സ്ത്രീകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട 13 കാര്യങ്ങൾ ! ! !

മാർച്ച് 8 ലോക വനിതാദിനം ആണ്,അത് അറിയില്ലാത്ത സ്ത്രീകളും നമുക്കിടയിലുണ്ട് അതാണ് വാസ്തവം.എല്ലാരുടെയും കാര്യങ്ങൾ കൃത്യമായി നടത്താൻ വേണ്ടിയുള്ള ഓട്ടപ്പാച്ചിലിൽ എവിടുന്ന് ഓർക്കാൻ അല്ലേ,പക്ഷെ ഓർമ്മിപ്പിക്കാൻ കുറെ മെസ്സേജസ് വരും ഫോണിൽ,പൂക്കൾ ആയും ഇൻസ്പിരേഷൻ തുളുമ്പുന്ന വാചകങ്ങളായും ഒക്കെ. പക്ഷെ ഇങ്ങനെ ഒരു ദിവസത്തിന്റെ ആവശ്യമുണ്ടോ? എല്ലാ ദിവസവും നമുക്ക് സ്ത്രീകൾക്ക് നമ്മുടെ ദിവസം ആക്കിക്കൂടെ? നോക്കിയാലോ...

1. ആരോഗ്യകരമായ ഭക്ഷണം :നമ്മുടെ ശരീരത്തിനെ നമ്മൾ ബഹുമാനിക്കണം.വീട്ടിലെ മറ്റെല്ലാ അംഗങ്ങളുടെയും കാര്യങ്ങൾ ശ്രദ്ധിക്കുമ്പോൾ സ്ത്രീകൾ അവരുടെ ശരീരവും ആരോഗ്യവും സംരക്ഷിക്കേണ്ടതുണ്ട്.കലോറി ധാരാളം അടങ്ങിയ ആഹാരങ്ങൾ ഒഴിവാക്കുക,മധുരം,ഉപ്പ് ,കൊഴുപ്പ് ഇവയുടെ ഉപയോഗം കുറയ്ക്കുക( ഐസ് ക്രീംസ്,ചീസ് ,പാലുല്പന്നങ്ങൾ,കേക്ക്,നൂഡിൽസ് തുടങ്ങിയവ..)കൊഴുപ്പ് കുറഞ്ഞ പാൽ ഉപയോഗിക്കുക( ലോ ഫാറ്റ് മിൽക്ക്,സ്കീമിഡ്‌ മിൽക്ക് ).കാരറ്റ് ,ബ്രോക്കോളി,കുക്കുമ്പർ എന്നിവ ചേർത്ത സാലഡ് കഴിക്കുക.

