ജീവിതം ആസ്വാദ്യകരമാക്കാം..!!!

എങ്ങനെ സന്തോഷം നിറഞ്ഞ ഒരു ജീവിതമുണ്ടാക്കാം എന്ന് ആലോചിച്ചിട്ടുള്ളവരാണ് നമ്മൾ എല്ലാവരും..പക്ഷെ ആർക്കും ഒന്നിനും സമയമില്ല..സമയം കിട്ടുമ്പോളേക്കും ജീവിതത്തിന്റെ പകുതിയും കഴിഞ്ഞിട്ടുണ്ടാകും..പക്ഷെ ഫേസ്ബുക്കിൽ വൈറൽ ആയ ഈ കുറിപ്പ് ഒന്ന് വായിച്ചു നോക്കു...
"എട്ടു മണിക്ക് കിടക്കയിൽ നിന്നും എണീക്കുവാനായി, ആറരയ്ക്ക് അലാം വച്ചിട്ട് ഉണരും.................. അതു നിർത്തി വീണ്ടും, എട്ടിന് അലാം വച്ച്............. പിന്നെയും ഉറങ്ങും."
"ഏറ്റവും ആസ്വാദ്യ കരമായ ഉറക്കം............ അലാം ഓഫ് ചെയ്തിട്ടുള്ള ആ ചെറിയ ഇടവേളയിലുള്ള ഉറക്കം ആണ്"
ഒരു സുഹൃത്ത്‌ പറഞ്ഞത് ആണ്.
നമുക്കു പലർക്കും ഇതു പോലെയുള്ള അനുഭവം ഉണ്ടായിരിക്കുമല്ലോ.
ജീവിതവും ഇങ്ങനെ അല്ലെ?.
ജീവിതം ഏറ്റവും ആസ്വാദ്യം ആകുന്നത്, ജീവിതം തീരാൻ പോകുന്നു എന്ന് തോന്നി തുടങ്ങുമ്പോൾ ആണ്.
ജീവിതത്തിൽ ഒരു പ്രാവശ്യം എന്തെങ്കിലും ജീവനെ അപായപ്പെടുത്തുന്ന (life threatening) അസുഖം വന്നവരോട്, അല്ലെങ്കിൽ ഒരു അപകടത്തിൽ നിന്ന് കഷ്ടിച്ച്‌ രക്ഷപെട്ട ആൾക്കാരോട് ചോദിച്ചു നോക്കൂ………
ജീവിതത്തെ കുറിച്ച് അവരുടെ കാഴ്ചപ്പാട് ആ സംഭവത്തിനു ശേഷം പാടേ മാറിയിട്ടുണ്ടാവും.
അഞ്ചു വർഷം മുൻപാണ്‌; ഡബ്ലിനിൽ താമസിക്കുമ്പോൾ, ഓഫീസിലേക്കുള്ള യാത്രയിൽ, പലപ്പോളും എന്റെ കൂടെ കാറിൽ ഒരു ഐറിഷ് സഹപ്രവർത്തകനും വഴിയിൽ നിന്ന് കയറുമായിരുന്നു, അദ്ധേഹം തനിക്ക് 'സ്ട്രോക്ക്' വന്നതിനു മുൻപും വന്നതിനു ശേഷവും ഉള്ള, ജീവിതത്തെ കുറിച്ചുള്ള ചിന്താഗതി ഒരിക്കൽ പങ്കു വച്ചു.
"സുരേഷിന് അറിയാമോ, അര മണിക്കൂർ, വൈദ്യ സഹായം, കിട്ടാൻ താമസിച്ചിരുന്നുവെങ്കിൽ, ഞാൻ ഇന്ന് ഉണ്ടാവുമായിരുന്നില്ല".
"അന്നു വരെ 80 വയസ്സു വരെ എങ്കിലും കുഴപ്പം കൂടാതെ ജീവിക്കാൻ പറ്റും എന്ന്, അങ്ങേയറ്റം ആത്മ വിശ്വാസം ഉണ്ടായിരുന്നു".
"ഇപ്പോൾ, ഇനിയും ഒരു സ്ട്രോകോ, ഹാർട്ട് അറ്റാക്കോ, വരാൻ ഉള്ള സാധ്യത കൂടുതൽ, ആണ്"
"അന്നു മുതലാണ് ശരിക്കും ജീവിക്കാൻ, തുടങ്ങിയത്".
"ഇപ്പോൾ നല്ല രുചിയുള്ള, ഭക്ഷണം, കഴിക്കും, സിനിമ കാണും, അതു മാത്രമല്ല കുടുംബത്തെയും നന്നായി സ്നേഹിക്കു വാനും തുടങ്ങി".
