കുഞ്ഞുങ്ങളെ വേണ്ടാതായെങ്കിൽ ഇങ്ങനെ ഉപേക്ഷിക്കൂ..ഡോക്ടറുടെ കണ്ണീരിൽ ചാലിച്ച കുറിപ്പ്

താത്കാലികമായോ, സ്ഥിരമായോ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള മാർഗങ്ങൾ.
വളരെ അധികം വിഷമത്തോട് കൂടി എഴുതുന്ന ഒരു പോസ്റ്റ് ആണ്. പക്ഷേ തെറ്റും തെറ്റും തമ്മിൽ മത്സരിക്കുമ്പോൾ ഏറ്റവും കുറഞ്ഞ തെറ്റിന്റെ കൂടെ നിൽക്കുക തന്നെ...
ഒരു കുഞ്ഞിനെ എങ്ങനെ ഉപേക്ഷിക്കാം..
നമ്മൾ പ്രതീക്ഷിക്കുന്നത്തിലേറെ പേർ 'ശല്ല്യങ്ങളെ' ഒഴിവാക്കാൻ നോക്കുന്നുണ്ട് . വീട്ടിലെ ബാധ്യതകൾ, ലഹരി ഉപയോഗം കൊണ്ടുള്ള മനസികാവസ്ഥകൾ, ആവശ്യമില്ലാതെയോ അറിയാതെയോ ഉണ്ടായ കുഞ്ഞുങ്ങൾ, ബുദ്ധിമാന്ദ്യം ഉള്ള കുട്ടികൾ, വീട്ടിലെ സാമ്പത്തികാവസ്ഥ, അസുഖങ്ങൾ എന്നു തുടങ്ങി നിരവധി കാരണങ്ങൾ. കുഞ്ഞുങ്ങൾക്കും ഒരു നല്ല ജീവിതം ഉണ്ട് എന്നു ഓർക്കണം.കുഞ്ഞുങ്ങൾ ഇല്ലാത്തവർ അവരെ പൊന്നു പോലെ നോക്കും.അല്ലാതെ തിരിച്ചു പ്രതികരിക്കാൻ കഴിയാത്ത, അല്ലെങ്കിൽ നിങ്ങൾക്ക് അടിച്ചമർത്താൻ കഴിയും എന്നുറപ്പുള്ള അവരുടെ അടുത്തു നിങ്ങളുടെ അപകർഷതാ ബോധം കാരണം അവരെ തല്ലി ചതക്കുന്ന ക്രൂര വിനോദം ഒഴിവാക്കുക.
താത്കാലികമായോ, സ്ഥിരമായോ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള മാർഗങ്ങൾ.
1)അമ്മത്തൊട്ടിൽ:
കുഞ്ഞിനെ ജനിച്ച ഉടൻ തന്നെ അമ്മത്തൊട്ടിലുകളിൽ ഉപേക്ഷിക്കാം.കുറച്ചു വലിയ കുട്ടികളെയും അവിടെ ഉപേക്ഷിക്കാം. ആരും നിങ്ങളെ തേടി വരില്ല.നിങ്ങളുടെ ഐഡൻറിറ്റി വെളിപ്പെടുകയുമില്ല. കുഞ്ഞു എവിടെങ്കിലും ജീവിച്ചു കൊള്ളും. അമ്മത്തൊട്ടിൽ എവിടൊക്കെ ഉണ്ട് എന്ന് താഴെയുള്ള ഫോട്ടോയിൽ ഉണ്ട്.
2) CWC: child welfare committee
പല കാരണങ്ങളാൽ കുഞ്ഞിനെ നോക്കാൻ കഴിയാത്തവർക്ക് CWC ഓഫീസുമായി ബന്ധപ്പെടാം. ഓണ്ലൈനിൽ അപേക്ഷ സമർപ്പിക്കാം.അവരുടെ അന്വേഷണത്തിന് ശേഷം കുഞ്ഞിനെ അവർ സ്വീകരിച്ചു വേറൊരു കുടുംബത്തിന് വളർത്താൻ നല്കുന്നതാണ്. Surrendering a child: കല്യാണം കഴിഞ്ഞു രണ്ടു പേരും ജീവനോടെ ഉള്ളപ്പോൾ രണ്ടുപേരുടെയും (അമ്മയും,അച്ഛനും) സമതത്തോട് കൂടി,ചില പ്രത്യേക സാഹചര്യങ്ങളിൽ അമ്മയുടെ മാത്രം സമതത്തോടും കുട്ടിയെ സംസ്ഥാനത്തിന് വിട്ടു നൽകാം.അവർ വളർത്തികോളും.