 2. വ്യായാമം :നല്ല ആരോഗ്യം ഉണ്ടാക്കാൻ ശരിയായ വ്യായാമം ആവശ്യമാണ്.അമേരിക്കയിലെ സ്ത്രീകൾ ഹൃദ്രോഗം മൂലമാണ് കൂടുതലായും മരണപ്പെടുന്നത് എന്ന് അടുത്തിടെ നടത്തിയ പഠനം തെളിയിച്ചിരുന്നു.ഓഫീസിൽ ജോലി ചെയ്യുന്ന സ്ത്രീകൾ ആണെങ്കിൽ ഒരുപാട് നേരം ഇരിക്കുന്നത് മൂലം കാലിൽ വെരികോസ് ഉണ്ടാവാനുള്ള സാധ്യതയും ഉണ്ട്.ഇതൊക്കെ ഒഴിവാക്കാൻ ഏറോബിക് വ്യായാമങ്ങൾ വളരെ നല്ലതാണ്(നടക്കുക,നീന്തുക, ഓടുക,സൈക്കിൾ ഓടിക്കുന്നത് ,ഡാൻസ് ചെയ്യുന്നത് )ഒരു 5 ദിവസമെങ്കിലും ആഴ്ചയിൽ വ്യായാമം ചെയ്യണം.ഒത്തിരി സമയം ഒന്നും വേണ്ട ഒരു മണിക്കൂർ അതിനായി മാറ്റിവെക്കുക,നിങ്ങൾക്ക് വേണ്ടി നിങ്ങൾ സമയം മാറ്റിവെച്ചില്ലെങ്കിൽ വേറെ ആരാ വെക്കുക.
3. നിങ്ങളുടെ മാനസികാരോഗ്യം :ഒരു സ്ത്രീ അവളുടെ ഒരേയൊരു ജീവിതത്തിൽ എടുക്കേണ്ടി വരുന്ന റോളുകൾ ഒരുപാടാണ്.മകളായും ഭാര്യയായും അമ്മയായും മുത്തശ്ശി ആയും ഒകെ ഒരുപാട് മാനസിക സമ്മർദം നേരിടേണ്ടി വരുന്നു.ആരോഗ്യമുള്ള മനസിനെ ആരോഗ്യമുള്ള ശരീരം നല്കാൻ കഴിയൂ എന്ന് നമുക്കറിയാം അല്ലേ??ശരിയായ സമയത്ത് ശരിയായ ഭക്ഷണക്രമം ശീലിക്കുക ,വ്യായാമം ചെയ്യുക.ശരിയായ ഭക്ഷണം നമുക്ക് എനർജി തരുന്നു അത് മനസിനും ശരീരത്തിനും ഉന്മേഷം തരുന്നു .ഇതൊക്കെ ചെയ്തിട്ടുമതി മറ്റെന്തും എന്ന് ഉറച്ച് തീരുമാനിക്കുക.ഇതൊന്നും ചെയ്യാതെ ഓടി നടന്നിട്ട് എന്തെങ്കിലും പറ്റിയാൽ ഇതൊക്കെ ചെയ്യാമായിരുന്നില്ലേ എന്നുമാത്രമേ എല്ലാവരും ചോദിക്കുകയുള്ളു.അങ്ങനെയൊരു ചോദ്യം വരുന്നതിനു മുൻപേ നിങ്ങൾക്കായി സമയം മാറ്റിവെക്കുക.
4. കുറച്ചു നേരം ധ്യാനിക്കുക : ശരീരത്തിന് പോലെതന്നെ മനസിന്റെയും ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്.നമ്മുടെ മനസ്സിൽ നമ്മൾ ചിന്തിക്കുന്ന കാര്യങ്ങൾ നമ്മൾ കഴിക്കുന്ന ആഹാരം പോലെ പ്രധാനപ്പെട്ടതാണ്,അതുകൊണ്ട് തന്നെ പോസിറ്റീവ് ആയ കാര്യങ്ങൾ മാത്രം ചിന്തിക്കാൻ ശ്രമിക്കുക.നെഗറ്റീവ് ആയ കാര്യങ്ങൾ മാത്രം ചിന്തിച്ചാൽ നമ്മുടെ പ്രവർത്തിയും അതുപോലെ തന്നെയായിരിക്കും.
5. ശരിയായ ഉറക്കം: നമ്മൾ നല്ല ഫ്രഷ് ആയി എനെർജറ്റിക് ആയി വെളുപ്പിനെ എഴുന്നേറ്റാൽ മാത്രമേ ആ ദിവസം നമുക്ക് ഉണ്ടാകുന്ന എന്ത് പ്രശ്നത്തെയും നേരിടാനുള്ള ഊർജം നമുക്ക് കിട്ടുകയുള്ളൂ.നേരത്തെ എഴുന്നേൽക്കാൻ വേണ്ടി 5 മിനിറ്റ് മുൻപേ ഉറങ്ങി ശീലിക്കുക.
