സ്തനാർബുദ നിർണയത്തിന് ബ്രാ..മലയാളിക്ക് നാരീശക്തിപുരസ്കാരം

 തൃശൂർ അത്താണിയിലുള്ള ഗവേഷണസ്ഥാപനമായ സെന്റർ ഫോർ മെറ്റീരിയൽസ് ഫോർ ഇലക്ട്രോണിക്സ് ടെക്നോളജി ( സി -മേറ്റ് ) ലെ ശാസ്ത്രജ്ഞയാണ് സീമ. രണ്ടു ദേശീയ അവാർഡുകളാണ് സീമയ്ക്കു ലഭിച്ചത്.നാഷണൽ അവാർഡ് ഫോർ വിമെൻസ് ഡെവലെപ്മെന്റ് ത്രൂ അപ്ലിക്കേഷൻ ഓഫ് സയൻസും കേന്ദ്ര സർക്കാരിന്റെ നാരീശക്തി പുരസ്കാരവും.സ്തനാർബുദം കണ്ടുപിടിക്കാൻ വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന സെൻസറുകൾ ഘടിപ്പിച്ച ബ്രായുടെ കണ്ടുപിടിത്തമാണ് ഡോക്ടർ സീമയെ അവാർഡുകൾക്ക് അർഹയാക്കിയത്. ശാസ്ത്രത്തിന്റെ ഫലപ്രദമായ ഉപയോഗത്തിലൂടെ സ്ത്രീകളുടെ ഉന്നമനത്തിന് ചെയ്ത സംഭാവനകളാണ് പുരസ്കാരത്തിലെത്തിച്ചത്.ഈ വര്ഷം രാജ്യത്ത് ഈ അവാർഡ് കരസ്ഥമാക്കിയ ഒരേയൊരാളാണ് സീമ .അഞ്ചുലക്ഷം രൂപയും പ്രശസ്തിപത്രവും മെഡലുമാണ് പുരസ്‌കാരം.മാർച്ച് എട്ടിന് വനിതാദിനത്തിൽ രാഷ്ട്രപതിയുടെ കയ്യിൽ നിന്നും നാരീശക്തി പുരസ്കാരവും ഏറ്റുവാങ്ങി( ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ).
ശാസ്ത്രലോകത്തെ ഞെട്ടിച്ച കണ്ടുപിടിത്തം സെൻസറുകൾ ഘടിപ്പിച്ച ബ്രേസിയർ ആയിരുന്നു.സ്തനാർബുദം ഉണ്ടോ ഇല്ലയോ എന്ന് ഇത് ധരിച്ചാൽ മിനിറ്റുകൾ കൊണ്ടറിയും.ഏതുപ്രായക്കാരായ സ്ത്രീകൾക്കും ഇതുപയോഗിച്ച് പരിശോധന നടത്താം.ഇതിൽ ഘടിപ്പിച്ചിരിക്കുന്ന സോക്കറ്റിലൂടെ കമ്പ്യൂട്ടറിലേക്ക് ലഭിക്കുന്ന ദ്വിമാന ചിത്രം രോഗമുണ്ടോ ഇല്ലയോ എന്ന വിവരം നൽകും.വസ്ത്രത്തിനുള്ളിലെ സെൻസറുകളാണ് ദ്വിമാന ചിത്രം എടുക്കുന്നത്.യെസ് അല്ലെങ്കിൽ നോ എന്ന പ്രാഥമിക വിവരത്തിലൂടെ ഒരു ആശാവർക്കർക്ക് പോലും രോഗനിര്ണയം നടത്താമെന്നതാണ് ഇതിന്റെ പ്രത്യേകത.

കണ്ടുപിടിത്തത്തിലേക്കുള്ള വഴി : മലബാർ കാൻസർ സെന്റർ ഡയറക്ടർ  ഡോ.ബി.സതീശനാണ് ഡോ.സീമയെക്കൊണ്ട് ഇങ്ങനെയൊരു ആശയം ചിന്തിപ്പിച്ചത്.രാജ്യത്ത് പ്രതിവർഷം 1.5 ലക്ഷം സ്തനാര്ബുദരോഗികൾ ഉള്ളതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട് അദ്ദേഹം ശ്രദ്ധയിൽപ്പെടുത്തി.ഇന്ത്യയിൽ 40 വയസിനു താഴെയുള്ള സ്ത്രീകളിൽ സ്തനാർബുദം റിപ്പോർട്ട് ചെയ്യുന്നുണ്ട്,പക്ഷെ 40 വയസിനു മുകളിൽ ഉള്ളവരാണ് മാമ്മോഗ്രാം ഉൾപ്പെടെ സ്തനാർബുദ പരിശോധനകൾ ചെയ്യാറുള്ളു.ഈ വിഷയങ്ങൾ കണക്കിലെടുത്ത് നടത്തിയ ഗവേഷണമാണ് ലോകത്താദ്യമായി ഇത്തരമൊരു സംവിധാനത്തിന്റെ പിറവിയിലേക്ക് നയിച്ചത്.

