അറിയണം ഇന്ന് പദ്മശ്രീ ഏറ്റുവാങ്ങിയ ഈ സ്ത്രീരത്‌നത്തെ....

അറിയാതെ പോകരുത് ഇന്ന് രാഷ്ട്രപതിയിൽ നിന്നും പദ്മശ്രീ ഏറ്റുവാങ്ങിയ ഈ സ്ത്രീരത്‌നത്തെ.2018 ൽ ഒറീസ്സയുടെ മുഖ്യമന്ത്രി ആ വർഷം സ്റ്റേറ്റ് പ്ലാനിംഗ് ബോർഡിലേക്ക് തിരഞ്ഞെടുക്കപ്പെട്ടവരുടെ പേരുകൾ വായിച്ചപ്പോൾ അതിൽ കമല പൂജാരി എന്ന ആദിവാസി സ്ത്രീ ഉൾപ്പെട്ടത് ആരെയും അത്ഭുതപ്പെടുത്തിയില്ല കാരണം അത്രമാത്രരം സംഭാവനയാണ് കൃഷിയിൽ അവർ നൽകിയത്.
ആദ്യമായിട്ടാണ് ഒരു ആദിവാസി സ്ത്രീ സംസ്ഥാനത്തിന്റെ പ്ലാനിംഗ് ബോർഡിൽ അംഗമാകുന്നത്.കൊരാപുട് ജില്ലയിലെ പത്രപ്ട് ഗ്രാമത്തിൽ ആണ് 69  വയസുള്ള കമല താമസിക്കുന്നത്." ഗവണ്മെന്റിന്റെ ഇങ്ങനെയൊരു സ്ഥാനം കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല,ഗ്രാമങ്ങളിൽ കുടിവെള്ളം ലഭ്യമാക്കുക എന്നതിനായിരിക്കും ഞാൻ മുൻ‌തൂക്കം കൊടുക്കുക"ഇതായിരുന്നു ആൻ വാർത്തകളിലൂടെ തന്നെ തിരഞ്ഞെടുത്തെന്ന് അറിഞ്ഞപ്പോളുണ്ടായ കമലയുടെ പ്രതികരണം.
നൂറിലധികം വൈവിധ്യമാർന്ന നെല്ലുകൾ സംരക്ഷിക്കുകയും ഓർഗാനിക് രീതിയിൽ വളർത്തുകയുമാണ് കമല ചെയ്തത്.ജയ്പൂർ ഉള്ള എം എസ് സ്വാമിനാഥൻ റിസേർച് ഫൗണ്ടേഷനിൽ നിന്നുമാണ് അതിന്റെ അടിസ്ഥാന കാര്യങ്ങൾ കമല പഠിച്ചത്.അതിനുശേഷം ഗ്രാമത്തിലെ ആളുകളെ വിളിച്ചു കൂട്ടുകയും ഗ്രൂപ്പുകളായി തിരിക്കുകയും ചെയ്തു.രാസവളങ്ങളുടെ ഉപയോഗം നിർത്തേണ്ട ആവശ്യകതെയെപ്പറ്റി എല്ലാവരെയും ബോധവാന്മാരാക്കി. ഗ്രാമങ്ങൾ തോറും കയറി ഇറങ്ങുകയും ആളുകളെ സങ്കടിപ്പിക്കുകയും ചെയ്തു.
2002 ൽ ജോഹെന്നാസ്ബർഗിൽ വെച്ച് നടത്തിയ വർക്ഷോപ്പിലും കമല പങ്കെടുത്തിട്ടുണ്ട്.ഓർഗാനിക് കൃഷിയിൽ ഉള്ള കമലയുടെ സംഭാവന ലോകമെങ്ങും അവരെ ആരാധ്യയാക്കി. 2004 ൽ ഏറ്റവും നല്ല സ്ത്രീ കർഷകയ്ക്കുള്ള അവാർഡും 2002 ൽ Equator Of Initiative Award ലഭിച്ചു.ഈ ജനുവരിയിൽ ആണ് പദ്മശ്രീ അവാർഡും പ്രഖ്യാപിച്ചത്.ഇന്ന് മാർച്ച് 16 നു രാഷ്‌ട്രപതി രാംനാഥ് കോവിന്ദിൽ നിന്നും പദ്മശ്രീ ഏറ്റുവാങ്ങുകയും ചെയ്തു.

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.