3)ഗവ.ചിൽഡ്രൻ ഹോമുകൾ:
താത്കാലികമായോ സ്ഥിരമായോ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നതിനുള്ള ഗവ.സ്ഥാപനങ്ങൾ. (അഡ്രസ്സ് ഫോട്ടോയിൽ ഉണ്ട്)
3)Orphanage:
ലീഗലി സർട്ടിഫൈഡ് ആയ ഓർഫനേജുകളിൽ കുട്ടികളെ നൽകുക (കേരലിത്തിലെ റെജിസ്റ്റർഡ് ഓർഫനേജുകളുടെ ലിങ്ക് താഴെ കൊടുക്കുന്നു)
4)Foundling homes:
സോഷ്യൽ ജസ്റ്റിസ് വിഭാഗത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം.ഇവിടെയും കുഞ്ഞുങ്ങളെ സുരക്ഷിതമായി ഏല്പിക്കാം (അഡ്രസ്സ് ,ഫോൺ നമ്പർ ഫോട്ടോയിൽ ഉണ്ട്)
5)Adoption:
കുട്ടികളെ ദത്തെടുത്തു വളർത്തുന്ന കേന്ദ്രങ്ങൾ ഉണ്ട്.ഹിന്ദു മാതാപിതാക്കൾക്ക് അവരുടെ ബന്ധത്തിലുളവർക്കു കുഞ്ഞുങ്ങളെ ദത്തെടുക്കാൻ കൊടുക്കാം.
6)1098 : ചൈൽഡ് ലൈൻ :
കുട്ടികളുമായി ബന്ധപ്പെട്ട എന്തു വിഷയവും ഇവിടെ വിളിച്ചു പറയാം. വഴിയിൽ ഉപേക്ഷിക്കപ്പെട്ടതോ, ഉപദ്രവിക്കപ്പെട്ടതോ, ആവശ്യമില്ലാതെ തള്ളികളഞ്ഞതോ ആയ കുട്ടികളെ കുറിച്ചോ അവർ നേരിടുന്ന മാനസിക, ശാരീരിക, സാമൂഹിക പീഡങ്ങളെകുറിച്ചോ കുട്ടികൾക്കും , മാതാ പിതാക്കൾക്കും വിളിച്ചു പറഞ്ഞു സഹായം നേടാം.
7) Foster Care:
താൽകാലികമായി മാറ്റി താമസിപ്പിക്കാനുള്ള സംവിധാനം. വീടുകളിലും, ഗവൺമെന്റ് റെസിഡന്റിൽ സ്കൂളുകളും ഉണ്ട്.
നമുക്കും കൈകോർക്കാം അവർക്കായി. ഓണ്ലൈനിൽ അല്ലെങ്കിൽ ജില്ലയിലെ DCPO (ഡിസ്ട്രിക്റ്റ് ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്/ഓഫീസുകൾ ) ആയി ബന്ധപ്പെട്ടാൽ ഈ സോഷ്യൽ മീഡിയയിൽ ഘോര ഘോരം പ്രസംഗിക്കുന്ന ആർക്കും ഫോസ്റ്റർ മാതാ പിതാക്കൾ ആകാം.കുറച്ചു സമയത്തേക്കെങ്കിലും കുറച്ചു കുഞ്ഞുങ്ങൾക്ക് നല്ല ജീവിതം നൽകാം.
ഇതിലും കൂടുതൽ വിവരം ഉള്ളവർ ഈ പോസ്റ്റിനടിയിൽ കമെന്റ് ചെയ്യുക.എഡിറ്റ് ചെയ്തു റീപോസ്റ് ചെയ്യാം.
ശല്യമാകാതെ അവർ വളർന്നോട്ടെ.തല അടിച്ചു പൊട്ടിക്കാനോ, ലൈംഗികമായി പീഡിപ്പിക്കാതെയോ ,അടിച്ചു കർശനമായി ശിക്ഷിക്കാതെയോ അവർ വളർന്നോട്ടെ.
ഡോ. അശ്വതി സോമൻ
(പോസ്റ്റ് ഷേർ ചെയ്യണം,.ആർക്കെങ്കിലും ഉപയോഗപെടട്ടെ,തന്നെ വേണ്ടാത്തവരുടെ അടുത്തു നിന്നു ഏതെങ്കിലും കുഞ്ഞ് രക്ഷപെടട്ടെ)

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.