷ്ണവി കൂട്ടിച്ചേർത്തു.
ഡോക്ടർമാരെപ്പോലും അതിശയിപ്പിച്ചു കാൻസർ കീഴടക്കിയ മിടുക്കി ..

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.