6. വളർത്തുമൃഗങ്ങളെ സ്നേഹിക്കുക: നമ്മുടെ വീട്ടിൽ ഒരു പൂച്ചയോ പട്ടിയോ ഉണ്ടെങ്കിൽ അതിന്റെ കൂടെ ഒരു 10 മിനിറ്റ് ചിലവഴിച്ചു നോക്കിക്കേ,എന്തെങ്കിലും മാനസിക സമ്മർദ്ദം നിങ്ങൾക്കുണ്ടെങ്കിൽ അല്ലെങ്കിൽ പ്രഷർ കൂടിയിരിക്കുന്ന സമയം ആണെങ്കിൽ അതൊക്കെ താനെ കുറയുന്നത് കാണാം.നമ്മുടെ പുറകെ ഓടിനടക്കുകയും കൂടെ കളിക്കുകയുമൊക്കെ ചെയ്ത് നമ്മളെക്കൂടെ അവ ആക്റ്റീവ് ആക്കും.അടുക്കളപ്പണിയുടെ ഇടയ്ക്കു ഇതിനൊക്കെ എവിടെയാ നേരം അല്ലെങ്കിൽ ജോലിത്തിരക്ക് ഉണ്ട് എന്നൊക്കെ പറയുന്നവരോട് ഒരു 10 മിനിറ്റ് നിങ്ങൾക്ക് വേണ്ടി മാറ്റു..
7. ടി വി ഓഫ് ചെയ്യുക : സ്ത്രീകൾക്ക് പ്രത്യേകിച്ച് വീട്ടമ്മമാർക്ക് ഒട്ടും പറ്റാത്ത കാര്യമാണ് സീരിയലുകൾ കാണാതിരിക്കുക എന്നുള്ളത്.അതുകൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടോ അതുമില്ല.അര മണിക്കൂർ സീരിയൽ എന്ന് പറഞ്ഞാവും ടി വി യുടെ മുൻപിൽ ഇരിക്കുക,നിങ്ങളെ അതിന്റെ മുന്നിൽ കൂടുതൽ നേരം ഇരുത്തുക എന്ന ട്രിക്ക് അവരും കാണിക്കുമ്പോൾ അര മുക്കാൽ ആവും മുക്കാൽ ഒന്ന് ആവും അങ്ങനെ നീളും.രാത്രിയിലുള്ള ടി വി കാണൽ ഉറക്കം പോലും നഷ്ടപ്പെടുത്തുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.ആ സമയത്ത് ഒരു ബുക്ക് വായിക്കുകയാണെങ്കിൽ നിങ്ങൾക്ക് അറിവ് വർധിക്കുകയില്ലേ??നിങ്ങളെ കണ്ടല്ലേ നിങ്ങളുടെ മക്കളും വളരുന്നേ,അവർക്ക് മുന്നിൽ ഇങ്ങനെ മോശമായ സന്ദേശം നൽകുന്ന സീരിയലുകൾ കണ്ടോണ്ടിരിക്കാതെ എന്തെങ്കിലും നല്ല ബുക്കുകൾ വായിച്ചാൽ കുട്ടികൾക്ക് തന്നെ ഒരു മാതൃക ആവില്ലേ ??നിങ്ങളോടൊപ്പം ആ സീരിയൽ സംഭാഷണങ്ങൾ അവരുടെ കാതിലും എത്തില്ലേ,നിങ്ങളെപ്പോലെ ആയിരിക്കില്ല അവര് ചിന്തിക്കുക.ബുക്കുകൾ വായിക്കുക ടി വി ഓഫ് ചെയ്യുക.
8. ദുശീലങ്ങൾ ഒഴിവാക്കുക : മാനസിക സമ്മർദ്ദം അധികം ആകുമ്പോൾ പുരുഷന്മാരെ പോലെതന്നെ ഇപ്പോൾ സ്ത്രീകളും മദ്യം പുകവലി തുടങ്ങിയവ ഒക്കെ ആശ്രയിക്കുന്നതായി കാണുന്നുണ്ട്.മനസിലാക്കുക അവയൊക്കെ വെറും താത്കാലിക ആശ്വാസങ്ങൾ ആണ് ,നിങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടാലും ഇവയെക്കൊണ്ട് ശരീരത്തിനുണ്ടാകുന്ന അസുഖങ്ങൾ ചിലപ്പോൾ മാറ്റിയെടുക്കാൻ കഴിഞ്ഞെന്നു വരില്ല.