“ഇപ്പോൾ നാലു വർഷം ആകുന്നു, അങ്ങിനെ ജീവിക്കാൻ തുടങ്ങിയിട്ട്, ഇനിയിപ്പോൾ മരിച്ചാലും, ജീവിതം ആസ്വദിച്ചാണ്, മരിച്ചത് എന്ന് ആശ്വ സിക്കാമല്ലോ."
അന്നത്തെ ആ സംഭാഷണം, മനസ്സിനെ വല്ലാതെ ഉലച്ചു.
അന്നു വരെ, ജോലിയും, കരിയറും മാത്രമേ മനസ്സിലുള്ളൂ. ജീവിതം എന്നാൽ ഔദ്യോഗിക രംഗത്ത് ഏറ്റവും ഉയരത്തിൽ എത്തുക എന്ന ലക്‌ഷ്യം മാത്രം. യാത്രകൾ പോകുമ്പോളും, ഭക്ഷണം കഴിക്കുമ്പോളും, അടുത്ത പ്രോജെക്റ്റ്‌ എന്താണ്, ഇപ്പോളത്തെ റിസർച്ച് എങ്ങിനെ മെച്ചപ്പെടുത്താം, എന്നുള്ള ചിന്തകൾ മാത്രം.
വിദേശ യാത്രകൾ നടത്തുമ്പോളും, പുറത്ത് ഇറങ്ങി നടന്ന് ലോകം കാണാനുള്ള അവസരങ്ങൾ ഒക്കെ ലാപ്‌ടോപ്പിൽ, ഗ്രാഫു വരക്കാനും, പുതിയ പ്രൊപ്പോസലുകൾ, എഴുതാനും, റിസർച്ച് പേപ്പറുകൾ വായിക്കാനും ഉപയോഗിച്ചു.
കോൺഫറൻസിന് ഒക്കെ പോകുമ്പോൾ സഹപ്രവർത്തകർ ഒക്കെ ഡിന്നറും, പാർട്ടി കളും ആയി ജീവിതം ആസ്വദിച്ചപ്പോളും, ഞാൻ മാത്രം വായനയിൽ മുഴുകി.
മലയാളം പത്രം വായിച്ചാൽ, ഇംഗ്ലീഷ് സ്റ്റാൻഡേർഡ് പോകും എന്നു വിചാരിച്ച്, ഇന്റർനെറ്റ്‌ പത്രങ്ങൾ വായിക്കാത്ത കാലം.
അതു പോലെ, രണ്ടു മണിക്കൂർ മലയാളം സിനിമ കാണുന്നത് പോലും ‘സമയ ദുർവ്യയം’ എന്നു വിചാരിച്ച് മലയാളം സിനിമകളും ഉപേക്ഷിച്ചിരുന്നു.
ടെൻഷൻ കൂടി പലപ്പോളും ജോലി പോലും ഫലപ്രദമായി ചെയ്യാൻ പറ്റാത്ത അവസ്ഥ. ഉറങ്ങാത്ത രാത്രികൾ പതിവായി.
അങ്ങിനെയാണ്, സുഹൃത്തിന്റെ ഈ സംഭാഷണം കേൾക്കാൻ ഇടയായത്. ഞാൻ ആലോചിച്ചു, കുറെ ഡിഗ്രികളും, അവാർഡുകളും അല്ലാതെ, കഴിഞ്ഞ കുറെ വര്ഷങ്ങളായി ഓർമ്മിക്കാൻ ഒന്നുമില്ല. ജീവിതത്തെ ക്കുറിച്ച് ഒരു പുനർചിന്തനം വേണം, എന്ന് തീരുമാനിച്ചു.
ജീവിതം കുറച്ചു കൂടി സന്തോഷ പ്രദം ആക്കണം എന്ന് ചിന്തിച്ചു തുടങ്ങി .
വിനോദത്തിനും, നേരംപോക്കുകൾക്കും കൂടി സമയം മാറ്റി വച്ചു. എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വന്നു.
അങ്ങിനെ മലയാളം പത്രങ്ങൾ വായിക്കാൻ തുടങ്ങി, സിനിമകൾ കാണാൻ തുടങ്ങി, യാത്രകൾ പോകുമ്പോൾ, സ്ഥലങ്ങൾ കാണുവാനായും കൂടി സമയം ചിലവഴിക്കാൻ തുടങ്ങി.
ഇപ്പോൾ കുടുംബത്തിന്റെ കൂടെ കൂടുതൽ സമയം ചിലവഴിക്കാൻ പറ്റുന്നു. കുട്ടികളുടെ കൂടെ സൈക്കിൾ ഓടിക്കുവാനും അവരെ ഹോം വർക്കിൽ സഹായിക്കാൻ പറ്റുമെന്നായി, അടുക്കളയിൽ പുതിയ പരീക്ഷണങ്ങൾ തുടങ്ങി. കുക്കിംഗിൽ ഉസ്താദായി.
