ഒരമ്മ എങ്ങനെയാകരുത് എന്ന് എന്നെ പഠിപ്പിച്ചതിന് നന്ദി..


മലയാളം ഉൾപ്പെടെ തെന്നിന്ത്യൻ ഭാഷകളിലെല്ലാം തിളങ്ങിയ നടിയായിരുന്നു സംഗീത.അമ്മയുമായി ഉണ്ടായ പ്രശ്നങ്ങളുടെ പേരിൽ വ്യാജവാർത്തകൾ പ്രചരിക്കുന്നതിൽ നടി വിഷമിച്ചിരുന്നു.വിവാഹ ശേഷമാണ് സ്വസ്ഥമായ ജീവിതം കിട്ടിയതെന്ന് മുൻപ് പല വാർത്തകളിലും നടി പറഞ്ഞിട്ടുണ്ട്.വിവാഹിതയും ഏഴുവയസുകാരിയുടെ അമ്മയുമായ സംഗീത അമ്മയെക്കുറിച്ച് ട്വിറ്ററിൽ പങ്കുവെച്ച കുറിപ്പാണു ഇപ്പോൾ വൈറലാകുന്നത്.
ഏറ്റവും പ്രിയപ്പെട്ട അമ്മേ,
എന്നെ ജനിപ്പിച്ചതിനു നന്ദി.സ്കൂളിൽ പോയിരുന്ന എന്നെ പതിമൂന്നാം വയസുമുതൽ ജോലിക്കു പോകാൻ താത്പര്യമില്ലാതിരുന്ന നിങ്ങളുടെ മദ്യപാനികളായ ആണ്മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി.ഞാൻ എന്റെ സ്വന്തം വഴി നോക്കി പോയതുവരെ എന്നെ വിവാഹം കഴിപ്പിക്കാതിരുന്നതിനും നന്ദി.വിവാഹശേഷം എന്റെ ഭർത്താവിനെ നിരന്തരം ശല്യപ്പെടുത്തിയതിനും കുടുംബസമാധാനം ഇല്ലാതാക്കിയതിനും നന്ദി.ഒരു 'അമ്മ എങ്ങനെ ആകരുത് എന്ന് എന്നെ പഠിപ്പിച്ചതിനും നന്ദി.ഏറ്റവുമൊടുവിൽ ,ഈ വ്യാജ പ്രചരണങ്ങൾക്കും കൂട്ടാം ചുമത്തലുകൾക്കും നന്ദി.കാരണം ,ആരോടും മിണ്ടാതെ കഴിഞ്ഞിരുന്ന പെൺകുട്ടിയിൽ നിന്നും ഇന്ന് കാണുന്ന ധീരയും പക്വമതിയും ശക്തയുമായ സ്ത്രീയായി മാറിയതിന് അറിഞ്ഞോ അറിയാതെയോ നിങ്ങൾ കാരണമായിട്ടുണ്ട്.അതിന് എന്നും നിങ്ങളോടു സ്നേഹമുണ്ടാകും .

ഒരു ദിവസം നിങ്ങളുടെ ഈഗോയിൽ നിന്നും പുറത്തു വരും..എന്നെക്കുറിച്ചോർത്ത് അഭിമാനിക്കും.വാർദ്ധക്യകാലത്ത് തന്നെ വീട്ടിൽ നിന്നും പുറത്താക്കിയെന്നും വീട് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നെല്ലാം ആരോപിച്ച് നടിയുടെ 'അമ്മ സ്ത്രീകൾക്കായുള്ള തമിഴ്നാട് സംസ്ഥാന സംഘത്തിൽ പരാതി നൽകിയിരുന്നു.ഈ വാർത്തകൾ പരന്നതോടെ നദിയെ വളരെ മോശമായ രീതിയിൽ വ്യാഖ്യാനിച്ച് കള്ളാ പ്രചാരണങ്ങളുമുണ്ടായി.എന്നാൽ സംഭവങ്ങൾക്ക് വ്യക്തത വരുത്താനായി സംഗീത ഭർത്താവ് ക്രിഷിനൊപ്പം സംഘടനയുടെ അധികാരികളെ ചെന്നുകണ്ടിരുന്നു.അതിനുശേഷമാണ് നടി അമ്മയെക്കുറിച്ച് തുറന്നെഴുതി ട്വീറ്റ് ചെയ്തത്.ഒരു അഭിനേത്രി ആകുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പറഞ്ഞു തന്നോടൊപ്പം നിന്ന ഓരോരുത്തർക്കും നന്ദിയും അറിയിച്ചായിരുന്നു സംഗീതയുടെ ട്വീറ്റ്.
                                                             
                                                                     Click Here...

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.