കോശങ്ങളിലെ ചൂട് : കാൻസർ ബാധിക്കുന്ന കോശങ്ങൾ വിഭജിക്കുമ്പോൾ ശരീരത്തിൽ താപനിലയിൽ വ്യത്യാസം ഉണ്ടാവുന്നു.ഈ വ്യത്യാസം തിരിച്ചറിയാനുള്ള സെൻസറുകളെക്കുറിച്ചുള്ള ആലോചനയിലൂടെയാണ് ഇങ്ങനെയൊരു നിർമാണത്തിലേക്ക് എത്തിയത്.സ്ത്രീകൾക്ക് സ്വകാര്യതയും റേഡിയേഷൻ പോലുള്ള പ്രശ്നങ്ങൾ ഉണ്ടാവാത്തതുമായിരിക്കണമെന്നു നേരത്തെ ഉറപ്പിച്ചു.ഒരു മില്ലിമീറ്റർ നീളവും ഒരു മില്ലിമീറ്റർ വീതിയും ഒന്നര മില്ലിമീറ്റർ കനവും ഉള്ള സെൻസറുകൾ ഇവിടെത്തന്നെ വികസിപ്പിച്ചു.ഓരോ സെൻസറുകളും ഒരു സംവിധാനത്തിൽ ഘടിപ്പിക്കുമ്പോൾ അത് പ്രോബ് എന്നറിയപ്പെടും.ഇത്തരത്തിലുള്ള പ്രോബുകൾ കോട്ടൺ ബ്രായുടെ ഇരുഭാഗങ്ങളിലുമായി തുന്നിച്ചേർക്കും.എല്ലാ സെൻസറുകളും പരസ്പരം യോജിപ്പിച്ചിട്ടുണ്ട്.ഇവയിൽ നിന്നുള്ള ഡാറ്റ സോക്കറ്റിലൂടെ കമ്പ്യൂട്ടറിലേക്ക് ദ്വിമാനചിത്ര രൂപത്തിൽ എടുക്കുന്നു.വേണമെങ്കിൽ മൊബൈലിലേക്കും എടുക്കാൻ കഴിയുന്ന രീതിയിൽ മാറ്റാനും പറ്റും.

15 മുതൽ 30 മിനിറ്റിനകം ഒരാളിന്റെ പരിശോധന പൂർത്തിയാക്കാൻ കഴിയും.500 രൂപയിൽ താഴെ മാത്രമേ ഇത്തരമൊരു ബ്രാ നിർമിക്കാൻ ചിലവായിട്ടുള്ളു.വാണിജ്യാടിസ്ഥാനത്തിൽ 200 രൂപയ്ക്ക് ഇത് ലഭ്യമാക്കാൻ കഴിയുമെന്ന് ഡോ.സീമ പറയുന്നു.2014 ൽ ആണ് ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്.2018 ൽ പൂർത്തീകരിച്ചു.മലബാർ കാൻസർ സെന്ററിലെ 117 രോഗികളിൽ നടത്തിയ പരീക്ഷണമാണ് ഇത് വിജയമാണെന്ന് തെളിയിച്ചത്.ഇതുപയോഗിച്ച് നടത്തിയ പരിശോധനയിലെ ഫലങ്ങൾ മാമ്മോഗ്രാം വെച്ചുനടത്തിയ പരിശോധനയിലെ ഫലങ്ങളുമായി താരതമ്യം ചെയ്തപ്പോൾ തുല്യമായി വന്നു.

ഗുണങ്ങൾ : പരിശോധിക്കുമ്പോൾ റേഡിയേഷനെ കുറിച്ച് പേടിക്കേണ്ട,സ്വകാര്യത ഉറപ്പ് ,വേദനയില്ല ,കൊണ്ടുനടക്കാവുന്ന സംവിധാനം ,വീണ്ടും ഉപയോഗിക്കാം ,പ്രായപരിധി ഇല്ല ,ആശ വർക്കർക്കും പ്രവർത്തിപ്പിക്കാം 

കോഴിക്കോട് ചേവായൂർ സ്വദേശിയായ സീമ 20 കൊല്ലമായി സി - മെറ്റിലുണ്ട്.തൃശൂർ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ അധ്യാപകനായ എം പി രാജനാണ് ഭർത്താവ്.കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള സ്ഥാപനമാണ് സി - മറ്റ്.ഇലക്ട്രോണിക് സാങ്കേതിക വിദ്യക്കാവശ്യമായ ഘടക വസ്തുക്കൾ വികസിപ്പിച്ചെടുക്കുകയാണിവിടെ.സ്തനാർബുദ നിർണയത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയുന്ന കണ്ടുപിടുത്തമാണ് സീമയുടേത്.വീട്ടിൽത്തന്നെ പരിശോധന എന്ന തലത്തിലേക്ക് ഏതാനും കഴിയും.
                    

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.