ജോലി ചെയ്യുന്നത് ഒൻപതു മുതൽ ആറു വരെ ആക്കി. ഓഫീസ് ജോലികൾ വീട്ടിലേക്ക് കൊണ്ടു വരാതെ ആയി.
പഴയ സുഹൃത്തുക്കളെ ഒക്കെ കണ്ടു പിടിച്ചു. അവരോടൊക്കെ സംസാരിക്കാൻ അവധി ദിവസങ്ങളിൽ സമയം കണ്ടെത്തി. ബാറ്റ്മിന്ടൻ മുടങ്ങാതെ കളിക്കാൻ പറ്റുന്നു. ഫേസ് ബുക്കിൽ വായിക്കാനും, എഴുതാനും സമയം കണ്ടെത്തുന്നു. അതിന്റെ കൂടെ ജോലിയും ഒട്ടും മോശം അല്ലാത്ത രീതിയിൽ പോകുന്നു.
ഒന്നിനും സമയം ഇല്ലാതിരുന്ന എനിക്ക് ഇപ്പോൾ എല്ലാത്തിനും സമയം കിട്ടുന്നു.
സമയം ഇല്ലാത്തത് അല്ലായിരുന്നു പ്രശ്നം, സമയം ശരിയായി വിനിയോഗിക്കാൻ അറിയാത്തത് ആയിരുന്നു പ്രശ്നം.
നമുക്കും ബാരക്ക് ഒബാമയ്ക്കും, ബാൻ കി മൂണിനും, ഡേവിഡ്‌ കാമറൂണി നും, നരേന്ദ്ര മോഡിക്കും, ഉമ്മൻ ചാണ്ടിക്കും, മമ്മൂട്ടിക്കും, മോഹൻ ലാലിനുമൊക്കെ 24 മണിക്കൂറെ ഒരു ദിവസം ഉള്ളൂ.
അവരൊക്കെ കാര്യക്ഷമമായി ജോലി ചെയ്യുന്നതും, ആഘോഷങ്ങളിലും, സൽക്കാരങ്ങളിലും പങ്കെടുക്കുന്നതും ഒക്കെ അവർക്ക് സമയം കാര്യക്ഷമമായി ഉപയോഗിക്കാൻ അറിയാവുന്നതു കൊണ്ടാണ്.
ജീവിതം എന്നാൽ കരിയറിന്റെ ഉയർച്ച മാത്രം അല്ല, പിന്നെയോ, കൊച്ചു കൊച്ചു സന്തോഷങ്ങളുടെയും, കുടുംബത്തോടൊപ്പമുള്ള ഓരോ നിമിഷങ്ങളുടെയും, സുഹൃത്തുക്കളുടെ കൂടെ സമയം ചിലവഴിക്കുന്നതിന്റെയും, നല്ല ആഹാരം ഉണ്ടാക്കുകയും, കഴിക്കുകയും ചെയ്യുന്നതിന്റെയും, നല്ല സിനിമ കാണു ന്നതും , മറ്റുള്ളവരെ സഹായിക്കുന്നതും, കൂടാതെ ഇതു പോലെയുള്ള നൂറു നൂറു ചെറുതും വലുതുമായ കാര്യങ്ങളുടെ ആകെ തുകയാണ്.
എല്ലാത്തിനും സമയം കണ്ടെത്താം. അല്പം ക്ഷമയും കുറച്ചു ചിന്തയും ഉണ്ടെങ്കിൽ. എല്ലാ കാര്യങ്ങളും നല്ലതുപോലെ നടത്തി കൊണ്ടു പോകാൻ പറ്റും.
"എനിക്ക് സമയം ഒട്ടും ഇല്ല" എന്ന് പറയുന്നത് പൂർണ്ണമായും തെറ്റല്ലേ?.
"എനിക്ക് സമയം കാര്യക്ഷമമായി കൈകാര്യം ചെയ്യാൻ അറിയില്ല" എന്നു പറയുന്നതല്ലേ കൂടുതൽ ശരി?.
കേട്ടിട്ടുണ്ടാവുമല്ലോ, മൂന്നു പ്രാവശ്യം Pulitzer പ്രൈസു നേടിയ Carl Sandburg എന്ന അമേരിക്കൻ സാഹിത്യകാരൻ പറഞ്ഞത് “Time is the most valuable coin in your life. You and you alone will determine how that coin will be spent".


No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.