9. ശരീരത്തെ ശ്രദ്ധിക്കുക : പ്രായത്തിനനുസരിച്ച് നമ്മുടെ ശരീരത്തിൽ ഓരോ മാറ്റങ്ങൾ വരും.ശരീരത്തെ ശ്രദ്ധിക്കുക.20 വയസു മുതൽ തന്നെ സ്വയം സ്തനങ്ങൾ പരിശോധിക്കുക.40 വയസു മുതൽ മാമ്മോഗ്രാം ചെയ്തു നോക്കുക.സ്വന്തം വേദനകൾ പിന്നീട് ആകട്ടെ എന്നുവെച്ച് മാറ്റിയാൽ ജീവിതം നഷ്ടമാകുന്നത് നിങ്ങൾക്ക് മാത്രമാണ്.
10. സൂര്യപ്രകാശം : രാവിലെ സൂര്യപ്രകാശം ഏൽക്കുന്നത് നമ്മുടെ എല്ലുകളെ ബലപ്പെടുത്തുകയും,ഹോർമോണുകളുടെ വ്യത്യാസങ്ങൾ ഇല്ലാതാക്കുകയും,ശരീരത്തിലെ അധികമായ കൊളസ്‌ട്രോൾ കുറയ്ക്കുകയും,റീപ്രൊഡക്ടിവ് ഹെൽത്ത് കൂട്ടുകയും ചെയ്യുന്നു.ഗർഭിണിയായ ഒരു സ്ത്രീ വെയിൽ കൊള്ളുന്നത് കൊണ്ട് ഗർഭസ്ഥ ശിശുവിന്റെ ശരീരത്തിൽ വിറ്റാമിൻ ഡി ഉണ്ടാകും എന്നും പറയുന്നു.
11. നിങ്ങളെത്തന്നെ അറിയുക : നിങ്ങളെ അറിയുക,നിങ്ങളുടെ കഴിവുകൾ അറിയുക,പരിമിതികൾ അറിയുക.ഓർക്കുക ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ നിങ്ങൾക്ക് കഴിഞ്ഞെന്ന് വരികയില്ല.അത്യാവശ്യ സമയങ്ങളിൽ സഹായം തേടുക.നിങ്ങളുടെ ഉറക്കവും ആഹാരവും ഉപേക്ഷിച്ചുള്ള ഓട്ടപ്പാച്ചിൽ നിർത്തുക.നിങ്ങളുടെ ശരീരത്തെ മനസിലാക്കുക,പ്രാധാന്യം കൊടുക്കുക.
12. സൗന്ദര്യം സംരക്ഷിക്കുക : നിങ്ങൾ എങ്ങനെയായിരിക്കുന്നുവോ അതാണ് നിങ്ങളുടെ സൗന്ദര്യം.അത് സംരക്ഷിക്കുക.കണ്ണാടിയിൽ നോക്കുമ്പോൾ നന്നായി സംരക്ഷിക്കുന്ന ഒരു മുഖം ആണെങ്കിൽ അത് നമ്മളെ കൂടുതൽ എനെർജിറ്റിക് ആക്കും.നാച്ചുറൽ ആയിട്ടുള്ള ഫേഷ്യൽ ചെയ്യുക,തലമുടി വൃത്തിയായി സൂക്ഷിക്കുക,പുറത്തേക്കൊക്കെ പോകുമ്പോൾ മുടി കെട്ടിവെക്കാൻ ശ്രദ്ധിക്കുക അത് അഴുക്കും പൊടിയും മുടിയിൽ ആകാതെ സംരക്ഷിക്കുന്നു.
13. സംസാരിക്കുക : മനസിലാക്കുക ശബ്ദം എന്നത് സംസാരിക്കാൻ വേണ്ടിയുള്ള ഒരു മാർഗം മാത്രമല്ല.നിങ്ങളുടെ ഫീലിങ്ങ്സ് ചിന്തകൾ ഒക്കെ തുറന്നു പറയാൻ കൂടിയുള്ളതാണ്.ഒന്നും അടക്കിപ്പിടിച്ചു വെക്കേണ്ട കാര്യമില്ല,അങ്ങനെയാണെങ്കിൽ നിങ്ങൾ എങ്ങും എത്തിച്ചേരില്ല.നട്ടെല്ല് നിവർത്തി തല ഉയർത്തി നിങ്ങൾ സംസാരിക്കുക.

No comments

ആ ബന്ധത്തിൽ നിന്നും അതിജീവനം ,ഇപ്പോൾ ലോകമറിയുന്ന യൂട്യൂബർ..

ഞങ്ങളുടെ സ്വന്തം വീണ ചേച്ചി അങ്ങനെയേ വീണയെക്കുറിച്ചു ചോദിച്ചാൽ ഏതൊരു വീട്ടമ്മയും പറഞ്ഞു തുടങ്ങു,അത്രക്കും പ്രിയപ്പെട്ടവളും അവരുടെ കുടും...

Theme images by merrymoonmary. Powered by Blogger.