വെറും 30 രൂപക്ക് മീൻ വറുത്തതും കക്കായിറച്ചിയും കൂട്ടി കുശാൽ ഊണ്...ഇത് അമ്മച്ചിക്കട !!!
നേരം ഉച്ച ആയാൽ എസ്.ഡി കോളേജിലെ പിള്ളേരെല്ലാം കോളേജിന്റെ ഗേറ്റ് കടന്നു നേരെ വലത്തോട്ട് ഒരു നടത്തമാണ്.തൊട്ടടുത്തുള്ള അമ്മച്ചിക്കടയാണ് ലക്‌ഷ്യം.മിക്കവാറും കുട്ടികളുടെ ഓട്ടമാണ് കടയിലേക്ക് തിരക്ക് കൂടി സീറ്റ് കിട്ടാതാകുന്നതിനു മുൻപേ കടയിലെത്താൻ.മീൻ കറിയും മീൻ വറുത്തതും കൂട്ടി കുശാൽ ഊണ്.അതും വെറും മുപ്പതു രൂപക്ക്.അമ്മച്ചിക്കടയുടെ ഈ രുചി അറിഞ്ഞും കെട്ടും കിലോമീറ്ററുകൾ താണ്ടി ആളുകൾ ഭക്ഷണം കഴിക്കാൻ ഇവിടെ എത്തുന്നുണ്ട്.സ്നേഹവും രുചിയും നിറഞ്ഞ വിഭവങ്ങൾ തേടി കുട്ടികളടക്കം മുതിർന്നവരുടെയും വൻതിരക്കാണ് ആലപ്പുഴ കളർകോട്ടെ അമ്മച്ചിക്കടക്ക് മുന്നിൽ ..
സരസമ്മ എന്ന അമ്മച്ചിയാണ് ഈ കൈപുണ്യത്തിനുടമ.എസ്.ഡി കോളേജിലെ കുട്ടികൾ തന്നെയാണ് അമ്മച്ചിയെ ഇത്രെയും സ്റ്റാർ ആക്കിയത്.ഊണിന്റെ കൂടെ മത്തി വറുത്തത്,കക്കയിറച്ചി,മീൻ കറി,തോരൻ,അച്ചാർ,സാമ്പാർ ,പുളിശ്ശേരി ,രസം തുടർഫിയവയും ഉണ്ട്.എന്നിട്ടും വെറും മുപ്പതു രൂപ മാത്രമാണ് ഊണിനു വാങ്ങുന്നത് എന്നതാണ് അതിശയം.
പതിമൂന്നു വർഷമായി അമ്മച്ചി ഈ കട നടത്തുന്നു.ഊണിന്റെ വില എന്താ കൂട്ടാത്തതു എന്ന ചോദ്യത്തിന് അമ്മച്ചിക്ക് ഒറ്റ മറുപടിയേയുള്ളു.."ഈ കോളേജിലെ പിള്ളേരെല്ലാം എന്റെ മക്കളാണ്,അവരുടെ കയ്യിൽ അധികം പൈസ ഒന്നും കാണത്തില്ല ,അവർക്കു വയറു നിറയുവോളം രുചിയുള്ള ഭക്ഷ്ണം കൊടുക്കണം.
കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി കൂടിയായ നന്ദന്റെ വാക്കുകൾ ഇങ്ങനെ.." സത്യം പറഞ്ഞാൽ അമ്മച്ചിയുടെ പേര് പോലും പലർക്കും അറിയില്ല..അമ്മച്ചി ഞങ്ങളുടെ എല്ലാവരുടെയും അമ്മച്ചിയാണ് അമ്മച്ചിയെന്നാണ് ഞങ്ങൾ വിളിക്കുന്നതും ..ഞങ്ങൾക്ക് സ്റുഡന്റ്സിനു ഇവിടെ ഫുൾ ഫ്രീഡം ആണ്..ഞങ്ങൾക്ക് വിളമ്പിയിട്ടേ അമ്മച്ചി മറ്റു ആളുകൾക്ക് വിളമ്പു..
Leave a Comment